ഹൃദയാഘാതത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ - ഡബ്യുഎംഎഫ് ഒമാൻ വർക്ക്ഷോപ്പ് 

wmf-workshop-1
SHARE

അപ്രതീക്ഷിതമായി നിങ്ങൾക്കോ നിങ്ങൾക്ക് ചുറ്റുമുള്ള ആർക്കെങ്കിലുമോ കുടുംബത്തിലാർക്കെങ്കിലുമോ ഒരു തലചുറ്റലോ, ഹൃദയയാഘാതമോ വന്നാൽ അതിനുള്ള ഫസ്റ്റ് എയ്ഡ്, മുൻകരുതൽ എന്തൊക്കെയാണെന്ന് നമുക്കറിയാമോ? ഇക്കാലത്ത് ഒരു സ്മാർട്ട് ഫോൺ കയ്യിലുണ്ടെങ്കിൽ എല്ലാ വിവരങ്ങളും നമ്മുടെ വിരൽത്തുമ്പിൽ ഉണ്ട്. എങ്കിൽപ്പോലും സമയോചിതമായ അൽപ്പം ശ്വാസോഛ്വാസം, നെഞ്ചിൽ കൊടുക്കാവുന്ന ശക്തമായ പ്രഷർ, വേഗം ആശുപത്രിയിൽ എത്തിക്കാനുള്ള വഴി ഇവയെല്ലാം ഒരു ജീവൻ  രക്ഷിച്ചേക്കാം. വേൾഡ് മലയാളി ഫെഡറേഷന്റെ ഒമാൻ പ്രസിഡന്റ് ഡോ.രെത്നകുമാറും കമ്മിറ്റി അംഗങ്ങളും ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു, ഒമാൻ അംഗങ്ങൾക്കായി ഹൃദയാഘാതത്തെക്കുറിച്ച് ഇത്തരം ഒരു വർക്ക്ഷോപ്പ് നടത്തുക എന്നത്.

wmf-workshop-2

അബീർ ഹോസ്പിറ്റൽ റൂവിയിലെ ഡോ.ശ്രീരാം ഗോപാലകൃഷ്ണൻ എന്നാ കാർഡിയോളജി സ്പെഷ്യലിസ്റ്റ് ആയിരുന്നു “സഡൻ ഡെത്ത്’എന്ന തലക്കെട്ടോടു കൂടിയുള്ള വർക്ക് ഷോപ്പ് നടത്താനെത്തിയത്. നിലോഫർ ഷാ.അബീർ ഹോസ്പിറ്റലിന്റെ കോഓർഡിനേറ്ററിന്റെ, സുന്ദരമായ ചിരിയോടൊപ്പമുള്ള  സ്വാഗതപ്രസംഗത്തിലെ പരിചയപ്പെടുത്തലുകളെല്ലാം എല്ലാവരും ഒരു ഹൃദയമിടിപ്പോടെ ശ്രദ്ധിച്ചിരുന്നു. ലാപ്പ്റ്റോപ്പിനടുത്തേക്ക് നടന്നടുത്ത ഡോ.ശ്രീരാം പവർപോയിന്റ് സ്ലൈഡുകളുടെ സഹായത്തോടെ തന്റെ  ഉദ്യമത്തിലേക്ക് കടന്നു. നമുക്കു ചുറ്റും കാണുന്ന തലചുറ്റലും, ചെറിയ ഓക്കാനവും മറ്റും നിസ്സാരമായി കാണരുതെന്നും, അത് മറ്റെന്തെങ്കിലും ഗുരുതരമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ ആവാം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ സദസ്സൊന്ന് അനങ്ങിയിരുന്നു. പെട്ടെന്നുള്ള നെഞ്ചുവേദന താടിൽ തോന്നിക്കുന്ന ഒരു പിരിമുറുക്കം, തലകറങ്ങി താഴെവീഴുക എന്നിവയെല്ലാം‘സഡൺ കാർഡിയാക് ഡെത്തിന്റെ’ന്റെ  മുന്നറിയിപ്പുകളാവാം.

