ഈസ്റ്റർ- ‘പെസഹാ പൗർണമി’

easter-and-Maundy-Thursday
SHARE

“ക്രിസ്തു ഉയിർത്തെഴുന്നേറ്റു”എന്നൊരാൾ പറയുമ്പോൾ“സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന് മറ്റേയാൾ പ്രതിവചിക്കുമായിരുന്നു, പണ്ട്!ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൾ പാസ്ക (pascha) എന്ന പേരിൽ ഈസ്റ്റർ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ എന്ന പദത്തിൽ നിന്നാണ് ഉരുതിരിഞ്ഞു വന്നത്. ഈ പാസ്ക്ക പെരുന്നാൾ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്നുള്ള ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതൽ ദുഃഖവെള്ളിയാഴ്ച വേറിട്ട് ആഘോഷിച്ച് തുടങ്ങി. സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ‘ഉയിർപ്പ് പെരുന്നാൾ’ എന്നർഥമുള്ള ‘ക്യംതാ പെരുന്നാൾ’ എന്ന് വിളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു. ഈസ്റ്റർ ദിവസം ഗ്രിഗോറിയൻ കലണ്ടറിലെ ഏപ്രിൽ 4 മുതൽ മേയ് 8 വരെയുളള ഒരു ഞായറാഴ്ചയാണ് ആചരിക്കുന്നത്. 

മാർച്ച് 21-ന് ശേഷം വരുന്ന പൂർണ ചന്ദ്രനുശേഷം ഉള്ള ആദ്യത്തെ ഞായർ ഈസ്റ്റർ ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. മാസം 14 യഥാർഥ പൗർണമി ,പൂർണ ചന്ദ്രൻ ആകണം എന്നില്ല, ഒന്നോ രണ്ടോ ദിവസം മാറി വന്നേക്കാം. അതുകൊണ്ട് നീസാൻ 14 നെ ‘പെസഹാ പൗർണമി’ എന്ന് വിളിക്കുന്നു. ഈ ഈസ്റ്റർ ഞായറിനനു മുൻപ് വരുന്ന ബുധനാഴ്ച ആണ് ക്രൈസ്തവർ പെസഹായായി ആഘോഷിക്കുന്നത്.“ആദ്യം നാം മനസ്സിലാക്കേണ്ടത് ക്രിസ്ത്യാനികൾ അല്ല ആദ്യമായി ഈസ്റ്റർ ആഘോഷിച്ചിരുന്നത്.പഴയ നിയമ പുസ്തകത്തിൽ ജാതീയ ദൈവങ്ങളുടെ പേർ കൊടുത്തിട്ടുണ്ട്. 

ക്രിസ്തുയേശുവിന്റെ  ത്യാഗത്തെയും പീഡാനുഭവത്തെയും,നമ്മളുടെ ജീവതത്തിന്റെ നെട്ടോട്ടത്തിനിടയിൽ  ഓർക്കുന്ന അൻപതു ദിവസങ്ങളാണ് ഈസ്റ്ററിനു മുൻപുള്ള ഈ നൊയമ്പുമാസം.നമ്മുടെ പാപങ്ങൾക്കു വേണ്ടി ത്യാഗം ചെയ്ത യേശുക്രിസ്തുവിന്റെ പീഠാനുഭവങ്ങളുടെ ഓർമ്മദിവസങ്ങൾ കൂടിയാണ് ഈ ദിവസങ്ങൾ. ഇത്തവണത്തെ 50 ദിവസത്തെ സന്ധ്യാനമസ്കാരങ്ങളും മറ്റും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സൂം വീഡിയോയിലൂടെയും മറ്റുമായിരുന്നു എങ്കിൽപ്പോലും  ആരുംതന്നെ  നൊയംബ് മുടക്കുകയോ പ്രാർത്ഥനകൾ നിർത്തിവെക്കുകയോ ചെയ്തില്ല!പള്ളികളിൽ പോലും 50 ആളുകളിൽ കൂടെ വരാൻ പാടില്ല എന്നോക്കെയുള്ളതൊന്നുംതന്നെ വിശ്വാസികളെ അല്പം പോലും നിരുത്സാഹപ്പെടുത്തിയില്ല.

ഈസ്റ്റർ

കടന്നു പോകുക എന്നർഥമുള്ള പാക്സാ (paxa) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് പെസഹാ എന്ന പദം ഉണ്ടായത്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈസ്റ്ററിനു (Easter) തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും തുടർന്നു  കാൽവറി മലയിലെ കുരിശു മരണത്തിന്റെയും ഓര്‍മക്കായിട്ടാണു ദുഃഖവെള്ളി ആചരിക്കുന്നത്‌. പാശ്ചാത്യ നാടുകളില്‍ ഈ ദിവസത്തെ ‘ഗുഡ്‌ ഫ്രൈഡേ‘സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകളിൽ ഈ ദിവസം വലിയ വെള്ളി അഥവാ ഗ്രെയിറ്റ്‌ ഫ്രൈഡേ (Great Friday) എന്നും വിളിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേന്നാണു ദുഃഖവെള്ളി. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ ലോകത്തിലെ ഏല്ലാ ക്രിസതുമതവിശ്വാസികളും ഈസ്റ്റർ പുണ്യദിനമായി കരുതുന്നു. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആഘോഷിക്കുന്നത്.

70'കളീലെയും 80' കളിലെയും,പള്ളികളിൽ നടത്തിയിരുന്ന ഈസ്റ്റർ വ്യത്യസ്ഥമായിരുന്നില്ല.മറുനാട്ടിലെ അന്തേവാസികൾ ആയതിന്റെ ഒരു നല്ലകാര്യം നാട്ടിലെ സഭമളുടെ വ്യതിചലനങ്ങളും രീതികളും മറ്റും മാറുന്നതും അത് നമ്മുടെ ജീവിതറ്റീതികളെ പ്രതികൂലമായി ഭാധിക്കുന്നത് ഇവിടെ അറിയുന്നില്ല എന്നതുമാത്രമാണ്. അന്യനാടുകളിൽ ഇന്ധ്യൻ ആയി ജീവിക്കുംമ്പോൾ, നാട്ടിലെ ജീവിതരീതികളിലൂടെയും ആചാരങ്ങളിലൂടെയും ജീവിക്കാൻ വളരെ ശ്രദ്ധിക്കുന്നു. വിരുന്നുകാരായി നാറ്റീൽ നിന്നും എത്തുന്നവർക്ക്, 30 വർഷം പുറകോട്ടോടിയ ഘടികാരം പോലെ നാടിന്റെ പരംബരാഗതമായ വിശ്വാസങ്ങളെ നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കുന്നു.  

ഈസ്റ്റർ വിഭവങ്ങൾ

മലയാളിക്ക് ഈസ്റ്റർ രുചിയിൽ ആദ്യം നാവിൻതുമ്പിലെത്തുന്നത് പാലപ്പമായിരിക്കും. ബൺ, കേക്ക്, മുട്ട, ആട്, താറാവ്, കോഴി എന്നിവ രക്ഷിതാവിന്റെ ഉയപ്പെഴുനേൽ‌പ്പിന്റെ വിരുന്നിന്റെ ഭാഗമാണ് ലോകമെംബാടുമുള്ള എല്ലാ ക്രിസ്ത്യാനികളും കരുതുന്നത്.കോഴിയും താറാവും കറികൾക്ക് കേരളത്തിൽ പലയിടത്തും പല രുചിയാണ്. ലോകമെങ്ങും ആഘോഷിക്കപ്പെടുന്ന ഉയിർത്തെഴുന്നേൽ‌പ്പ് ഉൽസവത്തിന് വ്യത്യസ്തതയാർന്ന ഭക്ഷണക്രമമാണ് എല്ല ക്രിസ്തീയ കുടുംബങ്ങളിലും! കൂടെ ഇളംചൂടോടെ വെള്ളയപ്പവും ഇന്റി അപ്പവുമൊക്കെയാണ്. കുരിശിനു മുകളിൽ എന്ന പദത്തിൽ“ഐഎൻ ആർ“ ൽ നിന്നാണ് അപ്പത്തിന് ‘ഇന്റി‘യെന്നു പേരു കിട്ടിയതെന്ന് പറയപ്പെടുന്നു. മാവ് പുളിപ്പിക്കാതെ ഉണ്ടാക്കുന്ന അപ്പമായതുകൊണ്ട് ”പുളിയാത്തപ്പം” എന്നും കുരുത്തോല കൊണ്ടുളള കുരിശടയാളം അപ്പത്തിന്മേൽ പതിപ്പിക്കുന്നതു കൊണ്ട് ”കുരിശപ്പം” എന്നും ഇതിനു പേരുണ്ട്.

യെഹൂദ പാരമ്പര്യമനുസരിച്ച് കുടുംബനാഥന്റെ നേതൃത്വത്തിൽ പെസഹാ അത്താഴം കഴിച്ചിരുന്നതിന്റെ പിന്തുടർച്ചയാണിത്. ഗൃഹനാഥന്റെ നേതൃത്വത്തിൽ മാവു കുഴച്ച് അതിനു മുകളിൽ ഓശാന ഞായറാഴ്ച പളളിയിൽ നിന്നു ലഭിച്ച കുരുത്തോലയുടെ ഭാഗം കൊണ്ട് കുരിശടയാളം പതിപ്പിച്ച് ആവിയിൽ പുഴുങ്ങിയാണ് ഇണ്ടറി അപ്പം ഉണ്ടാകുന്നത്. ഗൃഹനാഥൻ പെസഹാ വ്യാഴാഴ്ച വൈകുന്നേരം ഈ അപ്പം മുറിച്ച് പ്രായക്രമമനുസരിച്ച് കുടുംബാംഗങ്ങൾക്ക് കൊടുക്കുന്നു. തേങ്ങാപ്പാലും ശർക്കരയും ചേർത്ത് തിളപ്പിച്ച് അതിൽ ചെറുതായി മുറിച്ച പഴവും കുരുത്തോലയുടെ കഷണങ്ങളും ഇട്ടു തയ്യാറാക്കിയ മധുരപാനിയത്തിൽ മുക്കിയാണ് ഇണ്ടറിയപ്പം ഭക്ഷിക്കുന്നത്. ഇതിന്റെ ഒരംശംപോലും അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കുകയോ, നിലത്തു കളയുകയോ ചെയ്യാൻ പാടില്ല.

ഇണ്ടറി അപ്പത്തിന്റെ പാൽ 

ശർക്കര - തേങ്ങാപ്പാൽ എന്നിവ അടുപ്പത്തുവെച്ച്, കുറുക്കി, കൂടെ ജീരകം-എള്ള്-എള്ള എന്നിവ വറുത്തുപൊടിച്ചു ചേർക്കുക. കുരുേത്താല കുരിശ് ആകൃതിയിൽ പാലിൽ മുറിച്ച് ഇടണം. അവസാനം അൽ‌പ്പം ഉപും ചുക്ക് പാടിച്ച് ഇളക്കിച്ചേർക്കുക, ഇതിലേക്ക് ചിലർ പഴം കൂടി മുറിച്ചുചേർത്ത്, ഇൻഡ്രിയപ്പം മുക്കി കഴിക്കാറുണ്ട്. 

ഒരു അടിവര

ബെറ്റിയുടൈ ഈ വാക്കുകളെ നമ്മളോരൊരുത്തരും അടിവരയിട്ട് സ്വാകരിക്കേണ്ടതാണ്. എന്റെ കുടുംബ പാരമ്പര്യം എന്നിവ വെച്ചുനോക്കുമ്പോൾ ഒരു അടിസ്ഥാന ക്രിസ്തിയവിശ്വാസത്തിൽ അടിയുറച്ച് ജീവിതം ആണ്എനിക്കു എന്റെ മാതാപിതാക്കൾ കോട്ടയത്ത്, നൽകിയത്. വളരെ സ്ഥായിയായ ഒരു ഒരു സൺ ഡെ സ്കൂൾ റ്റീച്ചറിന്റെ മാർഗ്ഗദർശത്തിലൂടെ  3 മുതൽ 16 വയസ്സുവരെയുള്ള സമയം, ദൈവത്തോടും, ദൈവനിശാസത്തോടും ഉള്ള എന്റെ അടിസ്ഥാനം ഉറച്ചു കഴിഞ്ഞിരുന്നു. കാനഡയിലേക്ക് ഭർത്താവും ഒന്നിച്ചുള്ള ജീവിതം തുടങ്ങിയതിനു ശേഷം, റെവെറെന്റ്, ഫിലിപ്പ്സ് അച്ചന്റെ നേതൃത്വത്തിൽ കഴിഞ്ഞ 27 വർഷമായി ബൈബിൾ പഠിത്തത്തിലും അതിലൂടെ, നിത്യജീവിതത്തെ  ദൈവത്തിൽ സമർപ്പിച്ചു ജീവിക്കാനും എനിക്കു സാധിക്കുന്നു.  

ജീവിതത്തിൽ ബൈബിൾ പഠനങ്ങളും അതിന്റെ ശാന്തഗംഭീരമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജീവിതത്തിൽ ഏതുരീതിയിൽ ഉള്ള മനുഷ്യരെയും വേർതിരിച്ചറിയാനുള്ള ഒരു മനസ്സും ബുദ്ധിയിൽ നമ്മിൽ തീർച്ചയായും തയാറെടുക്കുന്നു. ജീവിതത്തിൽ ഇത്തരം ഒരു കർക്കശമാ‍യ ജീവിതപഠനം എനിക്കായി ദൈവം കരുതിവെച്ചിരുന്നോ എന്നു തോന്നാറുണ്ട്!. പുതിയ മതപ്രകാശനങ്ങളും, ബൈബിൾ പഠനങ്ങളും, ദൈവം ഭൂമിയിൽ ഇതുവരെ അവതരിച്ചില്ല എന്നുവരെ, ദിവസം പ്രതി ലോകത്തിന് പരിചയപ്പെടുത്തപ്പെടുന്നു.  

നമുക്ക് ജീവിതവുമായി ഒരു ബന്ധം ആശയവിനിമയത്തിലൂടെയല്ലാതെ സാധിക്കാത്തതുപോലെ, ദൈവവുമായുള്ള ദൃഡമായ ഒരു ബന്ധം ദൈവത്തിലൂടെ മാത്രമേ സാധിക്കൂ. അതിനായി നാം മുട്ടുകുത്തി പ്രാർഥിക്കുക. കുടുംബപരമായി, പള്ളികളായി, ബൈബിളുമായിട്ടുള്ള നേരിട്ട സംവാദനങ്ങളിലൂടെ ദൈവവുമായി നേരിട്ട് ഇടപെടുക. അതിലൂടെ ഒരു നേരായ ജവിതശൈലി നമുക്ക് മുന്നിൽ തുറന്നു വരാനായി , ദൈവത്തിന്റെ പ്രകൃതമായ ജീവിതരീതിയലേക്ക് നമ്മുക്കോരുത്തരായി ഇറങ്ങിത്തിരിക്കാനും സാധിക്കും. പ്രത്യക്ഷമായ ജിവിതരീതിയിലേക്ക് നാം ഒരോരുത്തരും ഉറ്റുനോക്കാറുണ്ട്, എന്താണ് ജീവിതത്തിന്റെ ശരി തെറ്റ് എന്നു മനസ്സിലാക്കാനുള്ള വിവേചനബുദ്ധികൊണ്ട്  നമുക്ക് മനസ്സിലാക്കണം , ദൈവത്തെ മനസ്സിരാക്കേണ്ട രീതികളും, ശൈലികളും ഒന്നൊന്നായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA