ഷീല ദീക്ഷിത്- ഡൽഹിയുടെ ഉരുക്കു വനിത

sheela-book
SHARE

ആധുനിക ഡൽഹിയുടെ വികസനത്തിന് അടിത്തറ നൽകിയ വനിത, അവസാനശ്വാസംവരെ കോൺഗ്രസ് പാർട്ടിയുടെ മകളായി ജീവിച്ച സമുന്നതയായ നേതാവ്, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ത, കോണ്‍ഗ്രസിലെ അവസാന വാക്കായിരുന്നു ഷീല ദീക്ഷിത്. കേന്ദ്രമന്ത്രിസഭയിലും അംഗമായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.15 വർഷത്തോളം ഡൽഹി മുഖ്യമന്ത്രിയായിരുന്നു. പിസിസി അധ്യക്ഷയായിരിക്കെ ജുലൈ 20 നു അന്ത്യം.

ഭരണമികവു കൊണ്ടും വികസന നേട്ടങ്ങള്‍ക്കൊണ്ടും ഒന്നാം പേരുകാരിയായി റാങ്ക് ചെയ്യപ്പെട്ടിരുന്നെ വനിതാ നേതാവ്, ഷീല ദീക്ഷിത്ത്, മാത്രമായിരിക്കും.സൗമ്യശീല, പക്ഷേ ഉറച്ച തീരുമാനങ്ങൾ എടുക്കാൻ മടിയില്ലാത്ത മനസ്സിന്റെ ഉടമ. ഷീല ദിക്ഷിത്തിന്റെ 15 വര്‍ഷത്തിനുള്ളിലെ ഭരണത്തോടെ ഡൽഹിയുടെ മുഖച്ചായ അടിമുടി മാറി.ഡല്‍ഹി മെട്രോ എന്ന സ്വപ്‌നത്തിന് ശില പാകിയതിനു ശേഷം നിര്‍മ്മാണം തുടങ്ങിയതും പൂര്‍ത്തീകരിച്ചതും ഷീലജി മുഖ്യമന്ത്രിയായിരിക്കെയാണ്. റോഡുകളും ഫ്‌ളൈഓവറുകളും ഒക്കെയായി ഡല്‍ഹിയുടെ, യത്രാ സqകര്യങ്ങൾ പാടെമാറ്റി. അടിസ്ഥാന സൗകര്യങ്ങളിലെ മുന്നേറ്റത്തിന് നേതൃത്വം വഹിച്ചത് ഷീല ദീക്ഷിത്തിന്റെ ഭരണകാലത്തായിരുന്നു.

Sheila-Dikshit-2

തികഞ്ഞ കോണ്‍ഗ്രസുകാരിയായിരുന്നു. നേതക്കന്മാർ പല പാര്‍ട്ടിയിൽ വരുകയും പോകുകയും ചെയ്യുന്നുണ്ടെങ്കിലും ഷീലജി അടിയുറച്ച കോൺഗ്രസ്കാരിതെന്നെ എന്ന് പൂർവ്വാധികം ശക്തിയോടെ തെളിയിച്ചു. രാഷ്ട്രീയ ജീവിതത്തിലും,വ്യക്തി ജീവിതത്തിലും കുലീനമായ ഒരു സാന്നിദ്ധ്യം പ്രകടിപ്പിച്ച  ഭരണാധികാരിയായിരുന്നു അവർ.കുറഞ്ഞ കാലമാണെങ്കിൽ കൂടിയും കേരളത്തിന്റെ ഗവർണ്ണർ എന്ന നിലക്ക്, കേരള സമൂഹത്തിന്റെ ഒന്നാകെ ആദരവ് നേടാനും അവർക്കു സാധിച്ചു.ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പോലും അനാരോഗ്യം വകവെക്കാതെ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജം നൽകാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഡൽഹി നിയമസഭാതിരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തമാക്കാനായി മുന്നിട്ടിറങ്ങിയ അവസരത്തിലാണ് ഷീലജിയുടെ മരണം സംഭവിച്ചത്. 

‘യംങ്ങ് വുമണ്‍സ് അസോസിയേഷൻ‘ ചെയർ പേഴ്‌സണായിരിക്കെ ഡല്‍ഹിയിൽ വനിതകള്‍ക്കായി രണ്ട് ഹോസ്റ്റൽ സ്ഥാപിച്ചു.പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി അവരുടെ ഭരണമികവ് തിരിച്ചറിഞ്ഞ് വനിതകളുടെ പ്രശ്‌നങ്ങൾഅവതരിപ്പിക്കുന്നതിന് യുഎന്നിലേക്ക് പ്രതിനിധിയായി അയച്ചു. കുറച്ചു കാലം മാറി നിന്ന ശേഷം വീണ്ടും രാഷ്ട്രീയത്തിൽ തിരിച്ചുവന്ന ഷീല കേരളത്തിലെ നേതൃ-തർക്ക വിഷയങ്ങളിൽ ഹൈക്കമ്മാൻഡ് പ്രതിനിധിയായിരുന്നു. ഹൈക്കമാന്‍ഡ് പറയുന്ന ഏത് സ്ഥാനവും ഏറ്റെടുക്കാന്‍ തയാറായിരുന്നു ഷീലജി.

ഷീല 1938  മാർച്ച് 31 ന് പഞ്ചാബിലെ കത്രി കുടുംബത്തിൽ, സഞ്ചയ് കപൂറിന്റെ മകളായിട്ടാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ജീസസ് മേരി കോൺവെന്റിലായിരുന്നു, ഡല്‍ഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്ദരബിരുദം നേടി. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ ഉദ്യോഗസ്ഥനായിരുന്ന ഉമ ശങ്കർ ദിക്ഷിത്തിനെ വിവാഹം ചെയ്തു. രണ്ടു മക്കാള്‍,സന്ദീപ് ദിക്ഷിത്തും, ലതിക സയ്ദും.

sheila-dikshit-delhi

സിറ്റിസൺ ഡൽഹി മൈ ടൈംസ് മൈ ലൈഫ് ആത്മകഥയാണ്. ഇതിലൂടെ തന്റെ വെസ്റ്റേൺ മ്യൂസിക്കിനോടുള്ള  സ്നേഹവും, ജൻപത് റോഡിലുള്ള ചെരുപ്പുകടകടകളോടുള്ള ഇഷ്ടങ്ങൾ പോലും അവർ വിവരിക്കുന്നു. ഡൽഹിയുടെ ഗ്രാമങ്ങളിലെ തണൽമരങ്ങൾക്കിടയിലൂടെസൈക്കിൾ ചവിട്ടി നടന്നിരുന്ന പെൺകുട്ടി പിന്നീടൊരു കാലത്ത് ഇത്രമാത്രം ഡൽഹിയുടെ ഭരണകർത്താവാകുകയും, പുരോഗമനത്തിലേക്ക്  വാർത്തെടുക്കുകയും ചെയ്യും എന്ന് കരുതിയിരിക്കില്ല. രാഷ്ടീയജീവിതത്തിന്റെ നിർണ്ണായകമായഘട്ടങ്ങളില്‍ എടുത്തിരുന്ന തീരുമാനങ്ങളും നമ്മെ അതിശയിപ്പിക്കുന്നു. 

രസകരമായ വസ്തുത, ഷീല ജി ഒരിക്കലും രാഷ്ടീയത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നില്ല, എന്നാൽ വിധി മറ്റൊരുവിധത്തിത്തിലാണ് ആ ജീവിതത്തെ രൂപപ്പെടുത്തിയെടുത്തത്. സ്വച്ചന്തമായ ജീവിതശൈലിയിൽ വളർന്നതിന്റെ ഭാഗമായതുകൊണ്ടായിരിക്കാം തന്റെ ജീവിതപങ്കാളിയെ ഷീലജി മറ്റൊരു സംസ്ഥാനത്തുനിന്നാണ് കണ്ടെത്തിയത്. ഒരു ഐ എ എസ് ഒഫ്ഫിസറുടെ ഭാര്യ എന്നനിലയിലും, ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മരുമകൾ എന്ന നിലയിലും ഒരു നല്ല ജീവിതം വാർത്തെടുത്തു. ഉമ ശങ്കർ ദിക്ഷിത്തിനൊപ്പം ഷീല ജി തന്റെ ജീവിതം വളരെ താളാത്മകമായിത്തിർത്തു. 1969 ൽ തന്റെ ഭർത്താവിന്റെ അച്ഛനെ രാഷ്ട്രീയത്തിൽ സഹായിക്കാൻ തുടങ്ങിയപ്പോൾ സ്വന്തം രാഷ്ട്രീയജീവിതത്തിന്റെ ചവിട്ടുപടികൾ കയറുകയായിരുന്നു അവർ!

1984 ൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഷീല ദീക്ഷിത്ത് ആരംഭിച്ചു. ആത്മതഥയിൽ ഷീല ജി തന്റെ ജീവിത‌വും ‌രാഷ്ട്രീയത്തിന്റെയും ജീവിതത്തിന്റെയും ഇടയിലുള്ള മൽപ്പിടുത്തങ്ങളും, ‌എങ്ങനെ  തന്മയത്വത്തോടെ തരണം ചെയ്യണം എന്നും വ്യക്തമാക്കിയിട്ടൂണ്ട്. ടിവിയും റേഡിയോയും തന്നെ  വിരളമായിരുന്ന കാലഘട്ടത്തിൽ വായനയായിരുന്നു യഥേഷ്ടം നടന്നിരുന്നത് കൂടെ  സ്കൂൾ പഠനങ്ങളും, പാട്ടുകേൾക്കുക എന്നതൊക്ക തന്റെ പുസ്തകത്തിൽ ഷീല ജി  വിവരിക്കുന്നു. ക്ലബിലെ അംഗമായിരുന്നു ഷീലജിയുടെ അഛൻ, അതിനാൽ ആഴ്ചയിൽ  6 പുസ്തം വച്ച് വായിക്കാൻ കിട്ടുമായിരുന്നു. 

ചെരുപ്പുകളുടെ നല്ലോരു ശേഖരം ഇവർക്കുണ്ടായിരുന്നു. അവയോടുള്ള തന്റെ അമിതമായ ഇഷ്ടംകൊണ്ട് ജൻപത് റോഡിലും,കോണാട് പ്ലേസിന്റെ നിരത്തുകളിലും ഉണ്ടായിരുന്ന പാകിസ്ഥാനികളുടെ കടകളിലും മറ്റും ഇടക്കിടക്ക് വന്നു പോകാറുണ്ടായിരുന്നു. ഇത് തന്നെ രണ്ട് വലിയ ബി’ ബ്രാന്റുകളായ ‘ ബാറ്റ ബലുജ’ യിൽ നിന്ന് തൽക്കാലിക ശമനം  നേടിത്തന്നു എന്നു പറയുന്നു. 

PTI3_5_2019_000086B

സംഗീതത്തെ ഏറെ സ്നേഹിച്ചിരുന്ന ഷീല ജി റേഡിയോയിൽ വരുന്ന പാട്ടുകൾ കേൾക്കാനായി ശ്രദ്ധയോടെ സമയം കണ്ടെത്തിയിരുന്നു. ഇതിലൊക്കെയുപരി അവരുടെ വായനാശീലം, അതിനോടുള്ള ഇഷ്ടം എല്ലാവർക്കും ചിരപരിചിതമായിരുന്നു. ആദ്യമായി തീയറ്ററിൽ കണ്ട സിനിമ ‘ ഹാംലെറ്റ്’ ആയിരിന്നു എന്നും മറ്റൂം ,ബ്ലൂംസ്ബെറി പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച തന്റെ  ആത്മകഥാ  പുസ്തകത്തിൽ  പറഞ്ഞിട്ടുണ്ട്! തന്റെ ജീവിതം കൊണ്ട്, ലളിതമായ, മാതൃകാപരമായ,എന്നാൽ ശക്തമായ ഒരു സ്ത്രീ വ്യക്തത്വത്തെ ഷീല ദീക്ഷിത്  ജീവിച്ചുകാട്ടിത്തന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