പീഡനങ്ങൾക്ക് ഇരയാകുന്ന കുഞ്ഞുങ്ങൾ

child-abuse
പ്രതീകാത്മക ചിത്രം
SHARE

മ്മയുടെ മടിത്തട്ടിലും അഛന്റെ തോളിലും സുരക്ഷിതത്വം അനുഭവിച്ചിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ഇന്നു പീഡനങ്ങളുടെ ഇരകളായി മാറിക്കഴിഞ്ഞു! ഹോംവർക്കിന്റെയും പാഠപുസ്തകങ്ങളുടെയും ഇടയിൽ നാലുചുവരുകൾക്കുള്ളിൽ ഞെരിഞ്ഞമ്മർത്തപ്പെടുന്ന കൊച്ചു ജീവിതങ്ങൾ. സ്കൂളിൽ ചെന്നാൽ ടീച്ചർമാരുടെ വക, വീട്ടിൽ വന്നാൽ, ഫ്ലാറ്റിന്റെ ചുവരുകൾക്കുള്ളിൽ, ഓഫീസിൽ പോയിരിക്കുന്ന അപ്പനമ്മമാരെ നോക്കിയുള്ള കാത്തിരിപ്പ്! ജീവിതത്തിന്റെ തിരക്കിന്റെ പേരിൽ, പ്രാരാബ്ധങ്ങൾ എന്നിവയുടെ പഴിയും പറഞ്ഞ് ബേബി സിറ്റിംഗിനും പാർട്ട് ടൈം ജോലിക്കാർക്കും ഇങ്ങേയറ്റം ബന്ധുക്കാരോടു പൊലും  കുട്ടികളെ നോക്കാൻ ഏൽപ്പിക്കുന്നു. എല്ലാവരുടെയും പെരുമാറ്റം മോശമായിരിക്കണമെന്നില്ല. പക്ഷേ, നമ്മൾ കേൾക്കുന്ന കഥകളിലെല്ലാം കുട്ടികളുമയി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരായിരിക്കും കുട്ടികകളെ സംരംക്ഷിക്കാൻ ഏൽപ്പിക്കുന്നത്. അവിടെ പെരുമാറ്റ ദൂഷ്യങ്ങളും ആവശ്യമില്ലാത്ത സ്പർശനങ്ങളും പെരുമാറ്റങ്ങളും കുട്ടികൾക്കു നേരെയുണ്ടാകുന്നു. അതിന്റെ വ്യത്യാസവും ദൂഷ്യങ്ങളും അറിവില്ലാത്ത ഇവർക്കു നേരെ. എല്ലായിടത്തും എല്ലാവരും  ചീത്തയയിരിക്കണം എന്നില്ല. എങ്കിൽപ്പോലും കുട്ടികളെ നാം ബോധവൽക്കരിച്ചിരിക്കണം.

പരിഹാരം 

നാം, മാതാപിതാക്കളായി ചെയ്യേണ്ട ആദ്യപാഠം കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക എന്നതാണ്. അവിടെയും ചില സമയത്ത് നാം സ്വയം നിസ്സഹായരായിത്തീരുന്നു. ഒൻപതു മാസവും, ഒരു വയസ്സുപോലും തികയാത്തെ കുഞ്ഞുങ്ങളെ എന്തു പറഞ്ഞ് നാം മനസിലാക്കും. ഒന്നും പറയാനും കരയാനും  പോലും സാധിക്കാത്ത അവർ കുട്ടികളെ പീഡിപ്പിക്കുന്നു, ഉപദ്രവിക്കുന്നു. നമ്മുടെ വീട്ടിൽ കുട്ടികളോളോടുള്ള ദൈനംദിന സംസാരങ്ങളും, പെരുമാറ്റങ്ങളും ഒട്ടും കുറയാൻ പാടില്ല. എന്നും നടക്കുന്ന കാര്യങ്ങൾ അവരോട് ചോദിച്ചു മനസ്സിലാക്കി, അവരുടെ വശത്തുനിന്നുള്ള സംസാരം കേൾക്കുക. 

