പ്രശസ്ത ഗാനരചയിതാവ് പാസ്റ്റർ ഭക്തവത്സലൻ

pastor-bhaktavalsalan
SHARE

പാസ്റ്റർ ഭക്തവത്സലൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു എന്ന വാർത്ത വായിച്ചു. അദ്ദേഹത്തിന്റെ സംഗീത സംവിധാന ലോകത്തേക്കാണ് വായന എന്നെ എത്തിച്ചത്! ഓരോ തവണ പാടുമ്പോഴും കണ്ണുനീർ ഒഴുക്കിയിരുന്ന“പരിശുദ്ധൻ മഹോന്നത ദേവൻ” എന്ന പാട്ടിന്റെ വരികൾ എഴുതി ഈണം കൊടുത്തു പാടിയത് പാസ്റ്റർ ഭക്തവത്സലൻ ആയിരുന്നെന്നത് മനസ്സിൽ തട്ടിയ കാര്യമായിരുന്നു. പിന്നീടങ്ങോട്ട് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വായിച്ചറിയുന്നതിനെക്കാൾ അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം കണ്ടെത്തി, കേട്ടുകൊണ്ടേയിരുന്നു.

കഴിഞ്ഞ 52 വർഷത്തിലധികമായി ക്രൈസ്തവ സംഗീത ലോകത്ത് ശക്തമായ സാന്നിദ്ധ്യമായിരുന്നു പാസ്റ്റർ ഭക്തവത്സലൻ എന്നത് ഒരു അത്ഭുതമായിരുന്നില്ല. അനേകം ഗാനങ്ങൾ സഭയ്ക്ക് സംഭാവന ചെയ്ത പാസ്റ്റർ ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ദേശീയ സംഗീത വിഭാഗത്തിന്റെ ഡയറക്ടറായിരുന്നു. കർണാടക ചർച്ച് ഓഫ് ഗോഡ് സീനിയർ ജനറൽ മിനിസ്റ്റർ, ക്രിസ്ത്യൻ മ്യുസിഷൻസ് ഫെലോഷിപ്പ് (സിഎംഎഫ്.) രക്ഷാധികാരി, ക്രൈസ്തവ എഴുത്തുപുര വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു.1992 വരെ  ഇന്ത്യാ ക്യാമ്പസ് ക്രൂസൈഡിന്റെ ദേശീയ സംഗീത വിഭാഗമായ ഹാര്‍ട്ട് ബീറ്റ്സിന്‍റെ ഡയറക്ടറായും ബാംഗ്ലൂരിലെ പെന്തെക്കൊസ്ത് സഭകളിലെ വിശ്വാസികളെയും ശുശ്രൂഷകരെയും ഒത്തൊരുമിപ്പിച്ച് ഉപദേശ ഐക്യമുള്ള സഭകളുടെ സംയുക്ത സംരംഭമായ് "പെന്തെക്കൊസ്ത് "എന്ന പേരിൽ 2006 മുതൽ ആത്മീയ സമ്മേളനം അദ്ദേഹം നടത്തിയിരുന്നു. 

കർണാടക ചർച്ച് ഓഫ് ഗോഡ് സഭയുടെ ജനറൽ മിനിസ്റ്റർ ആയിരുന്ന അദ്ദേഹം 300 ൽ അധികം ഗാനങ്ങള്‍ക്ക് സംഗീതം പകരുകയും നൂറുകണക്കിന് സ്റ്റേജുകളിൽ ക്രിസ്തുവിനായി ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. "പാടുവാൻ എനിക്കില്ലിനി ശബ്ദം", "ആട്ടിടയാ", "മനസ്സലിവിൻ മഹാദൈവമേ", "പരിശുദ്ധൻ മഹോന്നത ദേവൻ" "ആരാധ്യനെ", "മായയാമീലോകം", എന്നു തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സിൽ ആത്മചൈതന്യത്തിന്റെ അലകൾ ഉയർത്തിയ 300 ൽ പരം ഗാനങ്ങൾ രചിച്ച് ഈണം പകർന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ഭക്തിയുടെയും വിശ്വാസത്തിന്‍റെയും തനിമ നിറയുന്നവയും ദൈവാത്മാവിൽ രചിക്കപ്പെട്ടവയും ആണെന്ന കാര്യം നിസ്സംശയം പറയാം, തീർച്ച! ഇവയിൽ മിക്കവയും താൻ പിന്നിട്ട വഴികളിലെ ജീവിതാനുഭവങ്ങളിൽ നിന്നുള്ളവയാണെന്ന് ഒരു സാക്ഷിപത്രം പോലെ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

മാവേലിക്കര പുലിമുഖത്ത് സുവിശേഷകന്‍ സി.മത്തായി, ഏലിയാമ്മ ദമ്പതികളുടെ ഏക മകനായിരുന്നു ഭക്തവത്സലന്‍. കഴിഞ്ഞ ചില ദിവസങ്ങളിലായി ബംഗളൂരുവിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐസിയുവിൽ ചികിത്സയിലായിരിരുന്നു. കിഡ്നി തകരാറും മറ്റ് അനുബന്ധ ശാരീരിക അസ്വസ്ഥതകളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ അലട്ടിക്കൊണ്ടിരിന്നു. ഭാര്യ ബീന, മക്കൾ ബിപിൻ, ബിനി, ബെഞ്ചി എന്നിവരെയും, ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും പ്രാർഥനയിൽ ഓർക്കാനും സമാധാനത്തിന്റെ സന്ദേശങ്ങൾ അയക്കാനും ധാരാളം ആൾക്കാരുണ്ടായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS