കവിതകളുടെ ആട്ടിടയൻ- സച്ചിദാനന്ദൻ സർ

sachithanandan
SHARE

‘ഇ’ബുക്കറി മലയാളം ഗ്രൂപ്പിലേക്ക് ചേർന്നപ്പോൾ ‘മലയാളത്തെ സ്നേഹിക്കുന്ന’ ഒരുകൂട്ടം മനസ്സുകൾക്കിടയിലേക്കാണെത്തിയത് എന്നറിയാൻ അധികം സമയം വേണ്ടിവന്നില്ല. കഥകളും കവിതകളും പുസ്തകങ്ങളും ഒരുമിച്ചുകൂട്ടി, വായനക്കാ‍യും ചർച്ചകൾക്കായും പ്രസിദ്ധരായ പലരുടെ സംവാദങ്ങൾക്കും, പ്രസംഗങ്ങൾക്കും അവിടം വേദിയായിത്തീർന്നു. അങ്ങനെ ഒരു ദിവസം,കെ.സച്ചിദാനന്ദൻ എത്തുന്നു നമുക്കൊപ്പം സംവാദത്തിനും ചർച്ചക്കുമായി എന്ന അറിയിപ്പ് വാട്ട്സ് ആപ്പിൽ എത്തി. അദ്ദേഹത്തെ കുറിച്ചുള്ള പരിചയപ്പെടുത്തലുകളും സ്വാഗതവും ഒരു ചടങ്ങു മാത്രമായിരുന്നു.

മലയാളത്തിന്റെ അഭിമാനപാത്രമായ ഒരു കവിയാണ് കോയംബറബത്ത് സച്ചിദാനന്ദൻ. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ച ഇദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് "മറന്നുവച്ച വസ്തുക്കൾ" എന്ന കവിതാ സമാഹാരത്തിനു ലഭിച്ചിട്ടുണ്ട്.കേന്ദ്ര സാഹിത്യ അക്കാദമി  പ്രസിദ്ധീകരണമായ’ഇന്ത്യൻ ലിറ്ററേച്ചറിന്റെ’ എഡിറ്ററായിരുന്നു.

തർജ്ജമകളടക്കം സച്ചിദാനന്ദൻ സർ 50 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2020-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം മലയാളകവിതയെ ലോകാന്തരങ്ങളിലെത്തിച്ച സച്ചിദാനന്ദൻ സാറിനു ലഭിച്ചു. ദീര്‍ഘമായ തന്റെ എഴുത്തു ജീവിതത്തിലൂടെ മലയാള ഭാഷയേ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന കവിയാണ് സച്ചിദാനന്ദൻ എന്നാണ് പുരസ്കാര നിർണ്ണായക സമിതി അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് വിലയിരുത്തിയത്. അറബി,ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഐറിഷ്, ചൈനീസ്, ജാപ്പനീസ്, ജര്‍മൻ,ഹിന്ദി, ബംഗാളി ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിലേക്ക് സച്ചിദാനന്ദന്റെ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിഷ്ക്കളങ്കമായ, ലളിതമായ ഭാഷയിലൂടെ അദ്ദേഹം എഴുതുന്ന കവിതക്ക് ഒരുദാഹരണം ഇവിടെച്ചേർക്കുന്നു..

പലായനം /കെ സച്ചിതാനന്ദൻ

..............................

ഒരു ദിവസം

ഉറക്കമുണര്‍ന്നു നോക്കുമ്പോൾ

ഓടുന്ന ആടുകൾ

ഓടുന്ന പുലികൾ

വൃക്ഷങ്ങൾ കുന്നുകൾ

പുഴകൾ മേഘങ്ങൾ

സൂര്യന്‍ ചന്ദ്രൻ നക്ഷത്രങ്ങൾ

എന്തെന്നമ്പരന്നു നില്‍ക്കുന്നു ഞാൻ

അതാ പിറകെ ഓടുകയാണ്

ഭ്രാന്തു പിടിച്ചപോലെ

കൈയിൽ കഠാരയുമായി ഒരു മനുഷ്യൻ

സൂക്ഷിച്ചു നോക്കുമ്പോൾ

അയാള്‍ക്ക്‌ എന്‍റെ ഛായയായിരുന്നു

ഞാന്‍ കൈകളിൽ തപ്പിനോക്കി:

കൈനിറയെ ചോര.

ചർച്ചകളിലേക്ക് കടന്നപ്പോൾ ചില ചോദ്യങ്ങൾ നമ്മുടെ സാഹിത്യം എന്നൊരു വിപുലമായ ലോകത്തെക്കുറിച്ച് പറഞ്ഞപ്പോൾ, “ആ ദേശങ്ങളുടെ ഭാവത്തെ പ്രതിനിധീകരിക്കുന്നവയാണ്  രചനകൾ“ എന്നദ്ദേഹം ഓർമ്മിപ്പിച്ചു. ആ മൗനത്തിന്റെ ഗോചരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നിശബ്ദതയാണ് കവിത. ഇന്നു ജീവിച്ചിരിക്കുന്ന കവികൾക്ക് ലക്ഷ്യഗണ്യമായ കവിതകൾ എഴുതാൻ സാധിക്കുമോ എന്ന് നിസ്സംശയം പറയാൻ സാധിക്കുമോ എന്നറിയില്ല? അനേകം മതങ്ങളും സംസ്കാരങ്ങളും ഉള്ള ഇൻഡ്യ പോലുള്ള രാജ്യത്ത് നീതിക്കുവേണ്ടി കവികൾക്ക് ശബ്ദം ഉയർത്തിയേ മതിയാവൂ! നീതിയുടെ പക്ഷത്ത് നിൽക്കാനായി കവികൾക്ക് സാധിക്കണം, ഇത് ലളിതമായി എടുക്കാനും സാധിക്കില്ല.

നീതിയിലും മൂല്യങ്ങളിലും ഉള്ള വിശ്വാസം കവി മുറുകെ പിടിക്കണം. ജീവിതത്തിന്റെ രഹസ്യം ആസ്വദിക്കാൻ പ്രേരിപ്പിക്കിന്നതാണ് കവിത. ഇരുണ്ട കാലങ്ങളിൽ ആണ് വലിയ കലാസൃഷ്ടികൾ ഉണ്ടായത്. വലിയ ദുരന്തങ്ങളിൽ നിന്നും, യുദ്ധങ്ങളിൽ നിന്നുമാണ് നല്ല കൃതികൾ ഉദ്ധരിച്ചു വരുന്നത്. സത്യം പറയാതെ വരുമ്പോൾ ഭാഷയെ തച്ചു തകർത്ത് പുതിയോരു ഭാവം കൊടുക്കപ്പെടുന്നു. ഭാഷയെ വെട്ടുകയും മുറിവേൽപ്പിക്കയും ചെയ്യപ്പെടുന്നു. സത്യം പറയിപ്പാനായി. ചന്ദ്രന്റെ, സൂര്യന്റെ,നക്ഷത്രങ്ങളുടെ രഹസ്യം അന്വേഷിക്കുന്നതാവണം കലാപരമായ എല്ലാ ചിന്താശകലങ്ങളും എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ ശ്രദ്ധയോടെ എല്ലാവരും അദ്ദേഹത്തിന്റെ ഒരോ വാക്കുകളും കേട്ടിരുന്നു. കൂടെ കവിതകളും,കഥകളും എഴുതുന്നവർ തങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ വ്യക്തമായ മറുപടികൾ ലഭിച്ചതിൽ സന്തോഷിച്ചു.ലോകത്ത പുതയ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നവർ,നമ്മെ ചിന്തിപ്പിക്കുന്ന പ്രേരിപ്പിക്കുന്ന കവിതകൾ ആ‍വണം എഴുതേണ്ടത്.ദൈനംദിന ജീവിതത്തിൽ, രാഷ്ടീയത്തിൽ അവഗണിക്കപ്പെടുന്നവരെക്കുറിച്ചും,ഭാവങ്ങളെക്കുറിച്ചും സംസാരിക്കാൻ  സാധിക്കുന്നതാവണം കവിത. ഭാഷയുടെ അവശിഷ്ടങ്ങളിൽ നിന്ന് ദേശങ്ങളുടെ ഭാവത്തെ പ്രതിനിധീകരിക്കുന്നതാകണം കവിത.

രാജ്യത്തിന്റെ ഈ തെരുവുകളിൽ രക്തം കണ്ടു എന്ന്  വിളിച്ചു പറയുന്നതാവണം കവിത എന്നു പറഞ്ഞു കവിതകൾക്ക് ആരും കാണാത്തൊരു ഭാവവും, ശക്തിയും നൽകാൻ അദ്ദേഹത്തിനു സാധിച്ചു.

ഒരടിക്കുറുപ്പ്:- മനസ്സിന്റെ വിങ്ങലുകളാണ് കവിതകൾ എന്നു വിശ്വസിക്കുന്ന  എന്നെപ്പോലെയുള്ള  ചിലർക്കെങ്കിലും  വളരെ പ്രചോദനങ്ങൾ നൽകി അദ്ദേഹത്തിന്റെ അഭിമുഖവും സംസാരങ്ങളും. ഭാഷക്കും സാഹിത്യത്തിനും അതീതമാണ് കവിതകൾ.

ഒരു പക്ഷെ അക്ഷരത്തെറ്റ് എന്നൊരു കടമ്പ കടന്നെത്തുന്ന എല്ലാവർക്കും സാധ്യമാണ് കവിതകൾ എന്നും അദ്ദേഹത്തിന്റെ സംസാരത്തിലൂടെ പലർക്കും മനസ്സിലായി എന്നും തോന്നുന്നു. ഭാഷക്കും,രാജ്യത്തിന്റെ, അതിർ വരമ്പുകളും ഭേദിച്ച് എല്ലാവരും കവിതകൾ എഴുതാൻ  ശ്രമിച്ചാൽ,മനസ്സിന്റെ ചിന്തകളെ നമുക്ക് സ്വയം മനസ്സിലാക്കാൻ  സാധിക്കും. സാഹിത്യം എന്നൊരു മുഖവരയില്ലാതെ നമ്മുടെ മനസ്സിന്റെ വികാരങ്ങളെ വ്യക്തമായി വരച്ചുകാണിക്കാനും കവിതകൾ സാധിക്കും. പഴതും പുതിയതും ആയ കവികളുടെ കവിതകൾ വായിക്കുന്നതിലൂടെ കവിതകളുടെ രീതിയും സ്വഭാവം മനസ്സിലാക്കാൻ സാധിക്കുന്നു.

ഏതുതരം കലാസൃഷ്ടികളുടെ വായനയിലൂടെ നമ്മുടെ ഭാഷകളെ വിപുലീകരിക്കാനും സ്വായത്തമാക്കാനും സാധിക്കുന്നു. ഇക്കാലത്ത് നമുക്ക് പുസ്തകങ്ങളിലൂടെ മാത്രമേ വായന നടക്കുകയുള്ളു എന്നില്ല, ടാബിലൂടെ, ഫോണിലൂടെ ധാരാളം വായനകൾ സാധ്യമാണ്. കവിതകളിലൂടെ നമ്മുടെ മനസ്സുകൾ കൂടുതൽ ഊർജ്ജ്വസ്വലമായി പ്രതിഫലിക്കട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA