ജപ്പാന്റെ കലാ, സാംസ്കാരിക പാരമ്പര്യം വിളംബരം ചെയ്യുന്ന അത്യപൂർവമായൊരു സാംസ്കാരിക പ്രദർശനം അടുത്തകാലത്ത് തിരുവനന്തപുരത്തു നടന്നു. ദീർഘകാലം അന്നാട്ടിൽ സവേനമനുഷ്ഠിച്ചയാൾ എന്ന നിലയിൽ ഉദ്ഘാടന ചടങ്ങിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു. ആശംസാ പ്രസംഗം ജാപ്പനീസ് ഭാഷയിൽ വേണമന്നെ സംഘാടകരുടെ അഭ്യർഥന പക്ഷേ, എനിക്ക് നിരസിക്കണ്ടേിവന്നു. എഴുപതുകളിൽ അവിടെ ജോലിചയ്തിരുന്ന കാലത്ത് എനിക്ക് ആ ഭാഷ നല്ലപോലെ വഴങ്ങുമായിരുന്നെങ്കെിലും ഉപയോഗിക്കാതെ അടുക്കളയുടെ മൂലയിലെവിടെയോ കിടക്കുന്ന കറിക്കത്തി കാലാന്തരത്തിൽ തുരുമ്പടെുക്കുന്നതുപോലെ എന്റെ നിഹൊൻ ഭാഷാപരിജ്ഞാനം തുരുമ്പിച്ചു കഴിഞ്ഞിരുന്നു.
ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേർന്ന ശേഷം എന്റെ ആദ്യ വിദേശ പോസ്റ്റിങ് ടോക്കിയോവിലായിരുന്നു. 1969 ൽ അങ്ങോട്ടു പോകുമ്പോൾ ‘ലവ് ഇന്റർ ടോക്കിയോ’ ഹിറ്റായി ‘സയനോര’ എന്ന ഗാനമായിരുന്നു യുവാക്കളുടെ ചുണ്ടിൽ. ലോകമെങ്ങും ജപ്പാന്റെ നേട്ടങ്ങൾ വാഴ്ത്തിപ്പാടുന്ന കാലം. സഹധർമിണിയും ഞാനും അത്യുത്സാഹത്തിലായിരുന്നു. ഞങ്ങൾ അതെല്ലാം നന്നായി ആസ്വദിച്ചുവെന്നു പറയാം. മൂത്തമകൻ ജനിച്ചതും അവിടെയായിരുന്നു.
മറുനാട്ടുകാരോട് അങ്ങേയറ്റം സ്നേഹപൂർവം പെരുമാറുന്നവരാണ് ജപ്പാൻ ജനത. എങ്കിലും സാംസ്കാരികമായ അന്തരം ആദ്യമായി പോകുമ്പോൾ നമ്മെ അമ്പരപ്പിക്കുകതന്നെ ചെയ്യും. അത്തരം ചില തിരിച്ചറിവുകൾ അരനൂറ്റാണ്ടിനു ശേഷവും എന്റെ മനസ്സിൽ മായാതെ അവശേഷിക്കുന്നു. ടീ പാർട്ടിയിൽ പോലും പാലും പഞ്ചസാരയും ചേർത്ത ചായ ലഭിക്കില്ലെന്നും ജപ്പാൻകാരുടെ വസാബി ചമ്മന്തി കാഴ്ചയിൽ നമ്മുടെ പൊതീന പോലെയാണെങ്കിലും രുചിയിൽ ഒട്ടും സൗമ്യമല്ലെന്നും അന്നാണു മനസ്സിലായത്. ജപ്പാൻകാർ മത്സ്യവിഭവങ്ങൾ കഴിക്കുന്നതു പച്ചയ്ക്കാണെന്നു കേട്ടിരുന്നു. പക്ഷേ, പലവിധ കറിക്കൂട്ടുകൾ ചേർത്ത് പരുവപ്പെടുത്തിയാണ് അവർ അത് അകത്താക്കുന്നതെന്ന അറിവ് പുതുമയായി.
‘ഗെയ്ശ’ കലാകാരികൾർനടപ്പുകാരികളല്ലെന്നതും മറ്റൊരു തിരിച്ചറിവായിരുന്നു. ഒരേ വസ്തുവിനെയോ പ്രവൃത്തിയെയോ വിശേഷിപ്പിക്കാൻ പുരുഷനും സ്ത്രീയും വെവ്വേറെ പദങ്ങൾ ഉപയോഗിക്കുന്നതും കൗതുകരമായി തോന്നി. നമ്മുടെ നാട്ടിൽ അപരിചിതർ വഴി ചോദിച്ചാൽ ദാ, അങ്ങോട്ട് എന്ന് ചൂണ്ടിക്കാണിക്കാൻ ആരും മടിക്കാറില്ല. എന്നാൽ ഇതേ ചോദ്യം ടോക്കിയോവിലാണെങ്കിൽ ജപ്പാൻകാരൻ സമീപത്തുകൂടി പോകുന്ന കുറച്ചുപേരെ റോഡരുകിൽ വിളിച്ചുകൂട്ടും. എല്ലാവരും കൂടിയാലോചിച്ചേ കൃത്യം വഴി തീരുമാനിക്കൂ. മിക്കവാറും അവിടെ കൂടിയവരിൽ ഒരാൾ അപരിചിതനു വഴികാട്ടിയായി ഒപ്പം ചെല്ലുകയും ചെയ്യും. അങ്ങയേറ്റം പുരുഷാധിപത്യം നിലനിൽക്കുന്ന സമൂഹത്തിൽ ഭർത്താക്കന്മാർ ഓഫിസിൽ നിന്നെത്തി ചാരുകസേരയിൽ ഇരുന്ന് ടിവി കാണുമ്പോൾ ഭാര്യമാർ അടുക്കളയിൽ നട്ടംതിരിയുന്ന കാഴ്ച അവരെ അലോസരപ്പെടുത്താറില്ല.
വിദഗ്ധപരിശീലനത്തിനെത്തിയ എൻജിനീയർമാരായ ശശിയും ജയനുമാണ് ആദ്യദിവസങ്ങളിൽ ഞങ്ങളുടെ വഴികാട്ടികളായത്. അർധരാത്രി ഞങ്ങളെ കാത്ത് വിമാനത്താവളത്തിലത്തെിയ ഇരുവരെയും ഞാൻ തിരികെ എംബസിയുടെ കാറിൽ താമസസ്ഥലത്തു വിടാമെന്ന് പറഞ്ഞിരുന്നെങ്കിലും ബാഗേജ് മുഴുവൻ കയറ്റിയതോടെ വണ്ടിയിൽ സ്ഥലമില്ലാതെ പോയി. മറ്റു വാഹനങ്ങളൊന്നും കിട്ടാതെ അവർ എയർപോർട്ടിലിരുന്ന് നേരം വെളുപ്പിക്കേണ്ടേിവന്നു.
ജപ്പാനിൽ ഞങ്ങളുടെ മറ്റൊരു സഹായി നായർ സാൻ ആയിരുന്നു. മെഡിക്കൽ സയൻസ് പഠിക്കാൻ ജപ്പാനിൽ പോയ എ.എം. നായരാണ് സുഭാഷ് ചന്ദ്രബോസിന്റെ പ്രവർത്തനങ്ങളിലും ആശയങ്ങളിലും ആകൃഷ്ടനായി അദ്ദേഹത്തിന്റെ അനുയായിയായത്. ഒരു ജപ്പാൻകാരിയെ ജീവിതപങ്കാളിയാക്കിയ നായർ സാൻ അവരെ ജാനകിയമ്മ എന്നാണു വിളിച്ചിരുന്നത്. അവർ ഇന്ദിര കറിപൗഡർ എന്ന പേരിൽ കറിക്കൂട്ടുകളും ജിൻസ ബാങിൽ നായർ സാൻ റസ്റ്ററന്റും തുടങ്ങി. ഭാരതത്തിന്റയെും ജപ്പാന്റെയും രുചിസങ്കരമായി തയാറാക്കിയ ഇന്ദിര പൗഡർ ജപ്പാൻ വിഭവവങ്ങൾക്കായിരുന്നു കൂടുതൽ ഇണങ്ങിയിരുന്നത്.
നേതാജിയുടെ മരണശേഷം നായർ സാൻ എംബസിയിൽ വരാൻ മടിച്ചു. നെഹ്റുവിന് തന്നെ ഇഷ്ടമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. എങ്കിലും എല്ലാ റിപ്പബ്ലിക്– സ്വാതന്ത്യ്രദിനത്തിലും അദ്ദേഹം അവിടെയെത്തി പതാകയെ സല്യൂട്ട് ചെയ്തു മടങ്ങി. മക്കളായ വാസുദേവനും ഗോപാലനും നാട്ടിൽ നിന്നു വിഹാഹിതരാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അഥവാ പൈതൃകത്തിന്റെ കണ്ണികൾ അറ്റുപോകുമെന്ന് മക്കളെ അദ്ദേഹം ഉപദേശിച്ചെങ്കിലും ഇരുവരും ജപ്പാൻകാരെത്തന്നെ ജീവിത പങ്കാളികളാക്കി.
ബുദ്ധനും ഗാന്ധിജിയും കഴിഞ്ഞാൽ ജപ്പാനിൽ ഏറ്റവും പ്രശസ്തനായ ഭാരതീയൻ നേതാജിയായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള എല്ലാ കഥകളുടെയും കെട്ടുകഥകളുടെയും പ്രഭവകേന്ദ്രവും നായർ സാൻ തന്നെയായിരുന്നു. നേതാജിയുടെ ചിതാഭസ്മം ഇപ്പോഴും ജപ്പാനിലെ റിങ്കോജി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. അത് തിരികെ ഇന്ത്യയിലേക്കു കൊണ്ടുവരണമെന്ന ശുപാർശ കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. നേതാജിയുടെ മരണം അംഗീകരിക്കാൻ തയാറാകാത്ത ഒരുകൂട്ടർ ഇപ്പോഴും ബംഗാളിലുള്ളതാണത്രേ സർക്കാരുകളെ ഇക്കാര്യത്തിൽ പിന്നോട്ടുവലിക്കുന്നത്.
വിമാനാപകടത്തിൽ നേതാജി മരിച്ചതായി മൂന്നോ നാലോ അന്വേഷണ കമ്മിഷനുകൾ സ്ഥിരീകരിച്ചതാണ്. അക്കൂട്ടത്തിൽപ്പെട്ട ജസ്റ്റിസ് ഖോസ്‌ല കമ്മിഷൻ ഞാൻ അവിടെയുള്ളപ്പോഴാണ് അന്വേഷണത്തിന് എത്തിയത്. നേതാജിയെ നേരിട്ട് കണ്ടിട്ടുള്ളവരും മൃതദേഹം കണ്ടവരും അത് എടുത്തു ചിതയിൽ വച്ചവരും ഉൾപ്പെടെ അനേകം പേർ ഖോസ്‌ല കമ്മിഷനു മുന്നിൽ ഹാജരായി തെളിവു നൽകിയിരുന്നു.
ഉഭയകക്ഷി തലത്തിൽ മോശമല്ലാത്ത ബന്ധം നിലനിന്നിരുന്നുവെങ്കിലും ഇന്ത്യ–ജപ്പാൻ നയതന്ത്രബന്ധം അക്കാലത്ത് ഊഷ്മളമായിരുന്നില്ല. അവർക്ക് സ്വതന്ത്രമായ വിദേശനയം ഇല്ലാത്തതായിരുന്നു അതിനു കാരണം. രണ്ടാം ലോകയുദ്ധത്തിനു ശേഷം അമേരിക്കയുടെ വിദേശനയം അതേപടി പിന്തുടരുകയായിരുന്നു ജപ്പാൻ. അതുകൊണ്ടു തന്നെ സോവിയറ്റ് യൂണിയനുമായി മികച്ച ബന്ധം പുലർത്തിയിരുന്ന, ആണവശേഷി തെളിയിച്ച ഇന്ത്യയെ അവർക്ക് ഇഷ്ടമായിരുന്നില്ല. എന്നാൽ ഇന്ത്യ–യുഎസ് ബന്ധം മെച്ചപ്പെട്ടതോടെ ജപ്പാനുമായുള്ള ബന്ധവും നല്ലനിലയിലായി. ഇപ്പോഴത്തെ പ്രധാനമന്ത്രി ആബെ ഷിൻസോ അധികാരത്തിൽ വന്നശേഷം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തികഞ്ഞ സൗഹൃദത്തിലാണ്. ഭിന്നതകൾ നിലനിന്നിരുന്ന കാലത്തും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ജപ്പാനിൽ സന്ദർശനം നടത്തിയപ്പോൾ സ്വീകരണം ഊഷ്മളമായിരുന്നു.
മാറിയ ലോകസാഹചര്യത്തിൽ ചൈനയ്ക്കെതിരെയുള്ള സഖ്യകക്ഷികളായി ഇന്ത്യയും ജപ്പാനും യുഎസും ഓസ്ട്രേലിയയും കൈകോർത്തിട്ടുണ്ട്. ചൈനയുടെ ദുര ഇരുരാജ്യങ്ങളെയും അലോസരപ്പെടുത്തുന്നു. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം ലഭിക്കണമെന്ന മോഹം ഇരുവർക്കുമുണ്ട്. ബുദ്ധമതവും അതിന്റെ മൂല്യങ്ങളുമാണ് ഇരുകൂട്ടരെയും ബന്ധിപ്പിക്കുന്ന മറ്റൊരു സുപ്രധാന കണ്ണി.