‘നിറച്ചാർത്ത്’ പെൺവിരൽതുമ്പിലെ വർണ്ണജാലം

niracharth-painting-exhibition2
SHARE

ചിത്രഗനയുടെ ചിത്രപ്രദര്‍ശനം തിരുവനന്തപുരം ‘ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍’ 10–ാം തിയതി തുടങ്ങി 14നു വിജയകരമായി സമാപിച്ചു. സ്ത്രീകളുടെ സർഗാത്മക കഴിവുകൾ തിരിച്ചറിയാനും പുതിയ സാധ്യതകളിലേക്ക് ഉയരാനുള്ള അരങ്ങായി പ്രചോദിത എന്ന സ്ത്രീകൂട്ടായ്മയുടെ ഭാഗമായ “ചിത്രാംഗന”പുതിയൊരു ചുവടു വെക്കുന്നു. ചിത്രകാരികളുടെ കൂട്ടായ്മയായി, നിറങ്ങളുടെ മഴവില്ലുകലേക്ക് ഈ പെൺകൂട്ടായ്മ തുടക്കം കുറിച്ചു. രാജ്യാന്തര വനിതാ ദിനാചരണത്തോടനുബന്ധിച്ച് തെളിയുന്ന “നിറച്ചാർത്ത്” ചിത്രാംഗനയിലെ 14 ചിത്രകാരികൾ നടത്തുന്ന നാലുദിവസത്തെ ചിത്രപ്രദശ്നമാണ് . 

നിറച്ചാർത്ത് എക്സിബിഷന്റെ ക്യൂറേറ്റ കൂടിയായ ഇന്ദു മേനോൻ-മൊസൈക്, പോർസലൈൻ എന്നിവയിൽ തന്റെ കലാകൃതികൾ ചെയ്തിരുന്നു. ഗ്രേസി ഫിലിപ്പ്, ചിത്രകാരി എന്നതിലുപരി നിറങ്ങളുടെ നായിക, പ്രൊഫസർ, പ്രവാചക കൂടിയാണ്. വാട്ടർ കളർ, ഓയിൽ എല്ലാത്തിലും ചിത്രങ്ങൾ വരക്കുന്നു. സുഗുന രാജൻ-മുൻ ബി‌എസ്‌എൻ‌എൽ ഓഫീസർ, ചിത്രകാരി, കവി, ഗാനരചയിതാവ് കൂടിയാണ്. മ്യൂറൽ പെയിന്റിംഗുകൾ ചെയ്തു. പ്രേമ -എസ്.സിവിൽ പൊലീസ് ഓഫീസർ, വാട്ടർ കളർ, ഓയിൽ എന്നിവയിൽ ചിത്രങ്ങൾ വരക്കുന്നു. ശ്രീദേവി മധു-കലാധ്യാപക, ചിത്രകലയ്ക്കുള്ള ദേശീയ അവാർഡ്, സമകാലിക കാലഘട്ടത്തിൽ ചിത്രരചനയും എഴുത്തും, ചിത്രരചനയും പുസ്തക കവറുകളും, വാട്ടർ കളറിലും അക്രിലിക്കിലും പെയിന്റിംഗുകൾ ചെയ്യുന്നു. അഡ്വ.മീര സുമംഗല- മ്യൂറൽ ആർട്ടിസ്റ്റ് ആണ്. ശാന്തി ഉണ്ണികൃഷ്ണൻ- ബാങ്കിൽ നിന്നും വി ആർ എസ് എടുത്തതിനു ശേഷം ചിത്രരചനയും ചെറുകഥാ രചനയും ആണ് ഇഷ്ടങ്ങൾ. അമ്പിളി വിജയൻ ഒരു ക്യൂറേറ്റർ കൂടിയാണ്, വാട്ടർ കളർ, ഓയിൽ പെയിറ്റിംഗുകൾ ചെയ്യുന്നു. ഐശ്വര്യ സത്യൻ-എയിസ്തെറ്റ്ക്, അബ്സ്ട്രാക്റ്റ്, മിനിമലിസ്റ്റ് ആർട്ടിസ്റ്റ്, ആർട്ട് ട്യൂട്ടർ, സോഷ്യൽ മീഡിയ സ്വാധീനം എന്നിവയുണ്ട്. അസ്മ ഷംഷുദീൻ-ഡീകോപാജ്, പേപ്പർ ക്രാഫ്റ്റ്, പെയിന്റിംങ്ങുകൾ ചെയ്യുന്നു. സൈദ, വിദ്യാർഥിനിയും ഒരു നല്ല ചിത്രകാരിയുമാണ്. തന്റെ ചലനസ്വാത്രന്ത്ര്യത്തെ അതിജീവിച്ച സൈദ നിറങ്ങളെ കൂട്ടുകാരികളാക്കി. ലോകത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗ്രേസി ഫിലിപ്പ്, സുഗുണ രാജൻ, മീര, കെ.എസ് പ്രേമലത, ശാന്തി ഉണ്ണിക്കൃഷ്ണൻ, അസ്മാ ഷംസുദീൻ, വീണ നായർ, വർഷ ശ്രീരാജ്, ശ്രീദേവി മധു, ഐശ്വര്യ സത്യൻ, സെയ്ദ,അമ്പിളി വിജയൻ, സപ്ന അനു ബി ജോർജ്, ഇന്ദു ചന്ദ്രമേനോൻ എന്നീ 14 ചിത്രകാരികളാണ് നിറച്ചാർത്തിന്റെ താ‍രപ്രഭകൾ.

niracharth-painting-exhibition4

പ്രചോദിത ട്രസ്റ്റിന്‍റെ കീഴിലുള്ള ചിത്രാംഗനയുടെയും കന്നി ചിത്ര പ്രദർശനമായ നിറച്ചാര്‍ത്തിന്റെ ഉദ്ഘാടനം കോവളം വെള്ളാർ,ആർട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. കേരളം ലക്ഷദ്വീപ് മേഖല വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ റീജണൽ ഔട്ട് റീച്ച് ബ്യൂറോയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്. മാർച്ച് 14 നു നിറച്ചാർത്ത് ചിത്ര പ്രദർശനം സമാപിച്ചു. റീജണൽ ഔട്ട് റീച്ച് ബ്യൂറോ ഡപ്യൂട്ടി ഡയറക്ടർ കെ.എ. ബീന മുഖ്യ പ്രഭാഷണവും ചിത്രാംഗനയുടെ ലോഗോ പ്രകാശനവും നിർവഹിച്ചു. പ്രചോദിത മാനേജിംഗ് ഡയറക്ടർ ഗീതാ ബക്ഷി ആമുഖ പ്രഭാഷണം നടത്തി. പെൺകുട്ടായ്മകളുടെ പ്രസക്തിയെക്കുറിച്ച് പ്രചോദിത എക്സിക്യൂട്ടീവ് ഡയറക്ടർ രേഖാ ബിറ്റ പ്രസംഗിച്ചു. ചിത്രാംഗന എക്സിക്യൂട്ടീവ് മെംബറും ഈ ചിത്രപ്രദർശനത്തിന്റെ ക്യൂറേറ്റർ കൂടിയായ ഇന്ദു ചന്ദ്രമേനോൻ സ്വാഗതവും കെ. എസ് പ്രേമലത നന്ദിയും പറഞ്ഞു.

ചില ചിത്രകാരികളുടെ അഭിപ്രായങ്ങളിൽ ഈ ഒരു  കന്നി പ്രദർശനത്തിലൂടെ അവർക്ക് കിട്ടിയ പ്രചോദനങ്ങൾ മറക്കാതെ എല്ലാവരും ഓർത്തെടുത്തു. ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ വിവരിച്ചു: ഒരു തുടക്കക്കാരിയാണെങ്കിലും എന്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഞാൻ വിമുഖത കാണിച്ചുവെങ്കിലും ഈ മുഴുവൻ പരിപാടികൾക്കും എനിക്ക് നൽകിയ ഏകോപനവും പ്രോത്സാഹനവും ഞാൻ വളരെ ഇഷ്ടപ്പെട്ടു. എനിക്കിത് ഒരു മികച്ച അനുഭവമായിരുന്നു, പക്ഷേ മുഴുവൻ ഗ്രൂപ്പും എന്നെ പിന്തുണയ്ക്കുകയും മുന്നോട്ട് വരാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതാണ് മികച്ചത് സ്വയം പഠിപ്പിച്ച എല്ലാ കലാകാരന്മാർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി. ഇങ്ങനെയൊരു അത്ഭുതകരമായ സംഭവത്തിന്റെ ഭാഗമാകാനും ചിത്രംഗനയുടെ ഭാഗമാകാനും ഈ ഒരു അവസരം നൽകിയതിന് നന്ദി. ശ്രീദേവി മധുവിന്റെ വാക്കുകൾ ഇങ്ങനെ പറയുന്നു: ചിത്രാംഗനയുടെ നിറച്ചാർത്ത് എക്സിബിഷൻ വളരെ ഭംഗിയായി നടത്തപ്പെട്ടു, അതിൽ പങ്കെടുക്കാനായത് വലിയ ഭാഗ്യമായി കരുതുന്നു. എല്ലാവരുടെയും ചിത്രങ്ങൾ വളരെ മനോഹരമായിരുന്നു' ഈ എക്സിബിഷൻ ഗംഭീര അനുഭവമാക്കാൻ വേണ്ടി പ്രയത്നിച്ച എല്ലാ ചിത്രകാരികൾക്കും ഇതിനോടൊപ്പം നടന്നവർക്കും ഉദ്ഘാടനം നടത്തിയ പ്രശസ്തവ്യക്തികൾക്കും, സതീഷ് ബാബു പയ്യന്നൂർ , കെ.എ. ബീന, രേഖ ബിറ്റ ഗീതാ ബക്ഷി വാക്കുകളിൽ തീർക്കാനാവാത്ത നന്ദിയും കടപ്പാടും ഉണ്ട്.ചിത്രാംഗന ഇനിയും നിറങ്ങളും ചിത്രങ്ങളുമായി വിജയയാത്ര തുടരട്ടെ. 

niracharth-painting-exhibition5

സുഗുണ രാജൻ  പയ്യന്നൂരിന്റെ അഭിമാന പൂരിതമായ്  കൃതജ്ഞത നിറഞ്ഞ ഈ വാക്കുകൾ ശ്രദ്ധിക്കൂ: പ്രചോദിത എന്ന ട്രസ്റ്റുമായി സഹകരിച്ചു മുന്നോട്ടുപോവുന്ന, തന്റെ ഇടത്തിൽ അഭിമാനം കൊള്ളുന്ന ഒരുകൂട്ടം സർഗ്ഗാത്മക ശേഷിയുള്ള സ്ത്രീകളുടെ കൂട്ടായ്മയാണ് ചിത്രാംഗന. ഈ കന്നി സംരംഭമായ നിറച്ചാർത്ത് എന്ന ചിത്രപ്രദർശനം കേരളത്തിന്റെ തനത് പ്രകൃതിഭംഗിയും പൈതൃകവും ഒത്തിണങ്ങിയ അതിമനോഹരമായ കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിൽ വെച്ച് നടത്താൻ കഴിഞ്ഞത് ഏറെ സന്തോഷപ്രദവും അഭിമാനകരവുമായ കാൽവെപ്പാണ്, ചിത്രാംഗനയുടെ നേട്ടമാണ്. ഈ ചിത്രകാരികളുടെ ഹൃദയവാടിയിൽ പൂത്തുലഞ്ഞ നിറങ്ങളുടെ സമ്മേളനം അതിസുന്ദരമായൊരു വർണ്ണപ്രപഞ്ചം തന്നെ സൃഷ്ടിച്ചു. ശാസ്ത്രീയമായി പഠിക്കാത്തവർക്ക് പോലും അവരുടെ സർഗ്ഗാത്മക ശേഷിയിൽ നിറഞ്ഞ ആത്മവിശ്വാസം നിറയ്ക്കാൻ ഈ പ്രഥമ സംരംഭം കൊണ്ട് കഴിഞ്ഞു എന്നുള്ളത് വലിയ നേട്ടം തന്നെയാണ്. പതിനാലിൽ ഒരുവളായി ഞാനും ഈ പ്രദർശനത്തിൽ പങ്കെടുത്തു എന്ന് പറയുവാൻ അഭിമാനമുണ്ട്. പെണ്ണിടം പൊന്നിടം തന്നെയെന്ന് കാണിച്ചു തന്ന പ്രചോദിതയും ചിത്രാംഗനയും നിറഞ്ഞ കയ്യടി അർഹിക്കുന്നു. 

niracharth-painting-exhibition12

ആസ്മ ഷംസുദ്ദീൻ ചിത്രാംഗനയെക്കുറിച്ചുള്ള അഭിമാനം തന്റെ ഈ വാക്കുകളിൽ  നിറച്ചു: ശാസ്ത്രീയമായി ചിത്രകലയോ മറ്റു ഫൈൻ ആർട്ട്സോ പഠിച്ചിട്ടില്ലാത്ത കുറേ വീട്ടമ്മമാർക്ക് അവരുടെ കലാപ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുവാൻ ഒരു വേദി കിട്ടുക എന്നത്  തീർത്തും അസാധ്യമാണ്.അവിടെയാണ് ഞങ്ങളുടെ കൂട്ടായ്മയായ ചിത്രാംഗന ഈ ഒരു മഹാ സംരംഭം ഏറ്റെടുത്ത് നടത്തിയത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വപ്ന സാഫല്യമാണ്. ചിത്രാംഗനയുടെ പ്രവർത്തകർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇനിയും ഇത്തരം ചിത്രപ്രദർശനങ്ങൾ ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു, പ്രാർഥിക്കുന്നു. വർഷയുടെ വാക്കുകൾ കേൾക്കാം: എന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ എന്റെ ഒരു പെയിന്റിംഗ് കണ്ടതിന് ശേഷമാണ് പ്രജോദിതയുടെ വനിതാ ആർട്ടിസ്റ്റ് ഗ്രൂപ്പായ ചിത്രംഗന എന്നെ ഈ കമ്മ്യൂണിറ്റിയിലെ ഒരു അംഗമായി മാറിയത്. 'നീറച്ചാർത്ത്' എന്ന പേരിൽ ആദ്യത്തെ പെയിന്റിംഗ് എക്സിബിഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോൾ ഞാൻ കൂടുതൽ സന്തോഷിച്ചു. ഇവന്റിനായി എന്റെ 2 പെയിന്റിംഗുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. എക്സിബിഷന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ അഭിമാനവും സന്തോഷവും തോന്നുന്നു.ഒരു കലാകാരിയെ നിലയിൽ എന്റെ ഭാവി യാത്രയിൽ, ഈ എക്സിബിഷനും വിവര-പ്രക്ഷേപണ മന്ത്രാലയം ഒപ്പിട്ട സർട്ടിഫിക്കറ്റും എന്റെ കലാസൃഷ്ടികളിലൂടെ സമൂഹത്തിന് കൂടുതൽ സംഭാവന നൽകാനുള്ള പ്രോത്സാഹനമായി ഞാൻ കാണുന്നു. ചിത്രംഗനയും എന്റെ പ്രിയപ്പെട്ട കുടുംബവും സുഹൃത്തുക്കളും നൽകുന്ന നിരന്തരമായ പിന്തുണയ്‌ക്ക് എനിക്ക് വേണ്ടത്ര നന്ദി പറയാൻ കഴിയില്ല. അതിശയകരമായ ഒരു അനുഭവമായിരുന്നു അത്.

niracharth-painting-exhibition16

നിറച്ചാർത്തിന്റെ ക്യുറേറ്റർ എന്ന പദവിയോട് അങ്ങേയറ്റം ആത്മാർഥതയോടെ പ്രവർത്തിച്ചു കാണിച്ച ഒരു വ്യക്തിയാണ് ഇന്ദു മേനോൻ. ആദ്യമായിട്ടാണ് ഇത്തരം ഒരു പദവി ഏറ്റടുത്തു ചെയ്യുന്നത് എന്ന് എത്രമാത്രം വിജയകരമാക്കാൻ സാധിക്കും എന്നും ഇന്ദു സ്വയം സംശയിച്ചിരുന്നു. എന്നാൽ അങ്ങേയറ്റം ക്ഷമയും, ഒരു നല്ല ലീഡർഷിപ്പ് സ്വായത്തവും ഇന്ദു  കാണിച്ചിരുന്നു ആദ്യം മുതൽ എന്നതിന് ചിത്രാംഗനയുടെ മോഡറേറ്റർ കൂടിയായിരുന്ന എനിക്ക് മനസ്സിലായിരുന്നു. ഇന്ദുവിന്റെ വാക്കുകളിലേക്ക്: കഴിവുള്ള വിവിധ കലാകാരികളെയും വിവിധ ചിത്രകലകളെയും ചിത്രംഗന എനിക്ക് പരിചയപ്പെടുത്തി. നിറച്ചാർത്തിൽ പങ്കെടുത്ത എല്ലാവരും പരസ്പരം പ്രോത്സാഹിപ്പിക്കുകയും ,സഹായിക്കുകയും ചെയ്തു.എല്ലാത്തരം കഴിവുകളെയും പരിപോഷിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ് ഈ ഗ്രൂപ്പിൽ നടന്നിരുന്നത്,കൂടെ ഞാൻ ആസ്വദിച്ചതും.

niracharth-painting-exhibition1

ഒരടിക്കുറിപ്പ്: അറ്റമില്ലാ വാനിൽ പറന്നുയരാൻ മോഹിക്കും സ്ത്രീഹൃദയങ്ങളിൽ പുനർജ്ജനിക്കുന്ന സ്വപ്നങ്ങൾക്കൊക്കെയും ഏഴഴകുള്ള ചിറകുകൾ നെയ്യാൻ ചിത്രാംഗന എന്ന കൂട്ടായ്മ തണൽ വിരിച്ചു. നിറങ്ങളിലൂടെ തങ്ങളുടെ സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ എല്ലാവിധ പ്രചോദനങ്ങളും പ്രോത്സാഹങ്ങളും നൽകാനായി പ്രചോദിത എന്ന എഴുത്തുകാരികളുടെ ഗ്രൂപ്പിൽ നിന്നു തന്നെയുടെ പല എഴുത്തുകാരികളാണ് ഇവിടെയും ഒരു സബ് ഗ്രൂപ്പായി തുടക്കം കുറിച്ചത്. കൂടെ പല മേഖലകളിൽ,പലവിധത്തിലുള്ള കാലാകാരികൾ ഒത്തൊരുമിച്ചു. അതിൽ, ഡെക്കൊപാജ്, മ്യൂറൽ, വെജിറ്റബിൾ കാർവിംഗ്, മൊസെയ്ക് കട്ട്, മെറ്റൽ ഇംബോസിംഗ് എന്നിങ്ങനെ വിവിധതരം കലകൾ ഗ്രൂപ്പിൽ ഒരോരുത്തരായി പോസ്റ്റ് ചെയ്തു തുടങ്ങി. അടുത്ത എക്സിബിഷന്റെ തയാറെടുപ്പുകൾ തുടങ്ങി എന്നും ഗ്രൂപ്പ് മോഡറേറ്റമാർ അയിച്ചു.

niracharth-painting-exhibition
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.