അവിടെ നീന്നാണ് നമ്മളൊടുള്ള അവരുടെ  വിശ്വാസം വളർത്തിയെടുക്കേണ്ടത്! അങ്ങനെ  അവർക്ക് നാം പറഞ്ഞു കൊടുക്കുന്ന സംസാരത്തിലും  പെരുമാറ്റത്തിലും, സപർശനങ്ങളിലെ സനേഹവും, വ്യത്യാസവും മനസ്സിലാകുന്നു. അതിലൂടെ തങ്ങൾക്കു നേരെ വരുന്ന സപർശന, സംസാര വ്യത്യാസങ്ങളെ മനസ്സിലാക്കാൻ അവർ സ്വയം പ്രാപ്തരാകുന്നു. ചെറിയ പ്രായത്തിൽ നഴ്സറിയിൽ പോകുന്ന കുട്ടികളെ മുതൽ വളരെ ലളിതമായി പറഞ്ഞു മനസ്സിലാ‍ക്കിയിരിക്കണം, പെൺകുട്ടികൾക്കും ആൾകുട്ടികൾക്കും അടക്കം.

സകൂൾ ബസ്സിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും, ക്ലാസ്സിൽ ഇരിക്കുമ്പോൾ, ശുചിമുറിയിൽ പോകുമ്പോൾ എന്നുവേണ്ട, കൂട്ടം കൂട്ടമായി നടക്കുംബൊൾ പോലും, ആരാണ്, എന്താണ്, എവിടെയാണ് എന്നുള്ള ഒരു ബോധം നാം അവരിൽ ഉണ്ടാക്കിയിരിക്കണം. ഭയപ്പെടുത്താതെ, സാ‍വധാനം ഉദാഹരണങ്ങളിലൂടെ അച്ഛനും അമ്മയും ഒരുമിച്ചിരുന്നു,ഏറ്റവും ലളിതമായ ഭാഷയിൽ പറഞ്ഞു കൊടുക്കുക. ഒരു മുറിയിൽ അടച്ചിട്ട്, അമ്മയും മകളും മാത്രമായ സംസാരം പേടിപ്പെടുത്തിയേക്കാം. ഈ സംസാരം അച്ഛനെയും, സഹോദരനേയും ഭയക്കാൻ   ചിലകുട്ടികളെ പ്രേരിപ്പിച്ചേക്കാം. അതിനാൽ അഛനും അമ്മയും ഒരുമിച്ചിരുന്ന് ഏറ്റവും ലളിതമായി, തമാശരൂപത്തിൽ പറഞ്ഞു മനസ്സിലാക്കുക. 

ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തു കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളും പീഡനവും വർധിക്കുമ്പോൾ, ബാലാവകാശ കമ്മിഷനിൽ ആളില്ലാത്ത ഒരവസ്ഥയും നമ്മുടെ നാട്ടിൽ ഉണ്ട്. കുട്ടികൾക്ക് നേരെയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും, പൊലീസ് കേസെടുക്കുന്നില്ല, കേസെടുത്താലും അന്വേഷണം നീളുന്നു എന്ന പരാതിയും ധാരാളം. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ, വേണ്ട നിയമ നടപടികളുണ്ടാവുന്നില്ലെന്നും അഞ്ച് ശതമാനത്തിൽ താഴെമാത്രം ശിക്ഷിക്കപ്പെടുന്നുള്ളൂ എന്നും കമ്മിഷൻ  സ്വയം സമ്മതിക്കുന്നു.

അധ്യാപകരുടെ നിലപാടുകൾ

നാട്ടിലും ഗൽഫ് നാടുകളിലും ഇപ്പോൾ നല്ല രീതിയിൽ പെരുമാറാനും അധ്യാപകർ കുട്ടികൾ എന്നിതിലുപരിയായി, അനൗപചാരികമായി കുട്ടികളോട് ഇടപെടാൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്രദ്ധിക്കാറുണ്ട്. കുട്ടികൾക്ക് നേരെ സ്കൂളുകളിൽപോലും പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ  അധ്യാപകരോട് ജാഗരൂകരായിരിക്കാനും, കുട്ടികളുടെ പെരുമാറ്റങ്ങൾ ശ്രദ്ധിക്കാനും പല സ്കൂൾകളും നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. കൂടെ സൈക്കോളജി എന്നൊരു ഡിപ്പാർട്ട്മെന്റ് കൂടെ എല്ലാ സ്കൂളുകളിലും തുടങ്ങി വെച്ചു. കുട്ടികളോട് സംസാരിക്കാനും,അവരുമായി നേരിട്ടും ഗ്രൂപ്പുകളായും ആശയവിനിമയങ്ങളും  മറ്റും നടത്തുന്നതിനൊപ്പം, ഇത്തരം പെരുമാറ്റങ്ങളെപ്പറ്റിയും ലളിതമായി പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്നു. കൂടാതെ, ചെറിയ ക്ലാസ്സുകളിൽ കൂടുതൽ ആയമാരെയും നിയോഗിക്കപ്പെട്ടു. അതുവഴി, കുട്ടികളുടെ കൂടെ ബാത്റൂമുകളിൽ പോകാനും അവരുടെ ആഹാരവും ശുചിത്വവും കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു.

ശക്തമായ നടപടിക്ക് നിര്‍ദ്ദേശം

ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നടപടികൾ ജില്ലാതലത്തിലുള്ള ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നു. കലക്ടറേറ്റുകളിൽ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും വിവിധ വകുപ്പുകളുടെയും യോഗത്തില്‍ ഇതു സംബന്ധിച്ച വിവരങ്ങൾ ചര്‍ച്ച ചെയ്തു. ജില്ലാ കലക്ടർമാർ, അഭിഭാഷകർ, ജനപ്രതിനിധികൾ, ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ,ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസർമാർ, ശിശുക്ഷേമ സമിതിക്കാർ ചൈല്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇതു സംബന്ധിച്ചു ശക്തമായ നിലപാടുകളും, നിർദ്ദേശങ്ങളും, സുരക്ഷിതത്വത്തിലും അതീവ ശ്രദ്ധചെലുത്തുന്നതായി കാണുന്നു. ഇതുതന്നെ നല്ലൊരു  തുടക്കത്തിന്റെ മാറ്റൊലിയാണ്. ഇത്തരം ശ്രദ്ധയുടെ ഭാഗമാണ്, നമ്മുടെ പല പൊതുസ്ഥലങ്ങളിൽ നിന്നും തീയറ്ററുകളിൽ നിന്നും പലതരം അനാശാസ്യങ്ങൾ തടയാനും, കണ്ടുപിടിച്ചു ശിക്ഷിക്കാനും സാധിച്ചു. 

ചില തീരുമാനങ്ങൾ

∙ എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാർ-സ്വകാര്യമേഖലയിലെ സ്കൂൾ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ ബാലസുരക്ഷാ കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തമാക്കുക.

∙ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണുന്നതിനും ആവശ്യമായ പരിശീലനം സ്കൂളുകൾക്ക് ലഭ്യമാക്കുക.

∙ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേക ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുക.

∙ പീഡനത്തിന് ഇരയാകുന്ന കുട്ടികള്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തുക.

∙ പീഡനവിവരം അധ്യാപകരും മാതാപിതാക്കളും പൊലീസിനെയോ, ശിശു വെൽഫെയർ പ്രവർത്തകരെ അറിയിക്കുക.

∙ മൊഴി മാറ്റിപ്പറയുന്നതിന് കുട്ടികളെ പ്രേരിപ്പിക്കാതിരിക്കുക.

∙ മാതാപിതാക്കളും അധ്യാപകരും കുട്ടികളോടുള്ള ദൈനംദിന ആശയവിനിമയം വർധിപ്പിക്കുക

Child Abuse | Representational Image | (Photo - Shutterstock / arrowsmith2)
പ്രതീകാത്മക ചിത്രം. (Photo - Shutterstock / arrowsmith2)

ഒരു ആശങ്ക: രാജ്യത്തെ ഏറ്റവും സാക്ഷര സംസ്ഥാനമായ കേരളത്തിൽ എന്തുകൊണ്ട് കുട്ടികൾക്കുനേരെ ലൈഗിക, ഗാർഹിക പീഡനങ്ങൾ ഉണ്ടാകുന്നു? തിരക്കേറിയ ജീവിതത്തിനിടയിൽ, സ്വന്തം മുത്തച്ഛന്മാരെയും, ബന്ധുക്കളെപ്പോലും കുട്ടികളെ ഏൽപ്പിച്ചു പോകാൻ പാടില്ലാത്ത കാലം കേരളത്തിലെങ്ങിനെ ഉണ്ടായി എന്ന ചിന്ത വേദനിപ്പിക്കുന്നു. എന്നാൽ, ഇതരസംസ്ഥാനങ്ങളിൽ ഇത്തരം കേസുകൾ ഉണ്ടാകുന്നുണ്ടെങ്കിലും കേരളത്തിൽ  മാത്രമേ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത് അൽപം ആശ്വാസം നൽകുന്നു എന്നതാണ് സത്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}