ധാ‍രാളമായും ഇത്തരം അപ്രതീക്ഷിതമായ ഹൃദയാഘാതങ്ങൾ ആണുങ്ങളിലാണ് കണ്ടുവരുന്നത്.സ്ത്രീകൾ  ഇക്കാര്യത്തിൽ  സുരക്ഷിതരാണ്, വെറും 10 % പേർക്ക് മാത്രമെ ഹൃദയാഘാതം സംഭവിക്കുകയുള്ളു. ഹൃദയാഘാതങ്ങൾ വരുന്നത് ഇസ്ഷെമിക് ഹാർട്ട് ഡിസീസസ് ഉള്ളവർക്കാണ്,അതായത് ഹൃദയത്തിന്റെ  വാൽവുകൾക്ക് വീതിയും ശക്തിയും  ജന്മനാ കുറവുള്ളവരിലാണ് സാധാരണയായി  കാണാറുള്ളത്. ഇത് 30 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് ‘ഹാർട്ട് മസിൽ അസുഖങ്ങൾ’, ‘ഇലക്ട്രിക്കൽ അബ്നോർമാലിറ്റി ഹാർട്ട്’, ഘടനാപരമാ‍യ പാരമ്പര്യ രോഗങ്ങൾ എന്നിവ സംഭവിക്കാം. എന്നാൽ  30 വയസ്സിനു മുകളിലേക്കുള്ളവർക്ക് ആരോഗ്യപരമായി ഹൃദയാഘാതങ്ങൾ അപ്രതീക്ഷിതമായി ഏതു കാരണങ്ങളാലും സംഭവിക്കാം.

wmf-workshop-3

സഡൻ കാർഡിയാക് അറ്റാക് എന്നത് ഹൃദയാഘാതം അല്ല, മറിച്ച് അതിലും മോശമായ ഒരവസ്ഥയാണ്.ഒരു ഹൃദയാഘാതം എന്നാൽ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയപ്പെടുന്നു, എന്നാലും ഹൃദയമിടിപ്പ് നിൽക്കുന്നില്ല. എന്നാൽ സഡൻ കാർഡിയാക് അറ്റാക് സംഭവിക്കുന്നത് നമ്മുടെ ഹൃദയത്തിനുള്ളിലെ എലക്ട്രിക് സർക്യൂട്ടിൽ നടക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥ കാരണം ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലക്കുന്നു. ഇങ്ങനെ സംഭവിക്കുന്നത്,ഹൃദയത്തിലേക്ക് എന്തെങ്കിലും ഒരു  ഭാരമുള്ള വസ്തു വന്നു വീഴുകയോ, ഇടികൊള്ളുകയോ ചെയ്യുന്നതുകൊണ്ടും ആകാം. ഇതു രണ്ടും ഒരു സാധാരണക്കാരന് ഹാർട്ട് അറ്റാക്ക്  തന്നെയാണ്. അതിനെ കൂടെയുള്ളവർ, അല്ലെങ്കിൽ കണ്ടു നിൽക്കുന്നവർ പ്രതികരിക്കുന്നതനുസരിച്ചാണ് ഹൃദായാഘാതം സംഭവിക്കുന്ന ആളിന്റെ  ജീവൻ സംരക്ഷിക്കപ്പെടുന്നത്.ഏറ്റവും ലളിതമായ ഭാഷയിൽ പറഞ്ഞാൽ,കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത്, ഹൃദയത്തിനു സ്വയം സംഭവിക്കുന്ന ആഘാതത്തിൽ നിന്നുണ്ടാകുന്നതാണ്. എന്നാൽ ഹൃദയാഘാതം സംഭവിക്കുന്നത് ഹൃദയത്തിന്റെ കുഴലുകളിൽ രക്തയോട്ടത്തിനു സംഭവിക്കുന്ന തടസ്സങ്ങളിൽ നിന്നുമാണ്. ഹൃദയത്തിനു നാല് അറകളാണുള്ളത്,വലത്തെ ആട്രിയം, ഇടത്തെ ആട്രിയം, വലത്തെ  വെന്റ്രിക്കിൾ, ഇടത്തെ വെന്റ്രിക്കിൾ എന്നിവയാണ്. ഇതിൽ വലത്തെ  ആട്രിയം ആണ് കൂടുതൽ പ്രവർത്തനങ്ങൾ  നടത്തുന്നത്.നമ്മൾ പലതരം സംസാരങ്ങളിലും വർത്തമാനങ്ങളിലും കേൾക്കാറുള്ള ‘പേസ്മേക്കർ’ നമ്മുടെ ഒരോരുത്തരുടെയും ഹാർട്ടിനുള്ളിൽ ഉണ്ടെന്ന് ഡോ.ശ്രീരാം പറഞ്ഞപ്പോൾ ആദ്യം എടുത്തുചാടി സന്തോഷത്തോടെ ചോദിച്ചത്, മധുമതി നന്ദകിഷോർ, യോഗ തെറാപ്പിസ്റ്റ് ആണ്. 

എങ്ങനെയുള്ളവരിൽ ആണ് ഹാർട്ട് അറ്റാക്കിന്റെ , കാർഡിയാക് അറസ്റ്റ് എന്നിവ കാണാറുള്ളത്,അല്ലെങ്കിൽ നമ്മൾ വിളിച്ചു വരുത്തുന്നത് എന്നുള്ളതിലേക്കാണ് അടുത്തസ്ലൈഡിലൂടെ ഡോ.ശ്രീരാം പറഞ്ഞു തുറങ്ങി. 

wmf-workshop-4

• ജന്മനാലുള്ള  ഹൃദയവൈകല്യങ്ങൾ

അതായത്,കുടുംബപരമായി ബലഹീനമായ ഹൃദയം ഉള്ളവർ, ഹൃദയമിടിപ്പിന്റെ പ്രശ്നങ്ങൾ ഉള്ളവർ, കൺജീനിയൽ ഹൃദയം ഉള്ളവർ, ഹൃദയത്തിന് സ്വതവേ വൈകല്യങ്ങൾ ഉള്ളവർ എന്നിവരിൽ ചെറുപ്രായത്തിൽത്തന്നെ രോഗങ്ങൾ ഉണ്ടാവാം.എന്നാൽ അതെല്ലാം രോഗലക്ഷണങ്ങൾ ആണെന്ന് നമ്മൾ മനസ്സിലാക്കിയിരിക്കണം, ചികിത്സിക്കുകയും വേണം.

• തലകറങ്ങി വീഴുക

അടിക്കടി തലകറക്കം വരുകയും, അല്പസമയത്തെ വിശ്രമത്തിനു ശേഷം വീണ്ടും ശക്തിയോടെ ഇരിക്കുകയും ചെയ്യുന്നവർ, ഒരു ഡോക്ടറെക്കണ്ട് എന്താണ് കൂടെക്കുടെയുള്ള തലകറക്കത്തിനു കാരണം എന്ന് കണ്ടെത്തണം. ഇത് ശാരീരികമായ അലച്ചിലുകൾക്ക് ശേഷം ആവുന്നതാണ് കൂടുതൽ അപകടകരം. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് തലകറക്കം സംഭവിക്കുന്നത്. അൽപം ഉപ്പ് കലക്കിക്കുടിക്കുക, മോരു കുടിക്കുക എന്നുള്ളതൊക്കെ വെറും തൽക്കാലിക ശമനങ്ങൾ ആണെന്ന് മനസ്സിലാക്കി  ഒരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കണം എന്ന് ഡോ.ശ്രീരാം തീർത്തു പറയുന്നു.

• പുകവലി

വളരെ അപകടകരമായ ഒരു  കാരണം ആണ് പുകവലി. ഇക്കാലത്ത് സിഗററ്റിനു മുകളിൽ വികൃതമായ മുഖത്തിന്റെയും കരളിന്റെയും ഒക്കെ ചിത്രങ്ങൾ വെച്ചുള്ള പാക്കറ്റുകൾ ആണെങ്കിൽ പോലും 20 എണ്ണം, ആവേശത്തോടെ വലിച്ചു പുകയ്ക്കും. അടുത്തിരിക്കുന്നവർക്കും, കൂടെ ജീവിക്കുന്നവർക്കും അത് അപകടകരമാണെന്നുള്ള വാദങ്ങൾക്ക് പ്രതിവാദങ്ങൾ  തയ്യാറാണ് ഇത്തരക്കാരിൽ!

• ബ്ല്രഡ് പ്രഷർ

കുടുംബപരമായി പങ്കുവെക്കപ്പെടുന്ന ഒന്നാണെങ്കിൽ പോലും, അല്ലാത്തവരിലും കണ്ടുവരുന്നുണ്ട്  പ്രഷർ. ജീവിതസാഹചര്യങ്ങളും, ആഹാരരീതികളും, മാനസിക സംഘർഷങ്ങളുമാണ്  പ്രഷറിന്റെ കാരണങ്ങൾ. പലവിധത്തിൽ ഇതിനും രോഗലക്ഷണങ്ങൾ കാണാം, തലവേദന, പെരുപ്പ്, കാഴ്ച മങ്ങുക എന്നിവയൊക്കെ ഉണ്ടാകാം. എത്രയും വേഗം ഒരു ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്.

• കൊളസ്ട്രോൾ

ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിനാൽ രക്തത്തിന്റെ കട്ടി കൂടുന്നു. അതിനാൽ ഹാർട്ട് അറ്റാക്കിന്റെ സാദ്ധ്യതകൾ കൂടുന്നു. ആഹാരത്തിൽ ധാരാളം പച്ചക്കറികളും പഴങ്ങൾ എന്നിവ ഉൾപ്പെടുത്തുകയും, ധാരാളം വെള്ളം കുടിക്കുകയും ആണ് കൊളസ്ട്രോൾ കൂടാതിരിക്കുന്നതിനായി ആദ്യമായി ശ്രദ്ധിക്കേണ്ടത്. കൂടെ വ്യായാമം അത്യാവശ്യമായി ദിവസവും ചെയ്തിരിക്കുകയും വേണം.

• അമിതവണ്ണം

വ്യായാമം ഇല്ലാതെ ശരീരത്തിന്റെ ഭാരം വർദ്ധിക്കുന്നത്, രക്തത്തിനു കട്ടികൂടുകയും, ബ്ലോക്കുകൾ വരാനുള്ള സാദ്ധ്യതകൾ വർധിക്കുന്നു. ഇവിടെയും വ്യായാമവും ധാരാളം വെള്ളം കുടിക്കുകയും പച്ചക്കറികളും പഴങ്ങളും  സാലഡ് രൂപത്തിൽ ഒരു ദിവസം പലതവണ കഴിക്കുന്നതും, അല്ലെങ്കിൽ സാ‍ലഡ് എല്ലാ ആഹാരസമയത്തും കഴിക്കാനും ശ്രദ്ധിക്കുന്നത്  നന്നായിരിക്കും.

• പ്രമേഹം

കുടുംബപരമായി ഉണ്ടാകുന്നതാണെങ്കിൽ പോലും, പ്രമേഹം അമിതാഹാരത്തിൽ നിന്നും മധുരം കൂടുതൽ കഴിക്കുന്നവരിലും കണ്ടുവരുന്നു. സമയോചിതമായ ആഹാരം കഴിക്കാതിരിക്കുന്നത്, നേരിട്ട് പഞ്ചസാര കഴിക്കുന്നത്, വ്യായാമം  ഇല്ലാതിരിക്കുന്നത് എന്നിവയാണ് പ്രമേഹത്തിന്റെ കാരണങ്ങൾ. ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കുക, വ്യായാമം, സമീകൃതാഹാരം എന്നിവ കൊണ്ട് പ്രമേഹത്തെ ക്രമീകരിക്കാൻ സാധിക്കും.

• മദ്യപാനം

അമിതമായ മദ്യപാനം തീർച്ചയായും ശരീരത്തെ ഒരു കാർഡിയാക് അറസ്റ്റിലേക്ക് എത്തിക്കുന്നു.സമീകൃതമായ ആഹാരവും, മദ്യപാനം മുഴുവനായി ഒഴിവാക്കുന്നതും നന്നായിരിക്കും.

80%വും പെട്ടെന്നുള്ള ഹൃദയാഘാതങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം കൊറോണറി ആർട്ടറി രോഗങ്ങൾ അഥവാ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ആണ്. പുകവലി,അമിതമായ സ്ടെസ്സ് ( മാനസിക സംഘർഷങ്ങൾ), ഡയബെറ്റിസ് ഇതെല്ലാം ഹൃദയാഘാതങ്ങൾക്ക് കാരണങ്ങൾ ആണ്. ഏറ്റവും പ്രാധാനമായ കാരണം വ്യായാമം ഇല്ല എന്നുള്ളതാണ്. എന്നാൽ കായികതാരങ്ങൾക്ക്  കളികൾക്കിടയിൽ ഹൃദയത്തിന്റെ  മസിലുകൾക്ക് ബ്ലോക്കുകൾ  വരുകയും കാർഡിയാക് അറസ്റ്റ്  ഉണ്ടാകുകയും ചെയ്യാറുണ്ട്. ഇതിനൊപ്പം ‘സയലെൻറ്റ് അറ്റാക്ക് ‘എന്നതും ചിലരിലെങ്കിലും സംഭവിക്കാറുണ്ട്. 

പരിഹാരങ്ങൾ:  നമ്മുടെ ജീവിത ശൈലികൾ  മാറ്റുക. കൂടെ  അമിതമായ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.സമീകൃതമായ ആഹാരം ശീലമാക്കുക. ധാരാളം വെള്ളം കുടിക്കുക. വ്യായാമം എല്ലാ ദിവസവും കൃത്യമായി ചെയ്യുക. ഹൃദയത്തിന്റെയും നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനായി യോഗ തെറാപ്പിസ്റ്റ് മധുമതി നന്ദകിഷോറിന്റെ ചില യോഗാ റ്റിപ്പുകൾ സദസ്സിനു പറഞ്ഞു മനസ്സിലാക്കി.ദിവസവും മനസ്സു നിറഞ്ഞു ചിരിക്കുക, കൂടെ ശ്വാസോഛ്വാസം നന്നായി ചെയ്യൂക എന്നിവയൊക്കെ നമ്മുടെ ഹൃദയത്തിനു വ്യക്തമായ ആരോഗ്യം നൽകും. നമ്മുടെ കയ്യിലും കാലിലും പ്രഷർ പോയിന്റുകൾ പലതും നേരിട്ട് നമ്മുടെ തലച്ചോറുമായി ബന്ധപ്പെട്ടു കിടക്കുന്നു. 

യോഗാസനത്തിലൂടെ അവയെല്ലാം ഉത്തേജിക്കപ്പെടുമ്പോൾ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം ഒരു പരിധിവരെ സംരക്ഷിക്കപ്പെടുന്നു. മധുമതി ഏതാണ്ട് 15 മിനിറ്റുനേരം എന്തൊക്കെയാണ്  അനയാ‍സമായി നമ്മുക്ക് ചെയ്യാൻ  സാധിക്കുന്ന യോഗ എന്ന് പറഞ്ഞു മനസ്സിലാക്കി. എല്ലാവരെക്കൊണ്ടും ഒരു റൗണ്ട്  പരിശീലനവും കൊടുത്തു. കൂടാതെ യോഗാക്ലാസ്സുകൾ, ജിം എന്നിവ ഒരു പരീശീലകർക്കൊപ്പം തന്നെ ചെയ്യണം എന്നും, ഓൺലൈൻ വീഡിയോകൾ നമ്മുടെ ശരിയായിട്ടുള്ള ശ്വാസോച്ഛാസം യോഗക്കൊപ്പം  മനസ്സിലാക്കി ചെയ്യാൻ സാധിക്കുകയില്ല എന്നുള്ളതിനാൽ, യോഗ തെറാപ്പിസ്റ്റിനൊപ്പം തന്നെ പരിശീലിക്കണം എന്നു മധുമതി ഓർമ്മിപ്പിച്ചു.

ഒരടിക്കുറിപ്പ് :-വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ,അബീർ ഹോസ്പിറ്റലിൽ വച്ചു നടത്തിയ ഒരു വർഷോപ്പിലാണ്, അതേ ഹോസ്പിറ്റലിലെ ഹാർട്ട് സ്പെഷലിസ്റ്റായ ഡോ.ശ്രീരാം ഹൃദയാഘാതത്തിന്റെ കാരണങ്ങളും പരിഹാരങ്ങളെക്കുറിച്ചും വിശദമാക്കിയത്.കൂടെ മധുമതിയുടെ യോഗ തെറാപ്പി  റ്റിപ്സുംകളും ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് എത്രമാത്രം അത്യാവശ്യമാണെന്നും പറഞ്ഞു മനസ്സിലാക്കി. 

അബീർ ഹോസ്പിറ്റലിന്റെ കമ്മ്യൂണിക്കേഷൻ കൊഓർഡിനേറ്റർ ആയ നിലോഫർ ഷായുടെ സ്വാഗതവും, ഡബ്യുഎംഎഫ് ഒമാൻ പ്രസിഡന്റ് ഡോ.രത്നകുമാറിന്റെ പരിചയപ്പെടുത്തലോടെ തുടങ്ങിയ വർക്ഷോപ്പ് ഏതാണ്ട് രണ്ടു മണിക്കൂറിൽ  അവസാനിച്ചു. അബീർ ഹോസ്പിറ്റലിന്റെ ഡോ.അസ്സർ അവിടെ എത്തിയവർക്കെല്ലാം തങ്ങളുടെ ഹൃദയത്തിന്റെ ചെക്കപ്പിനായുള്ള ഫെസിലിറ്റികളെക്കുറിച്ച് കൂടുതൽ വ്യക്തമാക്കി. ഡയറക്ടർ ഓപ്പറേഷൻസിന്റെ ചുമതല വഹിക്കൂന്ന ജംഷീർ ഹംസ എല്ലാവർക്കും നന്ദി പറയുകയും  ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