ഈസ്റ്റർ: ദൈവം ഉയിർത്തെഴുന്നേറ്റോ?

pesaha
SHARE

ദൈവത്തിന്റെ ഉയിർപ്പിനെക്കുറിച്ച് ധാരാളം കെട്ടുകഥകൾ ഇന്ന് സുലഭമാണെന്ന് കാനഡയിൽ നിന്നു ബെറ്റി പറയുന്നു. ദൈവത്തിന്റെ ഉയിർപ്പിനെക്കുറിച്ച് ധാരാ‍ളം വിവാദങ്ങൾ ഇന്ന് ലേഖങ്ങളിലും മറ്റും സുലഭമാണ്. ദൈവത്തിന്റെ 12 ശിഷ്യന്മാരും അവരുടെ ലൗകിക ജീവിതത്തെ ഉപേക്ഷിച്ച് മൂന്നു വർഷത്തെ ദൈവവേലക്കായി യേശുവിനെ പിന്തുടർന്നു. 

ഇസ്കറിയോത്ത യൂദ, പത്രോസ്, അന്ദ്രയോസ്, മർക്കോസ്, ഫിലിപ്പിയർ, ബർത്തലോമിയോ, ശിമയോൻ, മത്തായി, തോമസ്, യോഹന്നാൻ. നമ്മുടെ പാപങ്ങൾക്കായി ജീവിച്ചു മരിച്ച് ഉയിർത്തെഴുന്നേറ്റ യേശു നമ്മുടെ മനസ്സിൽ താഴ്മയുടെ വിത്തുപാകി. അതിൽ നിന്നു മുളച്ചു വരുന്ന ‌ജീവനുകൾ,‘ഞാൻ എന്റെ, എനിക്ക്' എന്ന വാക്കുകളെ ജീവിതത്തിൽ നിന്നും പാടെ തുടച്ചുമാറ്റാൻ  മനസിനെ സജ്ജമാക്കുന്നു. 

ദുബായിൽ കുടുംബത്തോടൊപ്പം കഴിയുന്ന നീന എന്ന വീട്ടമ്മയ്ക്ക് ദൈവത്തിൽ പൂർണവിശ്വസമാണ്. ദൈവം നമുക്കായി ഉയിർത്തെഴുന്നേറ്റ് കഴിഞ്ഞു എന്നത് ഒരു ഉറച്ച വിശ്വാസമാണ്. ഉയിർത്തെഴുന്നേറ്റ് പിതാവിന്റെ വലുതുഭാഗത്തിരുന്നു മനുഷ്യന്റെ പാപങ്ങളെ ക്ഷമിച്ചു നൽകണമെന്നു വാദിച്ചുകൊണ്ടിരിക്കുന്നു എന്ന വിശ്വാസമാണ് ഇന്ന് ഓരോ മനുഷ്യനെയും മുന്നോട്ടു നയിക്കുന്നത്.

നാം ദൈവത്തിൽ നിന്നും വ്യതിചലിച്ചുവോ അതോ കുറുക്കുവഴികൾ അന്വേഷിക്കുന്നോ?

ദൈവത്തിന്റെ വചനങ്ങൾക്കതീതമായ പ്രവർത്തികളും ചിന്താഗതികളും മാത്രമാണ് ഇന്നത്തെ മനുഷ്യമനസ്സുകൾ എന്ന് ജോജൊ തീർത്തു പറയുന്നു! കുടുംബപരമായും പരമ്പരാഗതമായും നമുക്ക് കിട്ടിയിരിക്കുന്ന വിശ്വാസങ്ങളും  ആരാധനാരീതികളും നമ്മൾ എന്നേ മറന്നു! ഇന്നത്തെക്കാലത്തെ ന്യൂക്ലിയർ കുടുംബബന്ധങ്ങളപ്പറ്റി ബെറ്റി പറയുന്ന കഥ ഇതിനുദാഹരണമാണ്. ആഘോഷങ്ങളും അതുപോലെ അർഥമില്ലാതെ ആയിത്തീരുന്നു. 

jesus 2

കേൾവി നഷ്ടപ്പെട്ട ധനവാനായ ഒരു വല്യപ്പച്ചൻ അതിനുള്ള ഉപകരണം വാങ്ങി ഉപയോഗിച്ചു തുടങ്ങി. ഡോക്ടർ വളരെ സന്തോഷത്തോടെ അപ്പച്ചനോടു ചോദിച്ചു. താങ്കളുടെ മക്കളും കൊച്ചുമക്കളും വളരെ സന്തോഷത്തിലായിരിക്കുമല്ലോ! എന്നാൽ അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. ഇല്ല ഞാൻ അവരോടു പറയാതെ അവരുടെ പൊള്ളയാ‍യ സംസാരങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു. ഇത്തരം സംസാരത്തിന്റെ അനന്തരഫലം ഒന്നേയുണ്ടായുള്ളു. ഞാൻ അവർക്കുവേണ്ടി എഴുതിവെച്ചിരുന്ന വിൽപത്രം രണ്ടുതവണ മാറ്റിയെഴുതി. അത്രമാത്രം ശുദ്ധ അസംബന്ധങ്ങൾ ആണ് അവരുടെ സംസാരവും ബന്ധങ്ങളും!

ഈസ്റ്റർ ഞായറിനു മുൻപ് വരുന്ന ബുധനാഴ്ച ആണ് ക്രൈസ്തവർ പെസഹയായി ആഘോഷിക്കുന്നത്. ക്രിസ്ത്യാനികൾ അല്ല ആദ്യമായി ഈസ്റ്റർ ആഘോഷിച്ചിരുന്നത്. പഴയ നിയമ പുസ്തകത്തിൽ ജാതീയ ദൈവങ്ങളുടെ പേരുകൊടുത്തിട്ടുണ്ട്. ക്രിസ്തുവിന്റെ  ത്യാഗത്തെയും പീഡാനുഭവത്തെയും നമ്മളുടെ ജീവതത്തിന്റെ നെട്ടോട്ടത്തിനിടയിൽ ഓർക്കുന്ന 50 ദിവസങ്ങൾ ആണ് ഈസ്റ്ററിന് മുൻപുള്ള നൊയമ്പുമാസം. നമ്മുടെ പാപങ്ങൾക്കുവേണ്ടി ത്യാഗം ചെയ്ത യേശുക്രിസ്തുവിന്റെ പീഢാനുഭവങ്ങളുടെ ഓർമ്മദിവസങ്ങൾ കൂടിയാണ് ഈ ദിവസങ്ങൾ. 

ഈസ്റ്റർ

കടന്നുപോകുക എന്നർഥമുള്ള പാക്സാ (paxa) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണു പെസഹാ എന്ന പദം ഉണ്ടായത്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ടുമുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും തുടർന്നു കാൽവറി മലയിലെ കുരിശുമരണത്തിന്റെയും ഓര്‍മ്മയ്ക്കായിട്ടാണു ദുഃഖവെള്ളി ആചരിക്കുന്നത്‌. പാശ്ചാത്യ നാടുകളില്‍ ഈ ദിവസത്തെ 'ഗുഡ്‌ ഫ്രൈഡേ' സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകളിൽ ഈ ദിവസം വലിയ വെള്ളി അഥവാ ഗ്രെയിറ്റ്‌ ഫ്രൈഡേ (Great Friday) എന്നും വിളിക്കുന്നു. 

യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേന്നാണ് ദുഃഖവെള്ളി. ക്രിസ്തുവിന്റെ പുനരുഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ. ലോകത്തിലെ ഏല്ലാ ക്രിസതുമതവിശ്വാസികളും ഈസ്റ്റർ പുണ്യദിനമായി കരുതുന്നു. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആഘോഷിക്കുന്നത്.

jesus-4

ഈസ്റ്റർ വിഭവങ്ങൾ

മലയാളിക്ക് ഈസ്റ്റർ രുചിയിൽ ആദ്യം നാവിൻതുമ്പിലെത്തുന്നത് പാലപ്പമായിരിക്കും. ബൺ, കേക്ക്, മുട്ട, ആട്, താറാവ്, കോഴി എന്നിവ ക്രിസ്തുവിന്റെ ഉയിർപ്പിന്റെ വിരുന്നിന്റെ ഭാഗമായാണ് ലോകമെമ്പാടുമുള്ള എല്ലാ ക്രിസ്ത്യാനികളും കരുതുന്നത്. കോഴിയും താറാവും കറികൾക്ക് കേരളത്തിൽ പലയിടത്തും പല രുചിയാണ്. ലോകമെങ്ങും ആഘോഷിക്കപ്പെടുന്ന ഉയിർപ്പ് ഉത്സവത്തിന് വ്യത്യസ്തതയാർന്ന ഭക്ഷണക്രമമാണ് എല്ലാ ക്രിസ്തീയ കുടുംബങ്ങളിലും. ഇളംചൂടോടെ വെള്ളയപ്പവും ഇന്റി അപ്പവുമൊക്കെയാണ്. കുരിശിനു മുകളിലുള്ള “ഐഎൻആർ“ ൽ എന്ന പദത്തിൽ നിന്നാണ് അപ്പത്തിന് 'ഇന്റി' യെന്നു പേരു കിട്ടിയതെന്ന് പറയപ്പെടുന്നു. മാവ് പുളിപ്പിക്കാതെ ഉണ്ടാക്കുന്ന അപ്പമായതുകൊണ്ട് 'പുളിയാത്തപ്പം' എന്നും കുരുത്തോല കൊണ്ടുളള കുരിശടയാളം അപ്പത്തിന്മേൽ പതിപ്പിക്കുന്നതു കൊണ്ട് 'കുരിശപ്പം' എന്നും ഇതിനുപേരുണ്ട്.

യെഹൂദ പാരമ്പര്യമനുസരിച്ച് കുടുംബനാഥന്റെ നേതൃത്വത്തിൽ പെസഹാ അത്താഴം കഴിച്ചിരുന്നതിന്റെ പിന്തുടർച്ചയാണിത്. ഗൃഹനാഥന്റെ നേതൃത്വത്തിൽ മാവുകുഴച്ച് അതിനു മുകളിൽ ഓശാന ഞായറാഴ്ച പളളിയിൽ നിന്നും ലഭിച്ച കുരുത്തോലയുടെ ഭാഗം കൊണ്ട് കുരിശടയാളം പതിപ്പിച്ച് ആവിയിൽ പുഴുങ്ങിയാണ് ഇണ്ടറി അപ്പം ഉണ്ടാകുന്നത്. ഗൃഹനാഥൻ പെസഹാ വ്യാഴാഴ്ച വൈകുന്നേരം ഈ അപ്പം മുറിച്ച് പ്രായക്രമമനുസരിച്ച് കുടുംബാംഗങ്ങൾക്ക് കൊടുക്കുന്നു. തേങ്ങാപ്പാലും ശർക്കരയും ചേർത്ത് തിളപ്പിച്ച് അതിൽ ചെറുതായി മുറിച്ച പഴവും കുരുത്തോലയുടെ കഷണങ്ങളും ഇട്ടു തയ്യാറാക്കിയ മധുരപാനീയത്തിൽ മുക്കിയാണ് ഇണ്ടറിയപ്പം ഭക്ഷിക്കുന്നത്. ഇതിന്റെ ഒരംശം പോലും അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കുകയോ നിലത്തു കളയുകയോ ചെയ്യാൻ പാടില്ല.

ഇണ്ടറി അപ്പത്തിന്റെ പാൽ 

ശർക്കര, തേങ്ങാപ്പാൽ എന്നിവ അടുപ്പത്തുവച്ച് കുറുക്കി കൂടെ ജീരകം, എള്ള്, എള്ളി എന്നിവ വറുത്തുപൊടിച്ചു ചേർക്കുക. കുരുേത്താല കുരിശ് ആകൃതിയിൽ പാലിൽ മുറിച്ച് ഇടണം. അവസാനും അൽ‌പ്പം ഉപ്പും ചുക്ക് പാടിച്ച് ഇളക്കിച്ചേർക്കുക. ഇതിലേക്ക് ചിലർ പഴം കൂടി മുറിച്ചു ചേർത്ത് ഇണ്ടറിയപ്പം മുക്കി കഴിക്കാറുണ്ട്. 

ഒരു അടിവര

ബെറ്റിയുടൈ ഈ വാക്കുകളെ നമ്മളോരോരുത്തരും അടിവരയിട്ട് സ്വീകരിക്കേണ്ടതാണ്. ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ച ജീവിതമാണ് എനിക്ക് എന്റെ മാതാപിതാക്കൾ നൽകിയത്. ഒരു സൺ‍ഡേ സ്കൂൾ ടീച്ചറിന്റെ മാർഗദർശത്തിലൂടെ മൂന്ന് മുതൽ 16 വയസുവരെയുള്ള കാലം ദൈവത്തോടും ദൈവവിശ്വാസത്തോടുമുള്ള അടിസ്ഥാനം ഉറച്ചുകഴിഞ്ഞിരുന്നു. കാനഡയിലേക്കു ഭർത്താവും ഒന്നിച്ചുള്ള ജീവിതം തുടങ്ങിയതിനു ശേഷം , ഫിലിപ്പ്സ് അച്ചന്റെ  നേതൃത്വത്തിൽ കഴിഞ്ഞ 27 വർഷമായി ബൈബിൾ പഠനത്തിലും അതിലൂടെ നിത്യജീവിതത്തെ ദൈവത്തിൽ സമർപ്പിച്ചു ജീവിക്കാനും സാധിക്കുന്നു.  

ഒരു കർക്കശമാ‍യ ജീവിതപഠനം എനിക്കായി ദൈവം കരുതിവെച്ചിരുന്നോ എന്നു തോന്നാറുണ്ട്! പുതിയ മതപ്രകാശനങ്ങളും ബൈബിൾ പഠനങ്ങളും ദൈവം ഭൂമിയിൽ ഇതുവരെ അവതരിച്ചില്ല എന്നുവരെ ലോകത്തോട് പറയുന്നു. നമുക്ക് ജീവിതവുമായി ബന്ധം ആശയവിനിമയത്തിലൂടെയല്ലാതെ സാധിക്കാത്തതുപോലെ, ദൈവവുമായുള്ള ദൃഢമായ ഒരു ബന്ധം ദൈവത്തിലൂടെ മാത്രമേ സാധിക്കു. അതിനായി നാം മുട്ടുകുത്തി പ്രാർഥിക്കുക.

കുടുംബപരമായി, പള്ളികളായി, ബൈബിളുമായിട്ടുള്ള നേരിട്ട സംവാദനങ്ങളിലൂടെ ദൈവവുമായി നേരിട്ട് ഇടപെടുക. അതിലൂടെ ഒരു നേരായ ജവിതശൈലി നമുക്ക് മുന്നിൽ തുറന്നു വരാനായി ദൈവത്തിന്റെ പ്രകൃതമായ ജീവിതരീതിയിലേക്ക് നമുക്കു ഓരോരുത്തർക്കായി ഇറങ്ങിത്തിരിക്കാനും സാധിക്കും.  പ്രത്യക്ഷമായ ജിവിതരീതിയിലേക്ക് നാം ഒരോരുത്തരും ഉറ്റുനോക്കാറുണ്ട്. എന്താണ് ജീവിതത്തിന്റെ ശരി തെറ്റ് എന്നു മനസ്സിലാക്കാനുള്ള വിവേചനബുദ്ധികൊണ്ട്  നാം മനസിലാക്കണം  ദൈവത്തെ മനസിലാക്കേണ്ട രീതികളും, ശൈലികളും ഒന്നൊന്നായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS