വീണ്ടും വീണ്ടും ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘങ്ങൾ സേവനത്തിനായി, നിരത്തുകളിലും, വീട്യുകളിലെത്തി പരിചരിക്കുന്നു. കോവിഡ് രോഗം പ്രചരിക്കാൻ തുടങ്ങിയ സമയം മുതൽ രാവും പകലും മാറ്റി നിർത്തി, തങ്ങളുടെ കുടുംബങ്ങളെ മാറ്റിനിർത്തി, തങ്ങളുടെ ക്ഷീണങ്ങളെയും, ആഹാരത്തെപ്പൊലും മാറ്റിനിർത്തി,രോഗികളുടെ പരിചരണങ്ങൾ തുടങ്ങി! ലോകമെമ്പാടും ആരും ആരോടും അനുവാദങ്ങളും നന്ദിപ്രകടനങ്ങൾക്കും ഒന്നും നിന്നില്ല, എല്ലായിടത്തും നഴ്സുമാരും ഡോക്ടമാരും ഒരു ക്ഷീണവും വകവയ്ക്കാതെ പരിചരണത്തിനു തയ്യാറായി. കോവിഡ് 19 സ്ഥിരീകരിച്ച മിക്ക രോഗികളും ആശുപത്രികളിൽ നിന്ന് പടിയിറങ്ങി തുടങ്ങി.കേരള ജനതയാകെ അഭിമാനം കൊള്ളുമ്പോൾ കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രിയായ കാസര്‍കോട് ജനറൽ ആശുപത്രി ആതുരസേവനത്തിന്റെ പുതിയ മുഖമായി മാറി.സ്‌നേഹവും സാന്ത്വനവും പരിചരണവും നല്‍കിയാണ് ഓരോ രോഗിയേയും ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത്.ഒരു രോഗിയെപ്പോലും മരണത്തിന് വിട്ടുകൊടുക്കാതെ എല്ലാ രോഗികളേയും ചികില്‍സിച്ച് ഭേദമാക്കിയതിന്റെ ആത്മ സംതൃപ്തിയിലാണ് ഒട്ടുമിക്ക ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും.

എന്നാൽ അവർക്കാർക്കുംതന്നെ ആ പാത അത്ര എളുപ്പമായിരുന്നില്ല.പൊതുജനങ്ങളായ നമ്മളാരും ഓർത്തില്ല, ഈ ഒരോ നഴ്സുമാർക്കും ഡോക്ടർമാർക്കും അറ്റന്റർമാർക്കും എന്നുവേണ്ട അവിടുത്തെ ആശുപത്രി വൃത്തിയാക്കുന്ന ജീവനക്കാർക്കുവരെ വീടും കുടുംബവും കുട്ടികളും എല്ലാം ഉണ്ടേന്നുള്ള കാര്യം! ഇവരാരും കൃത്യമായ സമയം പാലിക്കാതെ,രോഗികൾക്കുവേണ്ടി ഓടിനടന്നു.അവരാരും വീടികളിൽ എത്തി,നീണ്ടുനിവർന്നൊന്നു കിടന്നില്ല,കുട്ടികൾക്കായി വീഡിയോ സെറ്റ് ചെയ്തു ക്ലാസ്സുകൾക്കായി കൂടെയിരുന്നില്ല! ഹോസ്പിറ്റൽ തന്നെ ഒരുക്കിയ ബോർഡിംഗ് മുറികൾ ആഴ്ചകളോളം വീട്ടിൽ പോകാതെ താമസിച്ചു.