മലയാളിത്വം-  അഭിമാനം ഈ കോവിഡ് കാ‍ലം

Kerala-Covid-Ksrtc-Bus-Mask-Corona-Graphics
SHARE

ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളിൽ പ്രഫസ്സർ  പദവി മൂന്നു സ്ത്രീകൾക്ക്  മാത്രമെ ലഭിച്ചിട്ടുള്ളു,അതിൽ ഒരാൾ മലയാളിയാണ് !ഇതൊക്കെ നല്ലതു തന്നെ,എന്നാൽകുറഞ്ഞ പക്ഷം നമ്മുടെ നഴ്സുമാർ എത്രപേർ ഏതൊക്കെ രാജ്യത്ത് ജോലി ചെയ്യുന്നു,സത്യത്തിൽ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിയ നഴ്സുമാരുടെ കഥയും ചരിത്രവും,അവരുടെ ത്യാഗത്തിന്റെയും സഹനശക്തിയുടെ കഥകൾ നാം കേൾക്കുന്നുണ്ടോ?ഇന്ന മേഖല എന്നില്ല,എല്ലായിടത്തും,വിദ്ധ്യാഭ്യാസ മേഘയിൽ  100 % ആണ് കേരളീയർ!. ഒരു കാര്യം ആലോചിച്ച് തീരുമാനമെടുക്കുന്നതിലും മറ്റും സംയമനം പാലിക്കാനും  പ്രഗൽഭരാണെന്ന് പേരുകേൾപ്പിച്ചു കഴിഞ്ഞവർ.

വലതുപക്ഷം ഇടതുപക്ഷം,എന്നിവയോക്കെ  വളരെ പഴയ ഒരു ചിന്താഗതി മാത്രനാണെന്നും, ഈ 21 ആം നൂറ്റാണ്ടുകാലത്ത് നമുക്കെല്ലാം ആവശ്യം നമ്മുടെ സമൂഹത്തിന്റെ,നാടിന്റെ ഉന്നമനവും, ഉയർച്ചയും മാത്രമാണ്!100 %  സാക്ഷരതയുള്ള കേരളത്തിൽ ജനിച്ചു എന്നതും,ആൺകുട്ടികൾ പെൺകുട്ടികൾ എന്ന ഭേതഭാവം ഒട്ടും തന്നെയില്ലാതെ,ഒരേ തരത്തിൽ വിദ്ധ്യഭ്യാസവും വ്യക്തിത്വം രൂപപ്പെടുത്തിയേടുക്കുമ്പോൾ  നമ്മുടെ ആത്മവിശ്വാസം നമ്മുടെ മനസ്സിൽ ദൃഡമായി ഉറപ്പിക്കപ്പെടുന്നു.ലോകത്തിലെ വിദഗ്ദരായ നേതാക്കളുമായി  നമ്മൾ  ബന്ധിക്കപ്പേടുമ്പോൾ നാം സ്വയം ഉയർച്ചയിലേക്കും,വ്യത്യസ്തമായ ഒരു ചിന്താഗതിയിലേക്കും ആനയിക്കപ്പെടുന്നു. ഉദാഹരണത്തിന് ആരോഗ്യമേഖല! എന്നാൽ ഇവിടെ വിദഗ്ദരുമായുള്ള ചർച്ചകളും യോഗങ്ങളും അല്ല ആവശ്യം,മറിച്ച് വിദഗ്ധരായവരുമായി  എങ്ങനെ പ്രായോഗികകരമായാ സമീപനത്തിലെത്താം  എന്നതാണ് പ്രധാനമായി ഉണ്ടാക്കേണ്ട നിലപാട്.

ആഗോളതലത്തിൽ പ്രകീർത്തിക്കപ്പെടുന്നു ഇൻഡ്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്നത് നമുക്കോരുത്തർക്കും ഏറ്റവും അഭിമാനിക്കപ്പെടാവുന്നതാണ്.

കേരളത്തിനു,ആരോഗ്യം വിദ്ധ്യാഭ്യാസം എന്നീ മേഘലകളിൽ സ്വന്തമായ ഒരു  വികസനമാതൃകയുണ്ടെന്ന തോന്നലാകാം ഇത്തരം ഒരു  അഭിമാനകരമായ കാഴ്ചപ്പാടിനു കാരണം. കൂടെ ആരോഗ്യപരിപാലത്തിൽ വിദേശരാജ്യങ്ങളെ മാതൃകയാക്കുന്നതിനൊപ്പം, കേരളത്തിനനുയോജ്യമായ രീതിയിൽ ഉള്ളവ സ്വീകരിക്കാവുന്നതാണ് എന്ന് പ്രത്യേകം ഉറപ്പിച്ചു പറയുന്നു. ഇത്തരം പുരോഗപനപരമായ ചിന്താഗതിയായിരിക്കാം ഒരുപക്ഷേ വളരെ അടിസ്ഥാനപരമായ ഒരു  ആരോഗ്യ രീതി നടത്തിക്കൊണ്ടുവരാനും ഈ കോവിഡ് കാലങ്ങളെ അതിജീവിക്കാനും നമ്മുടെ കേരളത്തിലെ മനുഷ്യരെയും, ആരോഗ്യപരിപാലകരെയും, രോഗികളെയും ഒരു പക്ഷേ സഹായിച്ചത്. ഈ കാലങ്ങളിൽ,എന്താണ് അസുഖം എന്നും,എങ്ങനെ അസുഖത്തെ നേരിടണം,എന്തൊക്കെയായിരിക്കണം  ജീവിതരീതിയിൽ  വരുത്തേണ്ട മാറ്റങ്ങൾ എന്ന് ഒരു പക്ഷെ ആയുർവേദം കേരളക്കരയിൽ ഒരു  വലിയ മാറ്റം കൊണ്ടുവന്നേക്കാം. അത് കാലാകാലങ്ങളായി  നടക്കുന്നുമുണ്ട്. 

covid-19-kerala

കോവിഡ് വൈറസ് എന്ന് പറഞ്ഞു തുടങ്ങിയ കാലം മുതൽ  ആയുവേദ ഡോകടർ മാർ പറയുന്നുണ്ട്. മഞ്ഞൾ ഇഞ്ചി  വെള്ളം തിളപ്പിച്ചു കുടിക്കുക.തണുത്ത ആഹാരം,വെള്ളം,ഐസ് ഇതെല്ലാം  ഒഴിവാക്കു. കൂടാതെ,കുരുമുളക്,തുളസി മഞ്ഞൾ ഇവയിട്ടും തിളപ്പിച്ച് വെള്ളം കുടിച്ചു കൊണ്ടേയിരിക്കുക. ഉപ്പും മഞ്ഞളും ചേർത്ത ചൂടുവെള്ളം കൊണ്ട് ഗാർഗിൾ ചെയ്യുക.ഇളം വെയിൽ കൊള്ളുക എന്നിവയെല്ലാം  ആരോഗ്യത്തിനായി ദിവസവും കുഞ്ഞുകുട്ടി ആബാലവൃദ്ധം ആൾക്കാരും ചെയ്യുക.വരും കാലത്തേക്ക് മാസ്ക്  പുറത്തിറങ്ങുംബോൾ ശീലമാക്കുക.വീട്ടിലേക്ക് കയറുന്നതിനു മുൻപ്  കൈകാൽ,സോപ്പുപയൊഗിച്ച് കഴുകി  ശുദ്ധമാക്കുക.രാവിലെയും വൈകിട്ടും കുളിച്ച് സ്വയം ശുദ്ധമാവുക. 

ഇതിനൊക്കെ ശേഷം ഇത്രയും ഭാവിപരിപാടികൾ കേരളത്തെക്കുറിച്ചു പറഞ്ഞ ഒരുപറ്റം ജനതയുടെ പ്രതികരണങ്ങൾ ആണ് പരിതാപകരം! എല്ലാവരുടെയും ഭാവി നമ്മൾ ഒരോരുത്തരുടെ കയ്യിലാണ്. നാളത്തെ ഭാവി,ആരോഗ്യം ഇന്നാണ് നമ്മൾ തയാറാക്കേണ്ട്.ഒന്ന് മനസ്സിലാക്കണം,ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ, നേഴ്സ്,അറ്റെൻഡർ,ക്ലീനർ എന്നിവരെല്ലാവർക്കും അവരവരുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട്  നമ്മൾക്കു വേണ്ടീ പ്രവർത്തിക്കുന്നു. ചിലർ വീടുകളിൽ പോലും പോകാറില്ല.ഒരു ഫോൺ കോളിൽ വീടിനോടുള്ള ഉത്തരവാദിത്വം അവർ തടഞ്ഞുവെക്കാൻ ബാദ്ധ്യസ്ഥരാവുന്നു.സാമുഹ്യ അകലം പാലിക്കാൻ  ശ്രദ്ധിക്കുക.ഇന്നുമുതൽ ചില ആരാധനാ‍ലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ എല്ലാവരും ഇതൊരു ഉത്തരവാ‍ദിത്വം ആയി എടുക്കുക. വിദേശവാസികളാ‍യി പലരും അവരവരുടെ സ്വദേശത്തേക്ക് വരാൻ  തയാറാകുന്നു.അതും പ്രത്യേകിച്ച് വിദേശത്ത് പഠിച്ചതോ പ്രവര്‍ത്തിച്ചതൊ ആയിട്ടുള്ളവർ ക്വാറന്റീൻ നിയമങ്ങൾ കർക്കശമായി പാലിച്ചിരിക്കണം.ആശയപരമായ വിയോജിപ്പുകൾ ജനാധിപത്യത്തിൽ സ്വാഭാവികമാണ് .എന്നാൽ വിയോജിക്കുന്നതിനു മുന്‍പ് ഒരാൾ എന്താണ് ചെയ്യാൻ പോകുന്നത്,എന്തുകൊണ്ടാണ്, സമൂഹത്തിനുവേണ്ടീയാണ് ചെയൂന്നത് എന്ന് കൂടി മനസ്സിലാക്കണം!

കൂടെ ഈ കോവിഡ് കാലം ധാരളം കുടുംബങ്ങൾ വീട്ടിനുള്ളിലേക്ക്  ഒരുമിച്ച് അടക്കപ്പെട്ടു എന്ന് പറയുന്നതാവും സത്യം!വീട്ടിൽ നിന്ന് ജോലി ചെയ്യാം,സ്കൂൾ ഇല്ല,വിഡിയോ കോൾ,സൂം,എന്നിങ്ങനെ  വിദ്യാഭ്യാസം കംപ്യൂട്ടർ വഴിയായി.പിന്നെ കുട്ടികൾ എന്തു പഠിക്കുന്നു,ഭർത്താവിന്റെ  ജോലി എന്താണ്, എന്തോക്കെയാണ് ഭാര്യയുടെ വർക്ക് ഷീറ്റുകൾ,എന്നിങ്ങനെ എല്ലാം എല്ലാവർക്കും ബോധ്യമായി! കൂടാതെ,എന്നെക്കോണ്ട് കുടുംബത്തിൽ കുറച്ചുകൂടി ഒരു സഹായം,എന്തൊക്കെ ചെയ്യാൻ സാധിക്കും  അല്ലെങ്കിൽ ഞാൻ ഇത്രനാളും എന്തെങ്കിലും കണ്ടില്ല കേട്ടില്ല എന്ന് കരുതിയെങ്കിൽ  അതെന്തെല്ലാം? ഇതിക്കെ കണ്ടു മനസ്സിലാക്കി ചിന്തിക്കാനും മറ്റും ഒരു അവസരം കൂട്ടിയായിരുന്നില്ലെ എന്നുപോലും ചിന്തിച്ചു പോകുന്നു. വീട്ടിലൊരുമിച്ചിരുന്നുള്ള ഭക്ഷണം,പ്രാർഥന,കളികൾ,സംസാരം എന്നിവയെല്ലാം തന്നെ സ്വയം കൂടെയത്തി.കൂടാതെ,ഈ അനിശ്ചിതാവസ്ഥയിൽ പ്രവാസികളായുള്ളവർ നാട്ടിലാണെങ്കിലും ഇതൊക്കെയല്ലെയുള്ളു!നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പുകളുടെ ഒരു തുടക്കം മാത്രമാവാനും മതി. കുട്ടികളും നമ്മളെ കൂടുതൽ മനസ്സിലാക്കുന്നില്ലെ എന്നും ആലോചിക്കുക,സമാധാനിക്കുക.മാതാപിതാക്കളായ നമ്മളുടെ സ്നേഹവും,സുരക്ഷിതത്ത്വത്തിലൂടെയുള്ള കരുതലും ആണ്,അവരോട്  അതുചെയ്യണ്ട,ഇതു ചെയ്യണ്ട എന്ന് നമ്മളെക്കൊണ്ട് പറയിപ്പിക്കുന്നത് എന്ന് അവരും മനസ്സിലാക്കട്ടെ!കൂടാതെ എറ്റവും പ്രയജനകരമായ ഒരു വസ്തുക,എത്രനേരം കംപ്യൂട്ടറിലിൽ ഇരുന്നും,മീറ്റിങ്ങുകളിൽ സംസാരിച്ചും മണിക്കുറുകളോളം അവർക്കുവേണ്ടി നമ്മൾ  ജോലിചെയ്യുന്നതും നേരിട്ട് കാണാനും മനസ്സിലാക്കാനും  നമ്മുടെ കുട്ടികൾക്കും സാധിക്കുന്നു.

covid-19-test

എല്ലാം കൊണ്ടും  നമ്മളേ ഒരോരുത്തരെയും എന്തൊക്കെയോ ഓർമ്മിപ്പിച്ചോ എന്നൊരു ‘ഡൗട്ട്’ ഇല്ലാതില്ല! കയ്യിൽ  കാശുണ്ടെങ്കിൽ, ഒരു ക്രെഡിറ്റ് കാർഡും ഫോണും,ഇന്റെർനെറ്റും,ഉണ്ടെങ്കിൽ എന്തും ചെയ്യാം  എന്ന ആത്മവിശ്വാസം പാടെ തകർന്നു.കൂടെ എല്ലാവരും ശ്വാസം വലിച്ചു തന്നെയാണ് ജീവിക്കുന്നത് എന്നും, വെള്ളം കുടിച്ചാൽ മാ‍ത്രമെ ജീവിക്കാൻ ഒക്കു എന്നും മറ്റും! കൂടെ വീട്ടിൽ വണ്ടികഴുകാൻ  ക്ലീനറും, വീടുതുടക്കാനും,പാത്രം കഴുകാനും മെയിഡും,വന്നില്ലെങ്കിലും കുട്ടികൾക്ക്  ആഹാരം വെച്ചുകൊടുക്കണം , വീട്ടിലെ പണിയെല്ലാം ചെയ്യണം എന്നും  വടിയെടുത്തു വെച്ച് നമ്മളെ ആരോ പഠീപ്പിച്ചോ?

എനിക്ക് ഇതിലേറ്റവും താല്പര്യം തോന്നിയത് അല്‍പ്പം വായന കൊണ്ട് ഒരു ദോഷവും ഉണ്ടാകില്ല ,ഗുണം ഉണ്ടാകുകയേയുള്ളു, അത് റ്റാബ് ആയാലും പുസ്തകം ആയാലും മതി,എങ്കിൽ എന്തിനു മടിക്കണം ?അതും സമായാസമയങ്ങളിൽ എല്ലാവരും പഠിച്ചു,തുടങ്ങി, മുടങ്ങിക്കിടന്ന വായന തുടർന്നു.എല്ലാ  ടിവി സീരിയലുകളും നിന്നു, ക്ഷേത്രങ്ങൾ ,പള്ളികൾ,മോസ്കുകൾ പ്രാർഥനകൾ എല്ലാം കുടുംബത്തിലേക്ക്  വന്നുകയറി.

പ്രവാസിയെക്കുറിച്ചുള്ള ഒട്ടു മിക്ക തെറ്റിദ്ധാരണകളും  മാറി! സുഖലോലുപരായി എസിയിൽ കറങ്ങുകയല്ല എന്നും,ഒരു  നേരത്തെ  വെള്ളത്തിനു പോലും ബുദ്ധിമുട്ടുകയാണെന്നും,ആറടി കട്ടിലിൽ മാത്രം സ്വന്തം സാമ്രാജ്യമായി കരുതി ജീവിക്കുകയാണെന്നും എല്ലാവർക്കും മനസ്സിലായി!നാട്ടിലെത്താൻ എംബസികളിൽ  പേരും കൊടുത്ത് മാസങ്ങളോളം കാത്തിരിക്കയാണ്,നറുക്കു വീഴാനായി!എല്ലാം  അവസാനിപ്പിച്ച് പോകാനായുള്ള അനുവാദം കിട്ടിയവർ രണ്ടമതൊന്ന് ആലോചിച്ചില്ല!കെട്ടുകെട്ടി  ഈ പ്രവസമലയിറങ്ങുക തന്നെ ചെയ്തു,അല്ലെങ്കിൽ ചെയ്യാനുള്ള തയാറെടുപ്പുകൾ ഒട്ടുമിക്കവരും തുടങ്ങിക്കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.