കേരളത്തിന്റെ അഭിമാനം: മിസ്സ് യൂണിവേഴ്സ്, ക്യാബിനറ്റ് മിനിസ്റ്റർ, സിറ്റി കൗൺസിൽ

Maria-Thattil
SHARE

കേരളത്തിലെ ഉയർന്ന സ്ത്രീസാക്ഷരത, സ്ത്രീവിദ്യാഭ്യാസം എന്നിവയെപ്പറ്റി മലയാളികൾക്ക് പൊതുവെ വലിയ അഭിമാനമാണ്. പുറംനാടുകളിൽ കേരളത്തെക്കുറിച്ചുള്ള ചർച്ചകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസനേട്ടം എന്നും വളരെ പ്രശംസിക്കപ്പെടാറുണ്ട്. കേരളം അടുത്തകാലത്തു സമ്പാദിച്ച കീർത്തിയുടെ നല്ലപങ്ക് സ്ത്രീകളുടെ സംഭാവനയാണെന്ന് നിസ്സംശയം പറയാം. അതിന് ഉത്തമ ഉദാഹരണമാണ് പ്രിയങ്ക രാധാകൃഷ്ണൻ, മരിയ തട്ടിൽ, നിത്യ രമൺ എന്നിവർ!

മരിയ തട്ടിൽ

ഇന്ത്യൻ-ഓസ്‌ട്രേലിയൻ മരിയ തട്ടിൽ ഈ വർഷം മിസ്സ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയയായി തിരഞ്ഞെടുക്കപ്പെട്ടു. മെൽബണിന്റെ ലോക്ക്ഡൗൺ കാരണം ഒരു വെർച്വൽ ഇവന്റിലാണ് വിജയിയെ പ്രഖ്യാപിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യൻ വംശജയായ യുവതി മിസ്സ് യൂണിവേഴ്സ് ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയത്. 2019 ൽ ഇന്ത്യയിൽ ജനിച്ച പ്രിയ സെറാവ് ആണ് കീരീടം നേടിയത്. ഈ വർഷം മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമായ മരിയ തട്ടിലാണ് കീരിടത്തിന് അർഹരായത്.

തന്റെ ഇൻസ്റ്റാഗ്രാമിൽ “ഈ പദവിയിലൂടെ കിട്ടിയ അവസരത്തിന്” താൻ എത്ര നന്ദിയുള്ളവളാണെന്ന് മരിയ പ്രത്യേകം എഴുതിച്ചേർത്തു.“നമ്മുടെ ശക്തവും സമ്പന്നവുമായ ചരിത്രവും സംസ്കാരവുംകൊണ്ട് സമ്പന്നമായ ഒരു ബഹുസാംസ്കാരിക സമൂഹത്തിൽ ഭാഗമാകുന്നതിൽ അഭിമാനിക്കുന്ന ഒരു സ്ത്രീയെന്ന നിലയിൽ, നമ്മൾ താമസിക്കുന്ന ഭൂമിയുടെ പരമ്പരാഗത ഉടമകളെ ബഹുമാനിക്കുന്ന ഒരു കിരീടം ധരിച്ചതിൽ എനിക്ക് അഭിമാനം പ്രകടിപ്പിക്കാൻ കഴിയുന്നില്ല,” തട്ടിൽ എഴുതി .

ഒരു “ഫാഷൻ ഇൻഫ്ലുവൻസർ” ആയ മരിയക്ക് ഇൻസ്റ്റാഗ്രാമിൽ 62,000 ത്തിലധികം ആരാധകരുണ്ട്.മിസ്സ് യൂണിവേഴ്സ് ഓസ്‌ട്രേലിയ വിജയിയായ മരിയ തട്ടിൽ വിക്ടോറിയൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയും മനശാസ്ത്രവും മാനേജ്മെന്റും പഠിച്ചു. ജീവിതശൈലിയും മേക്കപ്പ് വീഡിയോകളും പോസ്റ്റുചെയ്യുന്ന ‘മരിയ തട്ടിൽ’ എന്ന യൂട്യൂബ് ചാനലും ഉണ്ട്.

90 കളുടെ തുടക്കത്തിൽ മരിയയുടെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് കുടിയേറി.എന്നിരുന്നാലും, മെൽബണിലാണ്,മരിയ ജനിച്ചതും വളർന്നതും.“എന്റെ അച്ഛന്റെ കുടുംബം കേരളത്തിൽ നിന്നാണ്.ഇപ്പോഴും അവിടെ ബന്ധുക്കളും കുടുംബവും മറ്റും ഉണ്ട്. അഛനോടൊപ്പം എന്റെ കുടുംബത്തെ കാണാൻ ഇന്ത്യയിലേക്ക് ഇടക്ക് പോകാറുണ്ട്.എന്റെ അമ്മ കൊൽക്കത്തയിൽ നിന്നാണ്.അവരെല്ലാവരും കുടുംബമായി ഒരുമിച്ചാണ് മെൽബണിലേക്ക് കുടിയേറിയത്.അതിനാൽ മെൽബണിൽ അമ്മാവന്മാരുടെയും അമ്മായിമാരുടെയും,ധാരാളം കസിൻസിന്റെയും ഒപ്പം,വലിയ കുടുംബത്തിലാണ് ഞാൻ വളർന്നത്.