വീടും,മക്കളും കുടുംബവും ഒരു ഫോണിൽമാത്രം അടിക്കുന്ന റിംഗ്റ്റോണുകളും, വിശേഷങ്ങളും മാത്രമയി.എന്നാൽ ഇതൊന്നും അവരുടെ ആതുരസേവനത്തിനായി തയ്യാറായ മനസ്സിനെയോ ആവേശത്തെയോ കെടുത്തിയില്ല.എല്ലാ നഴ്സുമാരും ഒത്തൊരുമിച്ചുതന്നെ പ്രവർത്തിച്ചു.കൂടെ മാതൃകയായി പണ്ട് ഒരു നഴ്സായിരുന്ന ഒരു മേയർ തിരിച്ചെത്തി വെള്ള യൂണിഫോമും തൊപ്പിയും വെച്ചെത്തി. ഇതിനൊപ്പം നമ്മളാരും ഓർക്കാത്തൊരു കാര്യം,ഇന്നത്തെ ഈ അതീവജാഗ്രതയുള്ള ഈ കോവിഡ് കാലത്ത് വെറും ഉടുപ്പും യൂണിഫോമും മാത്രം പോര ഒന്നിനു ഒന്നായി ഒരു10,12 മാസ്കുകളും ഗ്ലൗസുകളും പോരാഞ്ഞ അതിന്റെ മുകളിലൂടെ പ്ലാസ്റ്റിക് ഉടുപ്പുകളും ഗൗണുകളും പോരാഞ്ഞ മുഖം മറക്കുന്ന കണ്ണാടികളും,അതിനും മുകളിലായി കാറ്റും വെളിച്ചവും കടക്കാത്ത പ്ലാസ്റ്റിക്കിന്റെ സിപ്പ് ലോക്കുള്ള, കാറ്റും വെളിച്ചവും കടക്കാത്ത ഒരു കവചവും. ഇതെല്ലാം അവരുടെ ശരീരത്തെയും എത്തമാത്രം അസ്വസ്തരാക്കുന്നുണ്ടാവാം!എന്നിട്ടും ഇതെല്ലാം സഹിച്ച് നമ്മൾക്കായി അവർ ഓടിനടക്കുന്നു.
അങ്ങനെ വാക്കുകളുടെയും,തമാശകളൂടെ മാത്രം നമ്മുക്കറിയാവുന്ന നേഴ്സ്മാരെക്കുറിച്ചാണ് നമ്മൾ ഓർക്കുന്നത്,പറയുന്നത്. കേരളത്തിൽ എന്നല്ല ലോകത്തെംബാടും ഉള്ള ആശുപത്രികളിൽ രാവും പകലും ഒരുമിച്ചാക്കി പറന്നു നടക്കുന്ന മാലാഘമാർ!അവർക്കാർക്കും അവാർഡുകളൊന്നും കൊടുക്കാറില്ലെന്നാണ് അറിവ്!ഇതിനൊക്കെ ഇടയിൽ കുട്ടികളെയും നോക്കി,വീട്ടിലെല്ലാവർക്കും കഴിക്കാനും ഉണ്ടക്കി,തുണിയും നനച്ച്,മടക്കി,രാവിലെ എല്ലാവരും എഴുനേൽക്കുന്നതിനു മുൻപ് യൂണിഫോമും ഇട്ട് ഹോസ്പിറ്റലിലേക്ക് പോയിക്കഴിയും. അക്കൂട്ടത്തിൽ അവാർഡുകൾക്കും അംഗീകാരങ്ങൾക്കും ഇടമില്ല. എന്നാൽ ഇടക്കൊക്കെ അവകാശങ്ങൾക്കായി കൊടിപിടിക്കാനും അവയെല്ലാം സാധിച്ചെടുക്കാനും നോക്കാറുണ്ട്.എങ്കിലും ഒരുകാലത്തും ആരും കൊടുക്കാത്ത, തരാൻ താൽപര്യം ഇല്ലാത്തൊരു ബഹുമാനം ഈ കോവിഡ് കാലങ്ങൾ ഈ മാലാഖമാർക്ക് നൽകി എന്നുള്ളത് ഒരു വലിയ കാര്യമാണ്.
രോഗമുക്തമായി ആശുപത്രിയുടെ പടിയിറങ്ങിയതോടെ ദേശീയതലത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ ആതുരാലയം എന്ന നേട്ടവും നമ്മുടെ കേരളത്തിലെ പല ജനറൽ ആശുപത്രികൾക്കും സ്വന്തം.അങ്ങനെ ഒട്ടുമിക്ക ആശുപത്രികൾക്കും ഒരു മാതൃകാപരമായ അംഗീകാരം കേന്ദ്രസർക്കാർ ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും പുഷ്പവൃഷ്ടികൾ നടത്തി പ്രകടിപ്പിച്ചു കഴിഞ്ഞു. ചികിത്സ തേടിയ മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭോദമാക്കി പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചയച്ച കേരളത്തിലെ ഈ ആശുപത്രികളിൽ പലതും ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്.
എന്നാൽ ഇങ്ങെനെയൊരു അടിയന്തിര സാഹചര്യമെത്തിച്ചേർന്നപ്പോൾ പണ്ടെങ്ങുമില്ലാത്തതർത്തിൽ ഈ മാലാഘമാർ അതിൻഎ അതിജീവിക്കുന്ന കാഴ്ചയാണ് ലോകം പിന്നീട് ലോകം കണ്ടത്. ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ഒരോ ആശുപത്രികളിലും പ്രവേശിപ്പിച്ച രോഗികളിൽ മിക്കവരും ഇന്ന് ആശുപത്രികൾ വിട്ട് വീടുകളിലെത്തി. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും,താത്കാലിക നഴ്‌സുമാരുടെയും ലാബ് ടെക്‌നീഷ്യന്‍മാരുടെയും ഫാര്‍മസിസ്റ്റ്മാരുടെയും ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും, ക്ലീനിങ് സ്റ്റാഫ് മുതലുള്ള ആശുപത്രിയിലെ ഓരോ ജീവനക്കാരുടെയും ആത്മസമര്‍പ്പണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയം കൂടിയാണിത്.
ഇനിയും തീർന്നിട്ടില്ലാത്ത,എന്നുവരെയുണ്ടാകും എന്നും തീർച്ചയില്ലാത്ത ഈ മഹാമാരിയുമായുള്ള യുദ്ധത്തിൽ മറ്റാരെയും നമുക്ക് ഓർത്ത് നന്ദി പറയാനില്ല,ഈ മാലഖമാരോടല്ലാതെ! ഇനിയുള്ള സമയങ്ങളിൽ,ഇനിയുള്ള കാലങ്ങളിൽ ഒരു നന്ദിവാക്കോ, ഒരു സലാം, കൂടെ ചില ഓട്ടൊ ഡ്രൈവർമാരുടെ കാശ് വാങ്ങില്ല എന്നുള്ള അഡ്വർട്ടൈസ്മെന്റുകൾ പോലെയോ മറ്റോ ആയാലും മതി.ആതുരസേവനം നമ്മളാരും ഇതുവരെ വിചാരിച്ചതുപോലെയല്ല എന്നുമാത്രം ആലോചിച്ചാൽ മതി. ഇതിനെല്ലാം ഒടുവിൽ ഇവരും തങ്ങളുടെ വീടികളിലേക്കും കുടുംബങ്ങളിലേക്കും മടങ്ങിപ്പൊകുന്നു.
ഒരു അടിക്കുറുപ്പ്:- ലോകം മുഴുവൻ സ്തബ്ധരായി നിൽക്കുന്ന ഈ സമയത്ത്,മനുഷ്യ ബുദ്ധിയും, ശാസ്ത്രവും പരാജയപ്പെട്ടു നിൽക്കുന്നിടത്ത് ഹോസ്പിറ്റൽ ജോലിയിലീരിക്കുന്ന ഓരോരുത്തരും തന്നാലാകുന്നത് ചെയ്യുന്നു. ഓരോ രോഗികളെയും സുഖപ്പെടുത്താനായി അവർ ചെയ്യൂന്ന പ്രവർത്തികൾക്കായി ദൈവത്തോടും അവരൊടും നന്ദി പറയുന്നതിനൊപ്പം അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.