താങ്ക്സ് ഗിവിങ് ധന്യനിർവൃതിയിൽ ക്രിസ്തുമസ് തുടക്കം

ThanksGiving-Roast-22
SHARE

താങ്ക്സ്ഗിവിങ്ങിന്റെ യഥാർഥ നിർവചനം എന്താണ്?

ദൈവത്തിനോടു നന്ദി പ്രകടിപ്പിക്കാനുള്ള ഒരു ആഘോഷം. ആനുകൂല്യങ്ങൾ ലഭിച്ചതിന് നന്ദിപൂർവമായ അംഗീകാരം.ദൈവിക പ്രീതിയോ ദയയോ അംഗീകരിക്കുന്ന ഒരു പൊതു ആഘോഷം. താങ്ക്സ് ഗിവിംഗ് ദൈവത്തിന് നന്ദി പറയാൻ ഒരു ദിവസം എന്നും ക്രിസ്തുമസിനുമുൻപ് ഒരു തയാറെടുപ്പാണെന്നും പറയാം. കാരണം ഇതു പോസിറ്റീവും മതേതരവുമായ ഒരു അവധിക്കാലമാണ്,അവിടെ നന്ദി ആഘോഷിക്കുന്നു.ഈ ദിവസം വിളവെടുപ്പിന്റെ ആഘോഷം കൂടിയായിട്ടും പാശ്ചാത്യ രാജ്യങ്ങൾ ആഘോഷിക്കുന്നു

താങ്ക്സ്ഗിവിങ്ങിനെക്കുറിച്ച് ബൈബിൾ എന്താണ് പറഞ്ഞത്?

ഫിലിപ്പിയർ 4:4-7കർത്താവ് അടുത്തിരിക്കുന്നു.ഒന്നിനെക്കുറിച്ചും ആകുലരാകരുത്, എന്നാൽ എല്ലാ സാഹചര്യങ്ങളിലും പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും നന്ദിയോടെ നിങ്ങളുടെ അപേക്ഷകൾ ദൈവത്തോട് സമർപ്പിക്കുക. എല്ലാ ധാരണകൾക്കും അതീതമായ ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിങ്ങളുടെ മനസ്സിനെയും ക്രിസ്തുയേശുവിൽ കാത്തുസൂക്ഷിക്കും. അനുഗ്രഹങ്ങള്‍ക്കു നന്ദി സൂചകമായി വിദേശ രാജ്യങ്ങളിൽ താങ്ക്‌സ് ഗിവിങ് ഒരു  ദേശീയാഘോഷമാണ്. അമേരിക്ക,കാനഡ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിൽ താങ്ക്‌സ് ഗിവിംഗ് സാധാരണ ആഘോഷിക്കുന്നത്.താങ്‌സ് ഗിവിങ് ഭക്ഷണ വിരുന്നിലെ ഒരു പ്രധാന ഇനമാണ് റോസ്റ്റു ചെയ്ത ടര്‍ക്കി.

താങ്ക്സ്ഗിവിംഗ് വിദേശരാജ്യങ്ങളിൽ വളരെ പ്രധാനമാണ്.മുൻവർഷത്തിൽ ഉണ്ടായ വിളവെടുപ്പിനെയും മറ്റ് അനുഗ്രഹങ്ങളെയും ബഹുമാനിക്കുക.1621 കാലഘട്ടങ്ങളിൽ അവരുടെ "ആദ്യത്തെ താങ്ക്സ്ഗിവിംഗ്" എന്ന് വിളിച്ച തീർത്ഥാടകരിൽ നിന്നാണ് ആഘോഷം ആരംഭിച്ചത്.അമേരിക്കയിൽ താങ്ക്സ്ഗിവിംഗ് എല്ലായ്പ്പോഴും നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ്, എന്നാൽ എല്ലാ വർഷവും തീയതി മാറുന്നുമുണ്ട്. അടിമത്തം നിർത്തലാക്കുന്നതിന് മാത്രമല്ല,1863-ൽ താങ്ക്സ്ഗിവിംഗ് ഒരു ഫെഡറൽ അവധി ദിവസമായി പ്രസിഡന്റ് എബ്രഹാം ലിങ്കൺ പ്രഖ്യാപിക്കുകയുണ്ടായി. 

താങ്ക്സ്ഗിവിംഗ് ആളുകൾക്കും സംസ്കാരങ്ങൾക്കുമിടയിലുള്ള പരസ്പര ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നു. പ്രിയപ്പെട്ടവരുമായി ഒത്തുകൂടുന്നതിനും നമ്മുടെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നതിനും അനുയോജ്യമായ ഒരു അവധിക്കാലമാണിത്.നമ്മൾ ഒരോരുത്തരെ സംബന്ധിച്ചിടത്തോളം,കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടുന്ന നമ്മുടെ ജീവിതത്തിലെ സന്തോഷകരമായ എല്ലാ കാര്യങ്ങളും ഓർത്ത് നന്ദിപറയാനുള്ള ഓർമ്മപ്പെടുത്തലാണ് താങ്ക്സ്ഗിവിംഗ്.അതുപോലെ ജീവിതരീതിയും നല്ല ആരോഗ്യവും നമുക്ക് ഉള്ളപ്പോൾ സമ്മാനങ്ങൾ മാത്രം നൽകുക എന്ന പോലുള്ള ലോകതാൽപര്യങ്ങളില്ലാതെ, പോസിറ്റീവായ എല്ലാ കാര്യങ്ങളിലും സന്തോഷവും സമാധാനവും നിറക്കാൻ നാം ഒരൊരുത്തരും ശ്രദ്ധിച്ചാൽ ഈ അവധിക്കാലം അനുഗ്രഹകരമാക്കിയെടുക്കാൻ നമുക്ക്  സാധിക്കും.

താങ്ക്സ്ഗിവിംഗ് ഒരു പ്രത്യേക തീയതിയിലാണ് ആഘോഷിക്കുന്നതെങ്കിലും നവംബർ മാസത്തെ മുഴുവൻ 30 ദിവസങ്ങളും നന്ദിയുടെ ആഘോഷമാക്കി മാറ്റുക.ഓരോ വർഷവും നമ്മൾ കുടുംബമായി ഒരു വിരുന്ന് തയ്യാറാക്കുന്നു.ചിലപ്പോഴെങ്കിലും  അതിഥികളെയും ക്ഷണിക്കുന്നു.അവർ ഇല്ലാത്തപ്പോ കുടുംബം മാത്രം ആഘോഷിക്കുന്നു.നമ്മുടെ കുടുബത്തിനും ഈ അവധിക്കാലവും അതോടൊപ്പം വരുന്ന നന്ദിയും നമ്മുടെ ഒരോരുത്തരുടെയും ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്നതിൽ നാം സന്തുഷ്ടരാണ് എന്നും വിളിച്ചറിയിക്കപ്പെടുന്നു. ദൈവത്തിനോടും ജീവിതത്തിനോടും നന്ദിയുള്ളവരായിരിക്കേണ്ടവരാണ് നമ്മൾ എന്ന്  മനസ്സിലാക്കണമെന്ന് നാം ഒരോരുത്തരും ആഗ്രഹിക്കുന്നത്.

ഇന്നു ലോകത്ത് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും കണക്കിലെടുക്കുമ്പോൾ,നമ്മിൽ പലരും അനുഭവിക്കുന്ന ഭയവും ആശങ്കകളും മാറ്റിനിർത്തി ദൈവത്തോട് നന്ദി പറയാൻ ഇതിനേക്കാൾ മികച്ച സമയം മറ്റൊന്നില്ല. നമ്മുടെ മനസ്സുകളിൽ കൃതജ്ഞതയും നന്ദിയും ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാം നിരന്തരം ഓർമ്മിപ്പിക്കേണ്ടതുണ്ട്.നമ്മൾ ഏതാണ്ട് അടിത്തട്ടിൽ എത്തിച്ചേർന്നതായി തോന്നുമെങ്കിലും മറുവശത്ത് പ്രതീക്ഷയുടെ  തിരിനാളങ്ങൾ എപ്പോഴും ഉണ്ടെന്ന് ഓർക്കുക.

ഇതു നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള സമയമാണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ അടുത്തിടെ ഒരു നഷ്ടം അനുഭവിച്ചിട്ടുണ്ടെങ്കിൽ,നിങ്ങൾക്ക് നന്ദിയുള്ളവരായിരിക്കാൻ കഴിയില്ലെന്നും,മനസ്സിന്റെ വിഷമം നിങ്ങൾക്ക് ആഘോഷങ്ങളേക്കാൾ അതീതമായിരിക്കാം.ചിന്തകളും,ഏകാന്തതയും  അനുഭവപ്പെടാം.ഒരുപക്ഷേ നിങ്ങൾ തനിച്ചായിരിക്കാൻ ആഗ്രഹിക്കാം,എന്നാൽ അവധിക്കാലം നമ്മൾ മനസ്സിനെ ശാന്തമാക്കി കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം പങ്കിടാൻ ശ്രമിച്ചാൽ ദൈവത്തിന്റെ ആശ്വാസം സ്വയം നിങ്ങളിലെത്തുമെന്നുള്ളത്  തീർച്ച.ഏത് തരത്തിലുള്ള താങ്ക്സ്ഗിവിംഗ് നടത്താൻ തീരുമാനിച്ചാലും അത് നിങ്ങളുടെ പ്രത്യേക സാഹചര്യത്തിന് എന്നും അനുയോജ്യമാകുമെന്നും ദൈവം അത് നിങ്ങൾക്കായി അനുഗ്രഹങ്ങളുടെ വാതിലുകൾ തുറക്കുമെന്നും,ഉണ്ണിയേശുവിനെ വരവേൽക്കാനായും നമുക്ക് തയ്യാറാകാം.

എല്ലാ നവംബറിലും നമ്മൾ ജീവിതത്തിൽ അനുഭവിച്ചതും നന്ദിയുള്ളതുമായ കാര്യങ്ങൾ ഒർക്കുന്നത് വളരെനല്ലതാണ്.നിങ്ങൾ ഒരോരുത്തർക്കും നമ്മുടെ നല്ല സമയങ്ങളെ,അതായത് നമ്മുടെ  നന്ദി കരേറ്റേണ്ട അനുഭവങ്ങളെ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തി വയ്ക്കാൻ ശ്രമിക്കുക. ഒരുപക്ഷേ നിങ്ങൾക്ക് സ്വയം വിലയിരുത്താനും,അനുഭവങ്ങേക്കുറിച്ച് കൂടുതൽ പഠിക്കാനും മറ്റും ഇത്  സഹായിച്ചേക്കം. എനിക്ക് ദൈവത്തോട് നന്ദി  കരേറ്റാനായി ഞാൻ  കണ്ടെത്തുന്ന വാക്കുകൾ ഇങ്ങനെയാണ്!

എനിക്ക് നന്ദിയുള്ള കാര്യങ്ങളുടെ ഒരു ചെറിയ ലിസ്റ്റ് ഇതാ ഇങ്ങനെയാണ്

എന്റെയും കുടുംബത്തിന്റെയും ആരോഗ്യം,എന്റെ കുടുംബം,എന്റെ സുഹൃത്തുക്കൾ,എന്റെ സഹപ്രവർത്തകർ, എന്റെ അധ്യാപകർ,എന്റെ ധ്യാനചര്യ,എന്റെ ജേണൽ,എന്റെ പുസ്തകങ്ങൾ,എന്റെ വളർത്തു മൃഗങ്ങൾ, എന്റെ വീട്,എന്റെ കമ്പ്യൂട്ടർ,ഞാൻ ശ്വസിക്കുന്ന വായു,സമുദ്രം,സൂര്യൻ,എന്റെ ജീവിതം മുഴുവൻ. താങ്ക്സ്ഗിവിംഗിന്റെ ഈ സമയത്ത് എന്റെ ജീവിതത്തിന്റെ ഒരോ അണുവിലും ഞാൻ ദൈവത്തെ മഹത്വപ്പെടുത്തുന്നു. സന്തോഷം നിറഞ്ഞ താങ്ക്സ്ഗിവിംഗ്, നിങ്ങൾ ഒരോരുത്തർക്കും കുടുംബത്തിനും ആശംസിക്കുന്നു. 

ഒരു അടിക്കുറിപ്പ്:- നവംബറിലെ നാലാമത്തെ ആഴ്‌ച്ച വിളവെടുപ്പിന്റെയും ജീവിതത്തിന്റെ നന്ദിപ്രകടനത്തിന്റെയും  ദിവസമായി കണക്കാക്കുന്നു.ഈ ആഴ്ചയെ ഒരു കൊയ്ത്തുല്‍സവം എന്നു ചില ദേശങ്ങളിൽ  പറയാറുണ്ട്.  ഈ ഉത്‌സവത്തിനായി കുടുബാംഗങ്ങളെല്ലാം അത്താഴത്തിനായി പ്രാർഥനയോടെ ഒത്തുകൂടുന്നതാണ്  താങ്ക്സ് ഗിവിംഗ് എന്നപേരിൽ  അറിയപ്പെടുന്നത്.കേരളത്തിൽ ഇങ്ങനൊയൊരു നന്ദി പ്രകടനത്തിനായുള്ള ആഘോഷം ഇല്ലെങ്കിലും ഈ ദിവസം ആണ്  എല്ലാ വീടുകളിലും  ക്രിസ്മസ്  ട്രീ വയ്ക്കുന്നതും ലൈറ്റുകൾ  കത്തിക്കാൻ തുടങ്ങുന്നതും!താങ്ക്സ് ഗിവിംഗിനായി സാധാരണ ടർക്കി ആണ് റോസ്റ്റ് ചെയ്യാറുള്ളത്,എങ്കിലും നമ്മുടെ കേരളക്കരയിൽ  താറാവും കോഴിയും റോസ്റ്റ് ചെയ്യപ്പെടുന്നു എന്നു മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS