കർഷകസമരം 2020

farmer
SHARE

മഹാത്മാഗാന്ധി ഇന്ത്യയിൽ നയിച്ച ആദ്യസമരമാണ് 1917-ലെ ചമ്പാരൺ, നീലം കർഷകസമരം. നീലം മാമ്പഴത്തോപ്പുകൾക്ക് പേരുകേട്ട ഈ നഗരം കൃഷിത്തോട്ടങ്ങളുടെ വലിയൊരു കേന്ദ്രമായിരുന്നു.ഉണ്ണാൻ അരിയില്ലാത്തപ്പോഴും ഒന്നാന്തരം വിളവുതരുന്ന ഭൂമിയുടെ നല്ലൊരു ഭാഗം ജമീന്ദാർക്കും ബ്രിട്ടീഷ് സർക്കാരിനും വേണ്ടി കൃഷിവിളവുകൾ മാറ്റിവയ്ക്കണമെന്ന വ്യവസ്ഥക്ക് എതിരെയായിരുന്നു ഈ സമരം. ഇന്ത്യ മഹാരാജ്യം ചരിത്രത്തിൽ ഇങ്ങനെ പലതരം സമരങ്ങൾക്കും വേദിയായിട്ടുണ്ട്. എവിടെയും കർഷകന്റെ സ്പന്ദനങ്ങളെയും ഹൃദയത്തുടിപ്പുകളെയും മനസ്സിലാക്കുന്ന മണ്ണും മനസ്സും ആണ് ഇന്ത്യ മഹാരാജ്യത്തുള്ള ജനങ്ങളുടേത് എന്നു വ്യക്തമാണ്.

കേരളത്തിലെന്നല്ല,നമ്മുടെ ഇന്ത്യയിലെ തന്നെ സംസ്കാരത്തിന്റെ ഭാഗമാണ് കൃഷി. മണ്ണിനോടും കൃഷിയോടും വ്യക്ഷ ലതാതികളോടും സ്നേഹവും അടുപ്പവും ഇല്ലാത്ത ആരും തന്നെയില്ല എന്നു പറയാം നമ്മുടെ രാജ്യത്ത്. ഈ കംപ്യൂട്ടർ യുഗത്തിൽ പോലും പരിമിതമായ സ്ഥലങ്ങളിലും സ്വന്തം ഫ്ലാറ്റുകളിൽ പോലും ചട്ടികളിൽ ചെടികൾ വളർത്തി, ഭൂമിയോടുള്ള സ്നേഹവും ഉത്തരവാദിത്വങ്ങളും പ്രകടിപ്പിക്കാൻ  മറക്കാറില്ല. കൃഷി ഒരു ജീ‍വിതചര്യയായി വരുമാനമാർഗ്ഗമായും തിരഞ്ഞെടുക്കുന്ന ധാരാളം ആൾക്കാരുണ്ട്. കാർഷികവൃത്തി  താൽപര്യത്തോടെ ചെയ്യുന്ന കുടുംബങ്ങളും സംസ്ഥാനങ്ങളും ധാരാളം ഉണ്ട് ഇന്ത്യയിൽ.

ഇതിനെല്ലാം വിപരീതമായി 2020 ൽ നടക്കുന്നു കർഷക സമരം..എന്തിന്, എങ്ങനെ, എന്തുകൊണ്ട്!

കർഷക സമരം ശക്തമാക്കുന്നു,എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ, കാർഷിക നിയമങ്ങൾക്കെതിരായ ഡൽഹി ചലോ കർഷക പ്രക്ഷോഭം, ഇതെല്ലാം പത്രത്തിലും, ടിവിയിലും കണ്ടും കേട്ടും രാജ്യം മുഴുവൻ ആകാംഷയോടെ ഇരിക്കുന്നു. അതിർത്തികളിൽ കർഷക നേതാക്കൾ നിരാഹാര സമരം അനുഷ്ഠിക്കുന്നു. കർഷക സമരത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ പിന്തുണ പ്രഖ്യാപിക്കുന്നു.കാര്‍ഷിക നിയമങ്ങൾ നവീകരിക്കാതെ, അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകർ.

എന്നാൽ, നിയമങ്ങൾ പിന്‍വലിക്കില്ലെന്നും ഭേദഗതികൾ തീരുമാനിക്കം എന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.അഞ്ച് തവണ കര്‍ഷകരും കേന്ദ്രവും തമ്മിൽ നടത്തിയ ചര്‍ച്ചകൾ എല്ലാം പരാജയപ്പെട്ടിരുന്നു.

കാർഷികമേഖല പലതരം നവീകരണങ്ങളിലൂടെയും, മാറ്റങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്.  അടിസ്ഥാനസൗകര്യം, ഭക്ഷ്യസംസ്‌കരണം, സംഭരണം എന്നീ മേഖലകൾക്കിടയിൽ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നു. പലതരം പരിഷ്‌കരണത്തോടെ തടസ്സങ്ങളെല്ലാം ഇല്ലാതെയായി. ഉൽപ്പന്നങ്ങൾ ദീർഘകാലം സൂക്ഷിച്ചുവയ്‌ക്കാനുള്ള സൗകര്യങ്ങളും നവീകരിക്കുകയും. 

ഇതുവഴി കാർഷികമേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ വന്നുചേരുകയും മറ്റും ചെയ്തു.ഏതൊരു സംസ്ഥനത്തും കാർഷികമേഖലക്കുള്ള പ്രാധാന്യം, നേതൃത്വവും വളരെ വലുതാണ്. ഏതൊരു കാലത്തും കർഷകരുടെ സമരങ്ങളും ആവശ്യങ്ങളും പരിഹരിക്കുക എന്നുള്ളത് ഏതോരു രാജ്യത്തിന്റെയും പ്രാധാന ആവശ്യങ്ങളിൽ  ഒന്നുതന്നെയാണ്.

9 മണിക്കൂറിൽ ഏറെ നിരാഹാരസമരം ചെയ്യാനുള്ള ഐക്യദാർഢ്യമായ കർഷകരുടെ തീരുമാനങ്ങൾക്ക് കേജരിവാളും മറ്റും പിന്തുണയുമായെത്തി. 10 കോടിയിലധികം കർഷകരുടെ ഒപ്പുകൾ ശേഖരിക്കുന്നതിനുള്ള തയ്യറെടുപ്പുകൾ നടത്തിവരുന്നു. ഈ സമരത്തിന് കേരളത്തിലെ കർഷകസംഘം നൽകിയ പിന്തുണ വലുതാണ്.

കൊടുംശൈത്യത്തിൽ സമരം നടത്തുന്ന കർഷകസമരക്കാർക്ക് തണുപ്പുവസ്ത്രങ്ങൾ വാങ്ങാൻ ഗായകനും ചലച്ചിത്രതാരവുമായ ദിൽജിത് സിങ് ദൊസാഞ്ച് സംഭാവനകൾ നൽകി.അതുമാത്രമല്ല പല സാമൂഹികപ്രവർത്തകർ,ചലച്ചിത്രതാരങ്ങൾ,പൊതുപ്രവർത്തകർ എന്നുവേണ്ട, സമൂഹത്തിന്റെ പലവിഭാഗങ്ങളിൽ നിന്നുള്ളവർ അവരവരാൽ കഴിയുന്ന പ്രചോദനങ്ങളും സഹായങ്ങളും എത്തിച്ചുകൊടുക്കാൻ മടിച്ചില്ല. കൂടെ കർഷകരുടെ കുടുംബങ്ങൾ ഇവിടെയെത്തി അവർക്കുള്ളം ഭക്ഷണവും മറ്റും  വഴിയോരങ്ങളിൽ അടുപ്പുകൂട്ടി നിർത്താതെ, നിരന്തരം പാകം ചെയ്തു കൊണ്ടേയിരിക്കുന്നു. കൂടെ ഈ സമരക്കാരായ കർഷകർക്കരികിൽ അവരെ നിയന്ത്രിക്കാനായി നിർത്തിയ പൊലീസുകാർക്കും, മറ്റും ഈ ആഹാരം പങ്കുവയ്ക്കാനും അവർ മറന്നില്ല.

രാജ്യത്തെ കർഷകർ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.വരും തലമുറയ്ക്ക് പ്രചോദനമായി ഈ സമരം ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നുള്ള കാര്യം ഏതാണ്ട് തീർച്ചയായി.കർഷകർ കർഷകർക്കായി ആഹാരം തയ്യറാക്കുന്നു,ഒരുക്കങ്ങൾ  ചെയ്യുന്നു,എല്ലാവരും എല്ലാവരെയും സഹായിക്കുന്നു. ചർച്ചകൾ എല്ലാം തന്നെ വീണ്ടും വീണ്ടും പരാജയപ്പെടുന്നു. അതൊന്നും അവരുടെ ഉത്സാഹത്തെ മടുപ്പിക്കുന്നില്ല.സമരമുറകളും വാർത്തകളും തടസ്സങ്ങൾ മാത്രമായിത്തീരുന്നു എങ്കിലും എല്ലാ‍വരുടെ പ്രത്യാശകൾ വർധിക്കുന്നതേയുള്ളു. പ്രായപരിധിയില്ലാതെ എല്ലാവരും പങ്കെടുക്കുന്ന ഒരു സമരമായി മാറിക്കഴിഞ്ഞു ഈ കർഷക സമരം. എല്ലാവരും കർഷകരുടെ സ്നേഹവും നിശ്ചയദാർഷ്ട്യവും മനസ്സുലാക്കുന്നുണ്ടോ എന്നറിയില്ല എങ്കിലും, ഏതോരു രാജ്യത്തിന്റെയും നട്ടെല്ലാണ് കർഷകർ എന്ന കാര്യത്തിൽ  സംശയം ഇല്ല.

ഒരു അടിക്കുറുപ്പ്:- കർഷകസമരം 25 ദിവസങ്ങൾപിന്നിട്ടു. ഈ തണുപ്പുകാലത്തും ഡൽഹിയിലേക്ക് അതിർത്തികടന്ന് സമരാവേശം വിടാതെ ധാരാളം ആൾക്കാർ കർഷകർക്ക് പിന്തുണപ്രഖ്യാപിച്ചുകൊണ്ട് എത്തുന്നു.നിരാഹാരം കിടന്നും,പലതരം പ്രതിക്ഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചും കർഷകർ അവരുടെ പ്രശ്നങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാൻ  ശ്രമിക്കുന്നു.അത് ജനങ്ങൾ മനസ്സിലാക്കും എന്നുള്ള വിശ്വാസത്തിൽ, പ്രതീക്ഷകൾ വിടാതെ, എന്നെങ്കിലും മുളപൊട്ടി തങ്ങളുടെ ആവശ്യങ്ങൾ വളർന്ന് പന്തലിക്കും എന്ന് ഓരോ കർഷകരും വിശ്വസിക്കുന്നു എന്നത്,തീർച്ച.    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.