പാശ്ചാത്യരാജ്യത്തുള്ള തന്റെ ഇന്ത്യൻ വേരുകളെക്കുറിച്ച് മരിയയുടെ അഭിമാനം ഈ വാക്കുകളിൽ പ്രതിഫലിക്കുനു,“ഞാൻ ഇവിടെയുണ്ട്.അതേ സമയം,എന്റെ ഇന്ത്യൻ വേരുകളുമായി ശക്തമായ ഒരു ബന്ധം എന്റെ മനസ്സിലുണ്ട്. രണ്ടും തമ്മിൽ ഒരു ബാലൻസ് ഞാൻ കണ്ടെത്തി.അങ്ങനെ സവിശേഷമായ ഒരു  വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ എനിക്ക് സാധിച്ചു” മരിയ അവകാശപ്പെട്ടു.

ജീവിതത്തിൽ വൈവിധ്യങ്ങളും,പുതിയ ആശയങ്ങളും ഉൾപ്പെടുത്തണം എന്ന ചിന്തകളുടെ വക്താവാണ് മരിയ. എവിടെയും എല്ലാവർക്കും പ്രാധിനിഥ്യം കിട്ടണം എന്ന കാര്യത്തിൽ ഞാൻ ശക്തമായി വിശ്വസിക്കുന്നു.എല്ലാ ശബ്ദങ്ങൾക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു സമൂഹം ആയിരിക്കണം നമുക്കുള്ളത്.ആളുകൾക്ക് അവരുടെ പശ്ചാത്തലം ഒരു അളവുകോൽ അകാതെ,സ്വന്തമായ കഴിവുകൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും ഇടം ലഭിക്കേണ്ടതുണ്ട്,”മരിയ ശക്തമായി പ്രതികരിച്ചു.

priyanka-radhakrishnan

പ്രിയങ്ക രാധാകൃഷ്ണൻ

2020 ൽ സന്നദ്ധ മേഖലയുടെ പത്താമത്തെ മന്ത്രി, വംശീയ സമൂഹങ്ങളുടെ മന്ത്രി,ജെന്നി സെയിൽസ,15 ആം യുവജനമന്ത്രി, ന്യൂസിലാന്റ് പാർലമെന്റ് അംഗം, 2006 രാഷ്ട്രീയ പാർട്ടി ലേബർ അംഗം, ന്യൂസിലാന്റ് ലേബർ പാർട്ടിയുടെ പ്രതിനിധി, 2017 ലെ പൊതുതെരഞ്ഞെടുപ്പിൽ ന്യൂസിലാന്റ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയക്കാരി എന്നിങ്ങനെ പല സ്ഥാനങ്ങളും പ്രിയങ്ക അലങ്കരിച്ചുകഴിഞ്ഞു. മന്ത്രിസഭയിൽ അംഗമായി ചുമതലയേറ്റ് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് പ്രിയങ്ക രാധാകൃഷ്ണൻ.സാമൂഹിക യുവജന മേഖലയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നൽകിയിരിക്കുന്നത്. പാർലമെന്‍റിന്റെ ആദ്യ യോഗത്തിൽ പ്രിയങ്ക സംസാരിച്ച് തുടങ്ങിയത് മലയാള ഭാഷയിൽ.'എല്ലാ സുഹൃത്തുക്കൾക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ,എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു' എന്നാണ് പ്രിയങ്കയുടെ വാക്കുകൾ. ഒപ്പം ഈ പാർലമെന്റിൽ എന്റെ മാതൃഭാഷയായ മലയാളത്തിൽ ആദ്യമായിട്ടാകും സംസാരിക്കുന്നതെന്ന് പ്രിയങ്ക പ്രസംഗത്തിൽ പറയുന്നുണ്ട്.

ആദ്യകാല ജീവിതവും കരിയറും

ജനനം 1979ൽ ഇന്ത്യയിൽ ചെന്നൈയിൽ മലയാളി മാതാപിതാക്കൾക്ക്  പ്രിയങ്ക ജനിച്ചു. പരവൂർ മദവനപറമ്പു രാമൻ രാധാകൃഷ്ണന്റെയും ഉഷയുടെയും മകളായ പ്രിയങ്കയ്ക്ക് രാഷ്ട്രീയത്തിൽ ധാരാളം വേരുകളുണ്ട്. മുത്തച്ഛനായ ഡോ.സി. ആർ.കൃഷ്ണപിള്ള ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധവും, കേരള സംസ്ഥാനം രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തിരുന്നു.  വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡവലപ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടി.അതിനുശേഷം പ്രിയങ്ക ഓക്‌ലൻഡിൽ ഒരു സാമൂഹിക പ്രവർത്തകയായി ജോലി ചെയ്തു.

2006 ൽ ന്യൂസിലാന്റ് ലേബർ പാർട്ടിയിൽ ചേർന്ന അവർ ആഭ്യന്തരപാർട്ടി നയവികസനങ്ങൾക്കായി പ്രവർത്തിച്ചു. അതിലൂടെ പ്രാദേശിക പാർട്ടി സംഘടനകളിൽ സജീവമായിത്തീർന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ, ഒരു പുതുമുഖമായി ലേബർ പാർട്ടിയുടെ ലിസ്റ്റിൽ  പ്രിയങ്ക രാധാകൃഷ്ണൻ 23-ആം സ്ഥാനത്തെത്തി. എന്നാൽ പാർട്ടി പ്രവർത്തനത്തിലൂടെ പാർലമെന്റ് അംഗത്വത്തിൽ പ്രവേശിച്ചു. 2019 ജൂൺ 27 ന് നടന്ന മന്ത്രിസഭാ പുനസംഘടനയിൽ പ്രിയങ്കയെ വംശീയകാര്യ പാർലമെന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.അങ്ങനെ ന്യൂസിലാന്റ് പൊതുതിരഞ്ഞെടുപ്പിൽ, രണ്ടാം സ്ഥാനത്തെത്തി.അവസാന തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രിയങ്ക രാധാകൃഷ്ണൻ മൗങ്കകീക്കിയുടെ എംപിയായി. 2020 നവംബർ 2-ന് രാധാകൃഷ്ണനെ കമ്മ്യൂണിറ്റി, വൊളണ്ടറി സെക്ടർ, സാമൂഹിക വികസന, തൊഴിൽ മന്ത്രിയായി നിയമിച്ചു.

Nithya-raman

നിത്യ രമൺ

ഒരു അമേരിക്കൻ നഗര ആസൂത്രക, ആക്ടിവിസ്റ്റ്, ലൊസാഞ്ചൽസ് സിറ്റി കൗൺസിൽ അംഗം എന്നിവയൊക്കെ നിത്യ രാമൻ എന്ന വ്യക്തിയുടെ പൊൻ തൂവലുകളാണ്. ലൊസാഞ്ചൽസിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിച്ച നിത്യ, ടൈംസ് അപ്പ് എന്റർടൈൻമെന്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായിരുന്നു.

ലോസ് ഏഞ്ചൽസിലെ ജീവിതത്തിന് മുമ്പ് നിത്യ ഇന്ത്യയിൽ ‘ട്രാംസ്പെരെന്റ് ചെന്നൈ’ ആരംഭിച്ചു. ചേരികളിലെ താമസക്കാർക്കു വേണ്ടിയായിരുന്നു ഈ സംഘടന പ്രവർത്തിപ്പിച്ചിരുന്നത്. ചേരിയിലുള്ളവർക്ക് വെള്ളം,അടിസ്ഥാന ശുചിത്വം തുടങ്ങിയ കാര്യങ്ങൾക്കായുള്ളതായിരുന്നു.അതിലൂടെ അവരുടെ ജീവിതത്തെ ശക്തിപ്പെടുത്തുന്ന ഡാറ്റ ഉണ്ടാക്കിയെടുത്തു. 2014 ൽ ലൊസാഞ്ചൽസിലെ സിറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയി ജോലി ചെയ്തു. 

അവിടെ താമസിച്ചിരുന്ന സമയത്ത്, നിത്യ ഭവനരഹിതർക്കായി 100 മില്യൺ ഡോളർ ചെലവഴിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് എഴുതി. ഇതിൽ ഭൂരിഭാഗവും വീടില്ലാത്ത അയൽവാസികളെ ജയിലിലടയ്ക്കുന്നതിനാണ് ചെലവഴിച്ചത് എന്നും പകരം അവർക്ക് സേവനമായി സ്ഥിരമായ വീടുകൾ നിർമ്മിച്ചാണ് സഹായിക്കേണ്ടത് എന്നുമായിരുന്നു റിപ്പോർട്ട്.

സ്വന്തം കമ്മ്യൂണിറ്റിയിൽ ഭവനരഹിതർക്കിടയിൽ വർധിച്ചുവരുന്ന പ്രശ്നങ്ങൾക്ക് പ്രതികരണമായി, നിത്യയും ഒരു കൂട്ടം അയൽവാസികളും 2017 ൽ “സെലാ നെയ്ബർഹുഡ് ഹോംലെസ് കോളിഷൻ“ ആരംഭിച്ചു.’സെല’ പതിവായി പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും നഗരത്തിൽ,അങ്ങനെയുള്ള പ്രദേശത്തേക്ക് പതിവായി ചൂടുള്ള ഭക്ഷണവും, ഷവറും എത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഭവനരഹിതർ അനുഭവിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാനായി നൂറുകണക്കിന് പ്രവർത്തകരെ പങ്കാളികളാക്കാനും, അവർക്ക് അവബോധങ്ങൾ നൽകാനും ഈ സഖ്യം സഹായിച്ചിട്ടുണ്ട്.

സിൽവർ ലേക്ക് നെബൊർഹുഡ് കൗൺസിലിന്റെ ഭവനരഹിത സമിതിയുടെ കോ-ചെയർ ആയി നിത്യ ഇന്നും തുടരുന്നു, 2017 ന്റെ തുടക്കം മുതൽ അവർ വഹിച്ച പദവി.ഈ കഴിഞ്ഞ വർഷം, വിനോദ വ്യവസായത്തിലെ സ്ത്രീകൾക്ക് തുല്യതയും സുരക്ഷയും വർധിപ്പിക്കുന്ന വനിതാ അവകാശ പ്രസ്ഥാനമായ “ടൈംസ് അപ്പ് എന്റർടൈൻമെന്റിന്റെ” എക്സിക്യൂട്ടീവ് ഡയറക്ടറായി നിത്യ സേവനമനുഷ്ഠിച്ചു. നിത്യയുടെ നേതൃത്വത്തിൽ, ടീം അംഗങ്ങളുടെ ക്രിട്ടിക്സ് ഡാറ്റാബേസ് ആരംഭിച്ചു. എക്സിക്യൂട്ടീവ്,പ്രൊഡ്യൂസർ എന്നിങ്ങനെയുള്ള സ്ത്രീകൾക്കായി മെന്റേർഷിപ്പ് പ്രോഗ്രാം, ജോലിസ്ഥലത്തെ ലൈംഗികപീഡന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ അവകാശങ്ങൾ അറിയുക, കമ്മ്യൂണിറ്റി സംഘടനകളെ ശക്തിപ്പെടുത്തുന്നതിന് പതിവായി അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയൊക്കെ നിത്യ ചെയ്തു.എം‌.ഐ‌.ടി യിൽ നിന്ന് ‘നഗര ആസൂത്രണത്തിൽ‘ ബിരുദാനന്തര ബിരുദവും, ഹാർവാഡിൽ നിന്ന് ബിരുദവും നിത്യ നേടിയിട്ടുണ്ട്.സിൽ‌വർ‌ ലേക്കിൽ‌ ഭർത്താവിനും തങ്ങളുടെ ഇരട്ട കുട്ടികൾക്കൊപ്പം താമസിക്കുന്നു.

ഒരടിക്കുറിപ്പ്:-നമ്മുടെ ജീവിതം ശോഭനമാവണമെങ്കിൽ സ്ത്രീകള്‍ക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ഉണ്ടാവണം. വേരില്ലെങ്കിൽ ഒരുവൃക്ഷത്തിന് നിലനില്‍പ്പില്ല എന്നത് പോലെ തന്നെ പൂക്കളില്ലെങ്കിൽ ജീവിതത്തിന് പൂര്‍ണ്ണതയുമില്ല. സ്ത്രൈണതയുടെ ഭാവങ്ങളായ പാട്ട്, കല,സൗന്ദര്യബോധം എന്നിവ ധനശാസ്ത്രം, സയന്‍സ്,സാങ്കേതികവിദ്യ എന്നിവക്കൊപ്പം പ്രാധാന്യമുള്ള ഒരു സംസ്കാരമാണ് നമുക്ക് ആവശ്യം. 

നിങ്ങളിലുള്ള സ്ത്രൈണഭാവം എപ്പോഴും സജീവമാണെങ്കിൽ നിസ്സാര കാര്യങ്ങളിൽ പോലും നിങ്ങള്‍ക്ക് സൗന്ദര്യം ദര്‍ശിക്കാൻ കഴിയും. സ്ത്രീത്വം ശക്തി പ്രാപിക്കണമെങ്കിൽ മനുഷ്യ കുലത്തിനു എപ്പോഴും ഒരു സന്തുലിതാവസ്ഥ പ്രാപ്തമാകണം. നമുക്ക് നമ്മുടെ തലമുറകളെയും അതിന്നായി പ്രാപ്തമാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA