പ്രണയം തുടങ്ങേണ്ടത്, വീട്ടിൽത്തന്നെ

love-starts-from-home
Image Credits : Sapna Anu B George
SHARE

ഒരു പക്ഷെ നാം എല്ലാത്തരം സ്നേഹബന്ധങ്ങളും തുടങ്ങേണ്ടത് നമ്മുടെ വീടുകളിൽത്തന്നെയായിരിക്കണം. പഠിച്ചതേ പാടൂ‍ എന്നൊക്കെ പറയുന്നതുപോലെ, പ്രണയം തുടങ്ങേണ്ടത് നമ്മുടെ വീട്ടിൽ നിന്ന് തന്നെ ആകണം. കാരണം മാതാപിതാക്കൾ തന്നെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ് എന്നും സ്ഥായിയായ സ്നേഹത്തിന്റെ വില നമ്മൾ മനസ്സിലാക്കുന്നത്  ഇവിടെ പഠിച്ചു വളരുന്ന ഈ വീട്ടിൽനിന്നാണ്.  കാമവും പ്രണയവും പരസ്പര പൂരകമായി വര്‍ത്തിക്കുന്ന പല കഥകളിലൂടെ, കവിതകളിലൂടെ നമ്മൾ 'കടലിന്റെ വക്കത്തെ വീടി'നെക്കുറിച്ചുള്ള കഥകൾ കേട്ടുതുടങ്ങുന്നു. അത്  മനസ്സിൽ തുടങ്ങേണ്ടത് നമ്മുടെ പാഠ്യപദ്ധതിയിൽ നിന്ന് തന്നെയാണെന്നും അമ്മയും അച്ഛനും എന്തെന്ന് ആ മക്കൾ അറിഞ്ഞു തുടങ്ങിയത് പുസ്തകങ്ങളിൽ നിന്നും ടിവി യിൽ നിന്നും ഒക്കെ ആണ്. ബന്ധുക്കളുടെ പേരുപറയുമ്പോൾ മക്കൾ, അമ്മയെയും അച്ഛനെയും സഹോദരനെയും കൂട്ടിച്ചേർത്തു. സനാഥ ആയിരുന്ന കുട്ടികൾ പക്ഷെ അനാഥ ആയി വളർന്നു. കുഞ്ഞുങ്ങളെയും അമ്മമാരെയും കാണുമ്പോൾ മക്കൾ നോക്കി നിന്നു. അവിടെ അവർക്കു നഷ്ട്ടപെട്ട സ്നേഹം തിരിച്ചറിഞ്ഞു തുടങ്ങി. അമ്മയും അച്ഛനും മക്കളും തമ്മിലുള്ള നല്ല ബന്ധങ്ങളെ അസൂയയോടെ നോക്കിക്കണ്ടു. സ്വന്തം ജീവിതം നോക്കി കരഞ്ഞു ശരിക്കും പറഞ്ഞാൽ കുട്ടികൾ രക്ഷിതാക്കളുടെ കൂടെ വളരണം അല്ലെങ്കിൽ അവർ അനാഥർ തന്നെ ആയിരിക്കും എന്നും.

ഒരു പാട് ഇക്കിളിക്കഥകൾ ഒളിപ്പിച്ചു വെച്ചിട്ടുള്ള സീരിയലുകളിലും ആത്മാവ് നഷ്ടപ്പെട്ട സിനിമകളും പൈങ്കിളിമാസികകളിലും ആണ് ഇന്നെത്തെ തലമുറ അവരുടെ പ്രണയരേഖകൾ തിരഞ്ഞെത്തുന്നത്.  എന്നാൽ സത്യസന്ധമായ കഥകളും ഉദാഹരണപരമായ വ്യക്തികളും പുസ്തകങ്ങളുടെ ഇടയിൽ നിന്നു കിട്ടുന്ന പ്രണയ കാവ്യങ്ങളിലും അവൾ/അവൻ കണ്ടെത്തിയില്ല. നമ്മൾ ആദ്യം തിരിച്ചറിഞ്ഞു  തുടങ്ങേണ്ടത് നമ്മുടെ കൂടെയുള്ളവരുടെ മനസ്സിൽ നിന്നാണ്. ജീവിതത്തിൽ നിന്നാണ്. നമ്മുടെ വീടുകളിൽ അച്ഛനമ്മമാരിൽ നിന്നുതന്നെ സ്നേഹം, പ്രണയം, കരുതൽ ഇതല്ലാം  ഒരുമിച്ച്  ജീവിതം കൊണ്ട് അവർ നമ്മെ വരച്ചുകാട്ടുന്നു. അത് നമ്മളോരൊരുത്തരെയും പറഞ്ഞു മനസ്സിലാക്കാനും അവർ കാണിക്കുന്ന ക്ഷമയേയും നമ്മൾ തെറ്റിദ്ധരിക്കരിക്കുന്നു. നിഷ്ക്കർഷയും ധാർഷ്ട്യവും ദേഷ്യവും ഒക്കെയായി വിസ്തരിക്കപ്പെടുന്നു. 

പലരും ഇന്നും പറയുവാൻ മടിക്കുന്ന വാക്കാണ്‌ 'പ്രണയം'. പ്രത്യേകിച്ചും 'വിദ്യ' യിൽ മുന്നിൽ നിൽക്കുന്നുവെന്നു കരുതുന്ന നമ്മുടെ നാട്ടിൽ, വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്ക്.  ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഉരുവായി ആത്മാവാണ്  പ്രണയം. അനുഭവിക്കുന്ന ഏതൊന്നിന്റെയും വില നാം മനസ്സിലാക്കുന്നത് പിന്നീടത് തിരിച്ചു കിട്ടാനാവാത്തവിധം നഷ്ടപ്പെടുമ്പോഴാണ്. മാതാവിന്റെ വിയോഗത്തോടെ മക്കള്‍ക്ക് നഷ്ടമാകുന്നത് നിസ്വാര്‍ഥമായ സ്നേഹത്തിന്റെ അവസാനവാക്കാണ്. എന്നാൽ ആ നഷ്ടം അനുഭവിക്കുംബോൾ മാത്രം അതിന്റെ അഭാവവും സ്നേഹവും, സ്വാധീനവും നാം  മനസ്സിലാക്കുന്നു. തിരിച്ചുകിട്ടാനാവാത്ത വിധം അകന്നു പോയിക്കഴിഞ്ഞതിനു ശേഷം! സ്വഭാവവും ആദര്‍ശാധിഷ്ഠിത നിലപാടുകളുമാണ് വ്യക്തികള്‍ക്ക് നമ്മുടെ മനസ്സുകളിൽ സ്ഥായിയായ സ്ഥാനവും അംഗീകാരവും ആദരവും നേടിത്തരുന്നത്.  പല സിനിമകളിലും കഥകളിലും, മഹത് ഗ്രന്ധങ്ങളിലും, നാം വായിച്ചുമനസ്സിലാക്കുന്നു, എല്ലാ മനുഷ്യന്റെയും തുടക്കം ഒരമ്മയിൽ നിന്നു മാത്രമാണ്. ചരിത്രങ്ങളുടെ ഗതിതിരിച്ചു വിടുന്നത് അമ്മ, പ്രണയത്തിന്റെ ഏടുകൾ മാറ്റിമറിക്കുന്നത്. അമ്മ, നല്ലതും ചീത്തയും വേർതിരിച്ചറിയുന്നത് അമ്മ. എവിടെയും സർവപരിഹാരമാർഗം  അമ്മ തന്നെയാണ്.  സ്നേഹത്തിന്റെ ഈ പാരാവാരത്തെ നാം എത്രകണ്ട് നമ്മുടെ ജീവിതത്തിൽ  ബഹുമാനിക്കുന്നു. കണ്ണിനുമുൻപിലായിരിക്കുന്ന സമയത്ത്, നാം എന്തൊക്കെ അവരുടെ ജീവിതത്തെ പ്രശംസിക്കുന്നു. നാം ഓർക്കാറില്ല എന്നതാണ് സത്യം.  അവരെ നാം  ഒരു പൊതുസ്വത്തായി സ്വീകരിച്ച്, അമ്മ എല്ലാവർക്കും  ഉള്ളതുപോലെ അമ്മ, എന്നു മാത്രം  കരുതുന്നു.  എന്നാൽ  നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും അമ്മ തേച്ചുമിനുക്കി, തയ്യാറാക്കുന്നത് നമ്മൾപ്പോലും അറിയാറില്ല, കാണാറില്ല, മാനിക്കാറും ഇല്ല എന്നതാണ്  ഇതിലെ സത്യം. 

പ്രണയം അർപ്പണമാണ് , അർപ്പണം സുരക്ഷയാണ് , സുരക്ഷ സമാധാനമാണ്, സമാധാനം തൃപ്തി യാണ്, തൃപ്തി ലയനമാണ് , ലയനം എല്ലാമെല്ലാമാണ്. ലയനം സാധ്യമായാൽ പ്രണയം പ്രാണനിലലിയും എന്നെല്ലാം എവിടെയൊക്കെയോ വാ‍യിച്ചു മറന്നതുപോലെ! എന്നാൽ ഈ പ്രവർത്തികളെല്ലാംതന്നെ നാം നമ്മുടെ അച്ഛനമ്മമാരുടെ ജീവിതത്തിൽ നിന്നും  വായിച്ചു പഠിച്ചു മനസ്സിലാക്കുന്നു. ഉപബോധമനസ്സിന്റെ ഏതോ ഒരു കോണിൽ നാം അതല്ലാം സൂക്ഷിച്ചു വെക്കുന്നു. ആവശ്യാനുസ്സരണം ഇവയെല്ലാം നമ്മുടെ മനസ്സ് പുറത്തെടുക്കുന്നു എന്നതാണ് സത്യം.

എല്ലാത്തിനും ഓരോ ദിനങ്ങൾ ഉണ്ട് , ചിരിക്കാൻ ഒരു ദിവസം, ജീവിക്കാൻ ഒരു ദിവസം, രസിക്കാൻ ഒരു ദിവസം, മരിക്കാൻ ഒരു ദിവസം !എന്തിന്, നമുക്ക് കരയാൻ പോലും ഒരു ദിവസം കാലേകൂട്ടി തീരുമാനിക്കപ്പെട്ടിട്ടുണ്ടെന്നാണ് വെയ്പ്പ്. ഒരു പക്ഷെ നമ്മുടെ കണ്ണിലെ അഴുക്ക് കുറച്ചെങ്കിലും പോകാൻ അതുപകരിചേക്കും, അല്ലെ! നാം ഇത്രമാത്രം  ലാഘവത്തോടെ ചിന്തിക്കാറില്ലെങ്കിലും  എത്രമാത്രം പക്വത നമ്മുടെ മനസ്സിനുണ്ട് എന്നുള്ളതനുസരിച്ച്, എല്ലാം ധൈര്യത്തോടെ നേരിടാനായി നമ്മുടെ മനസ്സ് തയ്യാറകുന്നു എന്നതാണ് സത്യം. 

ജീവിതത്തിലെന്നപോലെതന്നെ പ്രണയത്തിലും  നമൂക്ക്  പലതരം ഉദാഹരണങ്ങൾ നമ്മുടെ അച്ഛനമ്മമാർ അവരുടെ ജീവിതം കൊണ്ട് നമ്മുക്ക് പറഞ്ഞുതരുന്നു.  ഒരു വലിയ പാഠശാലയാ‍ണ് നമ്മുടെ ഓരോരുത്തരുടെയും വീടുകൾ എന്നത് പണ്ടുമുതൽ എല്ലാവരും പറയുന്നൊരു കാര്യമാണ്.  പക്ഷെ ഓരോന്നും തിരിച്ചറിയാനുള്ള വിവരവും വിവേകവും നമ്മളിൽ ഓരോരുത്തരിലും ഉണ്ടാക്കണം എന്നില്ല, അത്രമാത്രം.  നമ്മളെ മനസ്സിലാക്കാനും അറിയാനും ഉപദേശിക്കാനും  അവരെക്കഴിഞ്ഞ് മറ്റാരും ഇല്ല ഈ ലോകത്തിൽ എന്ന് നമുക്ക് തീർത്തും പറയാം. നമ്മുടെ ജീവിത്തിൽ നമുക്കിഷ്ടം തോന്നുന്ന വ്യക്തിയെക്കുറിച്ച് നമ്മുടെ മാതാപിതാക്കളോടായി നാം ആദ്യം സംസാരിച്ചു നോക്കാൻ ശ്രമിക്കാറേ ഇല്ല എന്നാതാണ് സത്യം. നമ്മേ ഇത്രകണ്ട് മനസ്സിലാക്കുന്ന മാതാപിതാക്കളെ നാം  പേടിക്കുന്നതിനു പകരം അവരുടെ , ഭയങ്ങൾ  എന്തുകൊണ്ട് , എന്തുനുവേണ്ടി എന്ന് നാം മനസ്സിലാക്കുമ്പോൾ  ഉത്തരവാദിത്വങ്ങളിലേക്ക് നാം കൂടുതൾ  ഉളിയിട്ടിറങ്ങുകയാണ് ചെയ്യുന്നത്.  നമുക്കുമുൻപേ ജീവിതം ജീവിച്ചു പഠിച്ചവർ നമ്മെ ഉപദേശിക്കുന്നതിൽ നാം അഭിമാനിക്കുക. എന്തിനും ഏതിനും  പ്രഥമ പാഠശാല നമ്മുടെ വീടുതന്നെയാണെന്ന് തീർത്തും മനസ്സിലാക്കിയാൽ , ജീവിതം നമ്മെ പകുതി പാഠങ്ങൾ  പഠിപ്പിച്ചുകഴിഞ്ഞു എന്നർഥം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS