ആസ്മ ഷംസുദീൻ- കലയുടെ തരംഗദൈർഘ്യങ്ങൾ

Asma
SHARE

വ്യത്യസ്ത ആയ പ്രവാസി വീട്ടമ്മ,30 വർഷമായി ഒമാനിൽ പ്രവാസജീവിതം, 3 ആൺ മക്കൾ,3 മരുമക്കൾ, കൊച്ചുമക്കൾ, ഇതെല്ലാം  ചേർന്ന ഇന്നും അതിസുന്ദരിയായ  ആസ്മ ഷംഷുദീൻ ഏന്ന കൊടുങ്ങല്ലൂർക്കാരിയെ പരിചയപ്പെടുത്തുകയാണ് ഞാൻ ഇന്നു നിങ്ങൾക്ക്  കണ്മഷിയിലൂടെ. മനോഹരമായ ഏതൊരു വസ്തുവും പ്രത്യെകിച്ച്ച്ചു പൂക്കൾ ഏവിടെ കണ്ടാലും കൈവശപ്പെടുത്തി, അതിന്റെ സൗന്ദര്യം ഒട്ടും കുറയാതെ , ഒരു പക്ഷെ അതിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടി, സെറാമിക്കിലൂടെയോ, എണ്ണച്ചായചിത്രങ്ങളോ, അക്രലിക് ചിത്രങ്ങളിലൂടെയോ  അതിന്റെ  കിറുകൃത്യമായ  പ്രതിഫലനം വരച്ചുകാട്ടുകയാണ് ആസ്മ .

അഫ്ഗാനിസ്ഥാനിൽ എതോകാലത്ത് തുടക്കമിട്ടതാണ് എണ്ണച്ഛായ ചിത്രരചന എന്നത് ചരിത്രം. എന്നാൽ അതൊക്കെ കണ്ടും കേട്ടും സ്വയം പഠിച്ചുമനസ്സിലാക്കി, അത്യധികം പ്രാഗൽഭ്യത്തോടെ  ചിത്രരചന നടത്തുക എല്ലാവർക്കും സാധിക്കുന്ന കാര്യം അല്ല, തീർച്ച. കുട്ടിക്കാലം മുതൽ ചിത്രരചനയിലും , പെയിൻടിങ്ങിലും ഉള്ള താൽപര്യം മാത്രമാണ് ആസ്മയുടെ കൈമുതൽ .അക്ബറിന്റെ  പടം ആണ് ആദ്യം  വരച്ചത്, അതും ആറാം ക്ലാസ്സിൽ. കൂട്ടുകാർക്കൊക്കെ  വളരെ അൽഭുതമായിരുന്നു അന്നുമുതൽ, വരക്കാനായി അവർ ഒത്തിരി പ്രചോദനം  തന്നിരുന്നു.  വിവാഹം  കുട്ടികൾ അതോടെ താൽപര്യം ഉണ്ടെങ്കിലും  ഒരു ചെറിയ ഇടവേള വന്നു. 

ഇളയമകൻ പടം വരച്ചിരുന്നു, അവന് പറഞ്ഞു കൊടുക്കാനായി ഞാനും കൂടെവീണ്ടും വരച്ചുതുടങ്ങി. മസ്കറ്റിലെ ഷെഫി  തട്ടാരത്ത് എന്ന് ചിത്രകാരനും അധ്യാ‍പകനും ആണ്  ചിത്രരചനയുടെ സാങ്കേതികമായവശങ്ങളും, വിവിധ നിറങ്ങളുടെ ഘടനയും ചേർച്ചകളും മറ്റും മനസ്സിലാക്കിത്തന്നത്.  എങ്കിലും സ്വന്തമായ ചിന്തകളും രീതികളും  എല്ലാ ചിത്രരചനകളിലും ചേർക്കാനായി ആസ്മ എന്നും  ശ്രദ്ധിച്ചിരുന്നു. 

സെറാമിക് കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സെറാമിക്ക് മാസ്റ്റർ തന്നെയാണ് ആസ്മ. സെറാമിക്കിൽ  ഉണ്ടാക്കുന്ന പൂക്കൾക്കുണ്ടാക്കുന്ന ഒരു ‘ ഒറിജിനാലിറ്റി” അതാണ്  ഈ കരവിദ്യയിലേക്ക് ആസ്മയെ കൂടുതൽ ആകൃഷ്ടയാക്കിയത്. ആദ്യം മനസ്സിലൊന്നു വരച്ചിടും, പിന്നെയാണ് കൈകൊണ്ട്  ഉണ്ടാക്കി അതിന്റെ പൂർണ്ണരൂപത്തിലെത്തിക്കുന്നത്. മനസ്സിന്റെ  അകക്കണ്ണിലൂടെ വരച്ച്, ഇത്രയേറെ അർപ്പണബോധത്തോടെ ഉണ്ടാക്കുന്ന ഇത്തരം  സെറാമിക്  ചിത്രങ്ങളും  പൂക്കളും ചിലപ്പോൾ   4 മാസത്തോളം  എടുക്കുന്നു പൂർത്തിയാക്കാൻ! 

സെറാമിക് പൂക്കളുണ്ടാക്കുംബോൾ നമ്മൾ ഉദ്ദേശിക്കുന്ന ഒരു  പൂർണ്ണത, യാഥാർത്ഥത്തിനോടടുത്തു നിൽക്കത്തക്ക ഒരു പൂവുണ്ടാക്കിയെടുക്കാൻ  ധാരാളം  ക്ഷമ വേണം. പെട്ടെന്ന്  ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല എന്നതാണ്  ഇതിന്റെ പ്രത്യേകത. സെറാമിക്കിൽ പൂക്കൾ മാത്രമല്ല,  ഉണ്ടാക്കുന്ന പൂക്കളും , ഇലകളും  വള്ളികളും  ചേർത്തുവച്ച്  അതൊരു  ബൊക്കെ രൂപം  ഒരു ഫ്രെയ്മിൽ ഒട്ടിച്ച് അതിന്റെ ഒരു ചിത്രകാരന്റെ മികവോടെ ചിത്രങ്ങളാക്കിത്തീർക്കുന്നു. അത്  വെറും ചിത്രങ്ങളായി മാത്രമല്ല , മയിലും, പൂക്കളും , പക്ഷികളും മൃഗങ്ങളും എന്നുവേണ്ട ആസ്മയുടെ സൃഷ്ടിപരമായ തരംഗദൈർഘ്യതയുടെ  ഏടുകൾ പലരൂപത്തിലും  ഭാവത്തിലും  പ്രതിഫലിപ്പിക്കപ്പെടുന്നു.

കൊമേഴ്ഷ്യൽ രീതിയിൽ വിൽപ്പനക്കായി ഒരിക്കലും തന്റെ സൃഷ്ടികളെക്കുറിച്ച്  ആസ്മ ആലോചിച്ചിട്ടില്ല. മറിച്ച്  ഭർത്താവിന്റെ ഓഫീസിലേക്കും, അവിടെയുള്ള  വെള്ളക്കാർക്കും,കൂടെ ജോലിചെയ്യുന്നവർക്കും, മക്കളുടെ സുഹൃത്തുക്കൾക്കും, ബന്ധുക്കാർക്കും വീട്ടുകാർക്കും, ഗിഫ്റ്റുകൾ ആയി ധാരാളം ചിത്രങ്ങളും, സെറാമിക് ആർട്ട് വർക്കുകളും മറ്റും ചെയ്തുകൊടുക്കാറുണ്ട്. സ്വന്തമായി  സെറാമിക്കിന്റെ  ഒരു എക്സിബിഷൻ മസ്കറ്റിൽ നടത്താനുള്ള തയാറെടുപ്പുകൾ ചെയ്യുന്നു ആസ്മ ഇപ്പോൾ!  

എന്നാൽ  ഇത്തരം കലാരൂപങ്ങൾ ചെയ്യുന്നത് ഏതു പ്രായത്തിലും മനസ്സിനെ വളരെധികം  സന്തോഷിപ്പിക്കുന്നു എന്ന് ആസ്മ പറയുന്നു. എല്ലാ പ്രായത്തിലുള്ളവരും ആസ്മയുടെ അടുത്ത് ക്ലാസ്സുകൾക്കായി  എത്താറുണ്ട്, പെയിന്റിംഗിലും , സെറാമിക്കിനായും! ഒരു കരകൗശല വസ്തു  ഉണ്ടാക്കിത്തീർക്കുമ്പോൾ  മനസ്സിന്റെ  സന്തോഷം വളരെയധികം  ആണെന്ന് ആസ്മ പൂർണ്ണമായും സമ്മതിച്ചു തരുന്നു.  

മനസ്സ് ശാന്തമാകാൻ  ഇതിൽക്കൂടുതലായി നമുക്ക് ഒന്നും ചെയ്യാനില്ല എന്ന്  ആസ്മ തീർത്തും പറയുന്നു.  ഒരു യോഗ ചെയ്യുന്ന ലാഘവം ശരീരത്തിനുണ്ടാ‍വുന്നു നാം ഇത്തരം കരകൗശലവസ്തുക്കൾ ഉണ്ടാക്കുബോഴൊ പെയിറ്റിംഗ്  ചെയ്യുംബൊഴൊ എന്ന്! അതിനാൽ  ആസ്മയുടെ അടുത്ത്  ക്ലാസ്സിനു വരുന്നവരിൽ  പകുതിയും  വീട്ടമ്മമാരാണ്, എന്നും  അവരുടെ മനസ്സിന്റെ   സങ്കടങ്ങളും,   വ്യഗ്രതകളും , ഇത്തരം പഠനങ്ങളിലൂടെ അവർ മനസ്സിൽനിന്ന് വീട്ടുമാറ്റപ്പെടുന്നുണ്ടാവണം എന്ന് വ്യക്തമാണ്.

പ്രകൃതി പ്രതിഭാസങ്ങളെയും ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും, പൂക്കളെയും ചില്ലകളെയും  മനസ്സിൽ ഒപ്പിയെടുക്കുകയും അവയെ ചിത്രത്തിലും സിറാമിക്കിലും പകർത്തുകയും ചെയ്യുക എന്നത് ആസ്മക്ക് സന്തോഷം പകരുന്ന കാര്യമായിരുന്നു. കൂടാതെ തന്റെ വീട്ടിലേക്ക്  വന്നുകയറിയ മൂന്നു  മരുമക്കളെയും  ഇതൊക്കെ  പഠിപ്പിക്കാനും  അവരുടെ സ്വന്തം  കഴിവുകളായ, നൃത്തം പാട്ട്,  പടം വരക്കൽ  അവരുടെ വിദ്ധ്യാഭാസത്തിനുസൃതമായ ജോലിക്കു പോകുക, എന്നിങ്ങനെ പൂർവ്വാധികം പിന്തുണകൊടുക്കുവാനും  ആസ്മ ശ്രദ്ധിച്ചിരുന്നു, ഇന്നും ശ്രദ്ധിക്കുന്നു. 

ഇന്നു തന്റെ മൂന്ന് ആൺ മക്കളും ജോലിയായി കുടുംബമായി ഇവിടെ  മസ്കറ്റിൽ തന്നെ താമസിക്കുന്നു. ആലുവക്കാരിയായ  ആസ്മ, കല്ല്യാണം കഴിച്ചെത്തിയത്  കൊടുങ്ങൂരുകാരൻ ഷംസുദ്ദിനെയാണ്. മൂത്തമകൻ റിജോയ്, അവന്റെ ഭാര്യ ഷംന,കംബ്യൂട്ടർ എഞ്ചീനീയർ ആണ്. രണ്ടാമത്തെ മകൻ നിവിൻ, അവന്റെ  ഭാര്യ  അജിലി, ഫാഷൻ ഡിസൈനർ, മൂന്നമത്തെ മകൻ  അസ്വിൻ ,അവന്റെ ഭാര്യ റിഹ , മെഡിസിനു പഠിച്ചുകൊണ്ടിരിക്കുന്നു. ആസ്മക്ക് ഇഷ്ടപ്പെട്ടത് ഇളം നിറങ്ങളാണ്. വെജിറ്റേറിയൻ  ഭക്ഷണങ്ങളെ  ഇഷ്ടപ്പെടുന്ന , പഴയ സിനിമപാട്ടുകളെ സ്നേഹിക്കുന്ന, കവിതകൾ കേൾക്കുന്ന ആസ്മ എന്ന അതിലോലമായ ശബ്ദത്തിന്റെ ഉടമ ഇനിയും, ചിത്രങളിലൂടെ , സെറാമിക്കിലൂടെ കവിതകൾ രചിക്കട്ടെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