ഒമാൻ കൃഷിക്കൂട്ടം- 2022 പുതിയ കാർഷിക കാലങ്ങൾ

oman-krishi
SHARE

പ്രിയ കൃഷിക്കൂട്ടുകാരെ,ഒമാനിൽ നമുക്കിത് കൃഷിക്കു തുടക്കം കുറിക്കേണ്ട സമയമാണ്. ഗുണമേന്മയുള്ള വിത്തുകളും ഒമാനിൽ നിന്നു വാങ്ങിയ ഹൈബ്രിഡ് ഇനങ്ങളും തരം തിരിച്ചു പാക്കറ്റുകളിലാക്കി ഒമാൻ കൃഷിക്കൂട്ടം വിത്തുവിതരണത്തിനായി തയാറായി കഴിഞ്ഞു. ഒമാൻ കൃഷിക്കൂട്ടം വിത്ത് വിതരണം 2022 സെപ്റ്റംബർ 2 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഖുറം പാർക്കിൽ നടത്തി. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഒമാൻ കൃഷിക്കൂട്ടം വാട്സ്ആപ്പ് /ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ സജീവമായ അംഗങ്ങൾക്കു മാത്രമായിരിക്കും സൗജന്യമായി വിത്തു വിതരണം നടത്തുന്നത് എന്നു കരുതി സജീവമല്ലാത്ത അംഗങ്ങളെ നിരാശപ്പെടുത്തുന്നില്ല.‘മണ്ണൊരുക്കൽ, വിത്തു പാകൽ, വളപ്രയോഗം, കീടനിയന്ത്രണം മുതലായ വിഷയങ്ങളിൽ കൃഷി ക്ലാസും സംശയനിവാരണവും അന്നേ ദിവസം ഉണ്ടായിരുന്നു.എല്ലാവർക്കും നല്ലൊരു കൃഷിക്കാലം ആശംസിക്കുന്നു.

krishikkoottam-oman1

”അഡ്മിൻസ് & മോഡറേറ്റർ“.എല്ലാ വർഷത്തെയും പോലെ മനസ്സും ഉത്സാഹവും താൽപര്യവും ശക്തമായി നിലനിർത്തുന്ന ഒമാൻ കൃഷിക്കൂട്ടത്തിന്റെ അഡ്മിന്മാരും മോഡറേറ്റർമാരുടെയും ഗ്രൂപ്പിലിട്ട ഒരു മേസ്സേജാണിത്. അതിനു ചുക്കാൻ പിടിക്കാനായി, സന്തോഷ്, ഷഹനാസ്, ഷൈജു, സുനി,സുരേഷ്, വിദ്യ,വിനോദ്,ഷെറിൻ,രശ്മി,അജീഷ്,കൃഷ്ണദാസ്,സെൽവി,അന്വർ എന്നിവർ ഒരോ കൃഷി സീസൺ അനുസരിച്ച് നാട്ടിൽ നിന്ന് വിത്തുകൾ എത്തിച്ചു പാക്ക് ചെയ്ത് മസ്കറ്റിലെ ചൂടുകാലത്തിന്റെ അവസാനം മെംബർമാർക്ക് എത്തിച്ചു കൊടുക്കുന്നു.അങ്ങനെ സെപ്റ്റംബർ 2 നു ഖുറം റോസ് ഗാർഡനിൽ വിത്തു വിതരണം നടന്നു.

oman-krishikkoottam

അതിനു ശേഷം ഫെയ്സ് ബുക്ക് ഗ്രൂപ്പ് വഴിയും വാട്ട്സ് ആപ്പ് വഴിയും എല്ലാ കർഷകർക്കും ആവശ്യമുള്ള സഹായങ്ങളും ഉപദേശങ്ങളും ‘ഫോളോഅപ്പ്” ചെയ്യാനും കൃഷിക്കൂട്ടം അഡ്മിന്മാർ മറക്കാറില്ല!“ഒമാൻ കൃഷിക്കൂട്ടം വിത്ത് പാക്കറ്റ് - 2022 ൽ ഉൾപ്പെടുത്തിയിരിക്കുന്ന 15 ഇനം വിത്തുകൾ. വിത്തുകൾ പെട്ടെന്നു തിരിച്ചറിയാൻ കൂടെയുള്ള ചാർട്ട് ഉപകാരപ്പെടും.മണ്ണൊരുക്കുന്നതും വിത്ത് പാകുന്നതും തുടങ്ങി വിളവെടുപ്പ് വരെയുള്ള ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കു വയ്ക്കാൻ മറക്കരുത്.അത് എല്ലാവർക്കും സന്തോഷവും കൃഷിക്കൂട്ടുകാർക്ക് കൃഷി ചെയ്യാനുള്ള പ്രചോദനവുമാവും. എല്ലാ കൃഷിക്കാർക്കും നല്ലൊരു കൃഷിക്കാലം ആശംസിക്കുന്നു”.

MM-9

കോവിഡ് കാലങ്ങളിലും എല്ലാ പരിമിതികളോടും സുരക്ഷയോടും കൂടിത്തന്നെ വിത്തു വിതരണങ്ങളും പലതരം വീടുകളിൽ മത്സരങ്ങളും നടത്തി. അതിന്റെ ചിത്രങ്ങളിലൂടെയും നേരിട്ടുള്ള സന്ദർശനങ്ങളിലൂടെയും സമ്മാനങ്ങൾ നൽകാനും  കൃഷി അഡ്മിൻ/മോഡറേറ്റർമാർ താൽപര്യവും ഉത്സാഹവും കാണിക്കുന്നു, എല്ലാ വർഷവും പലതരം തടസ്സങ്ങൾ ഉണ്ടായിരുന്നിട്ടും അതൊന്നും തന്നെ കൃഷിയോടുള്ള താൽപര്യം കുറഞ്ഞില്ല. അതിനൊപ്പം നമ്മൾ ഈ വർഷം ഷഹീൻ കൊടുങ്കാറ്റ് അടിച്ചപ്പോൾ,പല കുടുംബങ്ങൾക്കും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടായി.ഒമാൻ കൃഷിക്കൂട്ടം സഹായ ഹസ്തമായി, ആഹാരവും വെള്ളവും മറ്റും അടങ്ങിയ 50 കിറ്റ് ഉണ്ടാക്കി 50 കുടുംബങ്ങൾക്കു നൽകി.അങ്ങനെ നമ്മുടെ സംഘടന,കൃഷിക്കൊപ്പം നമ്മുടെ ചുറ്റുമുള്ളവർക്കായി ചെറിയ  കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും മറന്നുപോകാറില്ല.വിത്തു വിതരണത്തിനൊപ്പം മത്സരങ്ങളും സമ്മാദാനങ്ങളും എല്ലാം തന്നെ പ്രോട്ടോക്കോൾ  പാലിച്ചുകൊണ്ടു തന്നെ വിതരണം ചെയ്യാൻ സാധിച്ചു.

സ്വയം പച്ചക്കറികൾ വീട്ടിൽ വളർത്തി ഉപയോഗിക്കുന്നതിന്റെ ത്രിൽ, അതനുഭവിച്ചു തന്നെ അറിയണം. നമ്മൾ പാകിയ ഒരു വിത്ത് മുളച്ചു വരുമ്പോഴുമുണ്ടാകുന്നതിന്റെ സന്തോഷം. പിന്നെ ഓരോ ദിവസവും അതിന്റെ വളർച്ച നോക്കിക്കാണുമ്പോൾ മനസ്സിനു തന്നെ ഒരു പ്രത്യേക ആഹ്ളാദം ലഭിക്കുന്നു. ദിവസവും നനക്കുമ്പോഴും പരിചരിക്കുമ്പോഴും നമ്മളറിയാതെ അതിനെ സ്നേഹിക്കുന്നു.അതാണു കൃഷിയിലൂടെ നമുക്കു ലഭിക്കുന്ന ആനന്ദം.ഒമാനിലുള്ള കർഷകസ്നേഹികൾ കേരളം മണലാരണ്യം എന്നീ സ്ഥലവ്യത്യാസവും കാലാവസ്ഥയും  കൃഷിചെയ്യാൻ ഒരു തടസ്സമേ അല്ല എന്നു തെളിയിച്ചു കഴിഞ്ഞു കഴിഞ്ഞ 7,8 വർഷമായി. നമുക്ക് കാര്യമായി അവരിലേക്ക്,അവരുടെ അറിവുകളിലേക്ക്,അനുഭവങ്ങളിലേക്ക് ഒന്ന്  ഇറങ്ങിച്ചെല്ലാം!

മണ്ണിൽ കൃഷിചെയ്യുന്നതിനെക്കാൾ ടെറസ്, ബാൽക്കണി,ജനൽപ്പടി എന്നിവയിൽ കൃഷിചെയ്യുന്നവരാണു കൂടുതലും. അങ്ങനെ കൃഷിചെയ്യുന്നവരോട് നമുക്ക്, മുരങ്ങ നടൂ,മാവ് വയ്ക്കു എന്നൊന്നും പറയാനൊക്കില്ല. ഇത്തരം ഫ്ലാറ്റുകളിലും പരിമിതമായ സഥലങ്ങളിലും കൃഷിചെയ്യുന്നവർക്കാവശ്യമുള്ള വളവും മറ്റും വ്യത്യാസമാണ്.വീടിനുചുറ്റുമുള്ള സ്ഥലത്ത് കൃഷിചെയ്യുന്നവരും കുറവാണ്. പെയിന്റ് ടിന്നുകളിലും, വെള്ളത്തിന്റെ വലിയ ബോട്ടിലുകളിലും തെർമ്മോക്കോൾ ബോക്സുകളിലും ചട്ടികളിലും ആണു കൃഷി, കൂടാതെ ഗ്രോബാഗുകൾ ഇവിടെ കിട്ടില്ലല്ലോ?വളം നമ്മൾ വീട്ടിലുണ്ടാക്കുന്നവയെല്ലാം തന്നെ കെമിക്കൽസൊന്നും ഇല്ലാത്ത, വീട്ടിലെ വേസ്റ്റും  മീനും അരിയും പച്ചക്കറിയുടെ തൊലികളും മറ്റുമാണ് ഉപയോഗിക്കാറ്.

വീടിനു ചുറ്റും അൽപമെങ്കിലും സ്ഥലമുള്ളവർക്ക് ഒന്നു മനസ്സുവച്ചാൽ നല്ല പച്ചക്കറിത്തോട്ടം നിർമ്മിക്കാം. കുറഞ്ഞത് ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്ക് അഭികാമ്യം. സ്ഥലമുള്ളവർ ദീർഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകൾക്ക് വീട്ടുവളപ്പിൽ പ്രത്യേകം സ്ഥലം കണ്ടെത്തണം.തണലിൽ വളരാൻ കഴിയുന്ന ഇഞ്ചി,മഞ്ഞൾ,ചേന, ചേമ്പ്,കാച്ചിൽ, മധുരക്കിഴങ്ങ് എന്നിവയും കൃഷി ചെയ്യാം.

ഇവക്കിടയിൽ വീട്ടാവശ്യത്തിനുള്ള മുളക്,കാന്താരി എന്നിവയും നടാം.ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകൾ കൃഷി ചെയ്യുന്നതു മൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും. ചീര,വെള്ളരി,പാവൽ,പയർ,വെണ്ട, മത്തൻ,പടവലം എന്നിവക്കെല്ലാം നല്ല വെയിൽ വേണം.അധികം വെയിൽ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കു പോലും സ്വന്തം ബാൽക്കണികളിലും ജനൽപ്പടികളിലും മറ്റും  ചെറിയ ചെടിച്ചട്ടികളിൽ, മുളകും പുതിനയും മല്ലിയിലയും പലതരം  ഹെർബൽ ചെടികളും വളത്താം. ഇതിനാണ് പഴമക്കാർ പറയുന്നത്,  “വേണമെങ്കിൽ ചക്ക വേരിലും കായിക്കും “എന്ന്.

മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം

ടെറസ്സിൽ പച്ചക്കറി കൃഷി ചെയ്യുകയാണെങ്കിൽ ജൈവപച്ചക്കറി കൃഷിഭൂമിയില്ലാത്തവർക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്കു പോളിത്തീൻ/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും, ഒഴിഞ്ഞ പ്ലാസ്റ്റിക്കിന്റെ വെള്ളം കുപ്പികളിലും,പെപ്സി,7അപ്പ് എന്നിവയുടെ കാനുകളിലും കൃഷി ചെയ്യാവുന്നതാണ്.പദ്ധതികൾക്കാവശ്യമായ പച്ചക്കറി വിത്തുകൾ നാട്ടിൽ കൃഷിഭവനിൽ നിന്നും, നേഴ്സറികളിൽ നിന്നും കിട്ടുന്നതാണ്.ഇന്ന് പ്രതീക്ഷക്ക് വിപരീതമായി പച്ചക്കറി കൃഷി,വീടുകളിൽ നിന്നും മാറി സ്കൂളുകളിലും,ഓഫിസ് ടെറസ്സുകളിലും പൊലീസ് സ്റ്റേഷനുകളിൽ പോലും പച്ചക്കറി കൃഷി ഒരു  സംരംഭമായി തീർന്നിരിക്കുന്നു. മസ്കറ്റിലെ ഒരു പറ്റം സുഹൃത്തുക്കളും, പരസ്പരം വിത്തുകൾ കൈമാറുകയും,സഹായസഹകരണങ്ങൾ നൽകുകയും ചെയ്തതിന്റെ ഭാഗമായി, ഒമാൻ കൃഷിക്കൂട്ടം  ഉടലെടുത്തു വർഷങ്ങൾക്ക് മുൻപ്.വാട്ട്സ് അപ്പിലൂടെയും, ഫെയ്സ് ബുക്കിലൂടെ  ആശയങ്ങളും വിവരങ്ങളും പങ്കുവയ്ക്കുകയും  ചെയ്ത ചെറിയ സംരഭം ഇന്ന്  ഗ്രൂപ്പുകളിൽ നീന്ന്,ഒട്ടുമിക്ക ഭവനങ്ങളിലേക്കും പടർന്നു പന്തലിച്ചു. 

സൗഹൃദം പങ്കുവയ്ക്കലും, പച്ചക്കറിത്തോട്ടവും തമ്മിൽ ബന്ധപ്പെടുത്തണം എന്ന് ഒട്ടുമിക്ക മസ്കറ്റിലെ കൃഷിസുഹൃത്തുക്കൾ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു.“എല്ലാവരും തന്നെ,ചെടികളും പുഷ്പങ്ങളുടെ കൂടെ നിത്യോപക പച്ചക്കറികൾ വളർത്താനായി സമയം കണ്ടെത്തണം.“ഇതാണ് ഈ ഗ്രൂപ്പിന്റെ  സ്ഥായിയായ താൽപര്യവും സന്ദേശവും.സ്വയം കേട്ടറിഞ്ഞു വന്നവരിൽ പലരും മസ്കറ്റിന്റെ പല ഭാഗത്തും വർഷങ്ങളായി  കൃഷിയിൽ സജീവമാണ്.കേട്ടറിഞ്ഞു  ഗ്രൂപ്പിൽ ചേന്നവരെല്ലാവരും വളരെ സജീവമായി, കൃഷിയുടെ താല്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നു.മറ്റുള്ള ഒമാനിലെ സംസ്ഥാനങ്ങളായ സൊഹാർ, ബുറൈമി,ബർക്ക എന്നിവിടങ്ങളിലും ആവശ്യക്കാർക്ക്  വിത്തുകൾ എത്തിച്ചു കൊടുക്കാനും അവിടത്തെ കാര്യങ്ങൾ ശ്രദ്ധിക്കാനായി ഒരു  അഡ്മിനെ ചുമതലപ്പടുത്തുകയും ചെയ്തിട്ടുണ്ട്.

തോട്ടം നിർമ്മിക്കാനും തിരഞ്ഞെടുക്കാനും പരിപാലിക്കുന്നതിനും 

1.സൂര്യപ്രകാശത്തിന്റെ ലഭ്യത –ആവശ്യത്തിനു സൂര്യപ്രകാശം ലഭ്യമാകുന്ന പ്രദേശം തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഊ‍ർജ്ജസ്രോതസ്സായ സൂര്യപ്രകാശം സസ്യങ്ങളുടെ വള‍‍ർച്ചയെ ത്വരിതപ്പെടുത്തും. ദിവസവും അഞ്ചോ ആറോ മണിക്കൂറോളം  രാവിലത്തെ സൂര്യപ്രകാശം കിട്ടത്തക്ക വിധമായിരിക്കണം തോട്ടം. തണലുള്ള പ്രദേശങ്ങളിൽ സസ്യങ്ങൾ വളർത്താൽ ഉള്ള തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക 

2.ജലലഭ്യത-നനവുള്ള മണ്ണുള്ളയിടങ്ങളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുക. ദിവസവും ഉണങ്ങുന്ന രീതിയിലുള്ള മണ്ണായിരിക്കണം. ജലം വളരെ അധികമാവുന്നതും വളരെ ദുർലഭമാകുന്നതും സസ്യങ്ങൾക്ക് ഒരുപോലെ ഹാനികരമാണ്.

3.മണ്ണ് തയ്യാറാക്കുക –പച്ചക്കറിത്തോട്ടം നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ തോട്ടം അതിനനുസരിച്ച് തയ്യാറാക്കേണ്ടതുണ്ട്.പരുക്കൻ കല്ലുകളും മറ്റും മണ്ണിൽ നിന്ന് നീക്കം ചെയ്യണം.മണ്ണിനെ ഫലഭൂയിഷ്ഠമാക്കാൻ കമ്പോസ്റ്റുകൾ ചേർക്കുക

4.ചെടികളുടെ തിരഞ്ഞെടുപ്പ് –ആദ്യം തന്നെ നടാനുദ്ദേശിക്കുന്ന ചെടികൾ ഏതൊക്കെയെന്ന് തീരുമാനിക്കണം.മണ്ണിന്റെ തരം കൃഷിക്ക് അനുയോജ്യമാണോയെന്ന് നോക്കുക. കാലാവസ്ഥ ചെടിക്ക് നിത്യവും ആവശ്യംവേണ്ട പരിചരണം എന്നിവയൊക്കെ പഠിച്ചിട്ടുവേണം ഈ തിരഞ്ഞെടുപ്പ് 

5.രൂപകൽപന –ഭംഗിയായ ഒരു രൂപകൽപന ഉണ്ടാക്കുക.ഏതു സസ്യം എവിടെ നടണമെന്നു വ്യക്തമായി ഒരു രൂപരേഖ നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം.ശരിയായ രീതിയിൽ രൂപകൽപന ചെയ്താൽ നിങ്ങളുടെ തോട്ടത്തിന് ഒരു അടുക്കും ചിട്ടയും കൈവരുമെന്നു മാത്രമല്ല ഇവയുടെ പരിപാലനം എളുപ്പമാക്കി തീർക്കുകയും ചെയ്യുന്നു

6.പരിപാലനം-ആദ്യഘട്ടത്തിൽ നല്ല സംരക്ഷണം വേണ്ടതുണ്ട്. ഓരോ വിളക്കും വ്യത്യസ്തമായ ആവശ്യങ്ങളാണുണ്ടാവുക.അതിനനുസരിച്ച് പരിപാലിക്കുകയും ആവശ്യത്തിന് പോഷകങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുക

7.നനയ്ക്കൽ-നിത്യവുമുള്ള നനയ്ക്കൽ അത്യാവശ്യമാണ്. വെള്ളം കുടിക്കാതെയുള്ള ഒരു ദിവസം നമുക്ക് എത്ര ബുദ്ധിമുട്ടാകുമോ അതുപോലെ തന്നെ സസ്യത്തെയും അത് ബാധിക്കും 

8.കൃഷികളിൽ മാറ്റി മാറ്റിയുള്ള പരീക്ഷണങ്ങളും ഗുണം ചെയ്യും

9.തോട്ടം പരിപാലനം –ഒരിക്കൽ നിങ്ങൾ വിളനട്ടാൽ അത് നല്ലരീതിയിൽ പരിപാലിക്കാൻ ശ്രദ്ധിക്കുക.എല്ലാം വിളകൾക്കും ഒരു പ്രത്യേക വിളവെടുപ്പു കാലമുണ്ടാവും.

10.തുടർച്ചയായ പരിപാലനം-ആഴ്ചയിലൊരിക്കൽ നടത്തേണ്ട ഒരു പ്രവർത്തിയല്ല ഇതെന്നു മനസ്സിലാക്കുക.തുടങ്ങിക്കഴിഞ്ഞാൽ ഇടവേളയില്ലാതെ അതിൽ ശ്രദ്ധിക്കുകയും ഒരു കുട്ടിയെ നോക്കുന്നതുപോലെ പരിപാലിക്കുകയും ചെയ്യുക. 

അങ്ങനെ നമുക്ക് മണ്ണിനെയും കൃഷിയെയും സ്നേഹിച്ചു തുടങ്ങാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}