ലളിതമായി ജീവിക്കപ്പെടേണ്ടതാണ് മനുഷ്യജീവിതം

dr-prameela-devi
SHARE

അധ്യാപികയും സാഹിത്യകാരിയുമായ ഡോ. പ്രമീളാ ദേവിയുമായി നടത്തിയ അഭിമുഖം

ലളിതമായി ജീവിക്കപ്പെടേണ്ടതാണ് മനുഷ്യജീവിതം. അധ്യാപികയുടെ ജീവിതം വളരെ സൗഭാഗ്യം നിറഞ്ഞതാണ്. ഓരോ അധ്യാപകനും ഒരു ഫെസിലിറ്റേറ്റർ ആണ്. ജനാലകൾ തുറന്നിട്ട്, ചിന്തയുടെയും ഭാവനയുടെയും ലോകത്തേക്ക് അവരെ ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന ദൗത്യം അധ്യാപകർക്കുണ്ട്. ചിറകുകൾ വീശി പറന്നു പോകേണ്ടത് വിദ്യാർഥിയുടെ കഴിവാണ്. അക്ഷരങ്ങളും പരിശ്രമങ്ങളും ഒന്നാണ് അതാണ് അരിയിലും മണ്ണിലും അക്ഷരങ്ങൾ കുറിച്ചുതുടങ്ങുന്നത്. നൂറ്റാണ്ടുകളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഓരോ ഭാഷയും രൂപപ്പെടുന്നത്. എല്ലാ ഭാഷയും ശ്രേഷ്‌ഠമാണ്. മലയാള ഭാഷയിലെ എഴുത്തുകാർക്ക് വേണ്ടത്ര ദൃശ്യത കിട്ടുന്നില്ല. ഭാഷയുടെ പരിമിതികൾ ലംഘിക്കപ്പെടേണം. ഭാഷ സ്വയം പരിഷ്കരിക്കപ്പെടാൻ തയാറാവണം. പുതിയ പദങ്ങളുണ്ടാവണം. 

ഭാഷയെ പ്രണയിക്കാൻ വായനക്കാരെ ഒരുക്കേണ്ടത് എഴുത്തുകാരുടെ ഉത്തരവാദിത്തമാണ്. എഴുത്തുകാർ മൂന്നാം കണ്ണുള്ളവരാണ് വെളിച്ചംകൊണ്ടു മുന്നേ നടക്കേണ്ടവരാണ്, അവർ സമൂഹത്തോട് വളരെ ഉത്തരവാദിത്തത്തോടെ പ്രതികരിക്കേണ്ടവരാണ്. അവരെ പ്രതീക്ഷയോടെയാണ് വായനക്കാരുടെ ലോകം ഉറ്റുനോക്കുന്നത്. വായന ഒരിക്കലും മരിക്കില്ല എന്ന സമാശ്വാസം ഉണ്ട്. ഞാൻ പ്രഖ്യാപിക്കുന്നതൊക്കയാണോ ഞാൻ എന്ന് വായന നമ്മോടു നിരന്തരം ഓർമ്മിപ്പിക്കും. വായന തിരമാലകൾ പോലെയാണ് അവയോടൊപ്പം സഞ്ചരിക്കുകയാണ് വേണ്ടത്.  

വൈലോപ്പള്ളിയുടെ 'കണ്ണീർപാടം' എന്ന കവിത, മനുഷ്യരാശിയുള്ളിടത്തോളം കാലം നിലനിൽക്കും. കവിതകൾ മനുഷ്യ ജീവിതത്തെ എങ്ങനെ സാരമായി മാറ്റിമറിക്കുന്നു എന്ന അനുഭവം ഉണ്ടായിട്ടുണ്ട്. കവിത സ്വാഭാവികമായും സംഭവിക്കുമ്പോൾ അതിലെ സൗന്ദര്യാൽമികത ഒട്ടും ചോർന്നുപോകുന്നില്ല. സമൂഹത്തിനു നേരേ നീട്ടിപ്പിടിച്ച വാൽകണ്ണാടിപോലെയാകണം സാഹിത്യവും കലയും. 

ഡോ. പ്രമീളാ ദേവി. ഒരു ദ്വിഭാഷാ എഴുത്തുകാരി, ഇംഗ്ലീഷിലും മലയാളത്തിലും ധാരാളം എഴുതുന്നു. 1995-ൽ 'നിഷാദം' ആദ്യ കവിതാസമാഹാരവും 1999-ൽ 'രാമേശ്വരം കടൽ', 2003-ൽ 'വടക വീട്ടിലെ സന്ധ്യ', 2006-ൽ 'നടകാന്തം', 2013-ൽ 'അവിടുത്തെ ഹിതം' എന്നിവയും പുറത്തിറങ്ങി. പ്രമീളയുടെ കവിതകൾ പ്രകാശനത്തിന് തയ്യാറാവുന്നു. ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് നൂറിലധികം ക്ലാസിക്കുകൾ വിവർത്തനം ചെയ്തിട്ടുണ്ട്, അവയിൽ ഏറ്റവും ശ്രദ്ധേയമായവ ഉൾപ്പെടുന്നു, ഫിലോകാലിയ, 4-ആം നൂറ്റാണ്ടിനും 15-ആം നൂറ്റാണ്ടിനും ഇടയിൽ എഴുതപ്പെട്ട ഒരു ക്രിസ്ത്യൻ ദാർശനിക ഗ്രന്ഥം. ഫിലോകാലിയയുടെ വിവർത്തനം ഒരു ചരിത്ര കൃതിയായിരുന്നു, കാരണം അത് വളരെ ഗഹനവും വിവേകപൂർണ്ണവുമായിരുന്നു. 

സാമൂഹിക നവീകരണം, മതം, ആത്മീയത, തത്ത്വചിന്തയും ധാർമ്മികതയും, വിദ്യാഭ്യാസവും തൊഴിൽ മാർഗനിർദേശവും, സ്ത്രീശാക്തീകരണം, യുവജന പ്രചോദനം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ 15,000-ലധികം പ്രഭാഷണങ്ങൾ അവർ ഇതുവരെ നടത്തി. 2012-ൽ കേരള വനിതാ കമ്മീഷൻ അംഗം. ആയിരം, മൈ ഗോഡ്, ജോമോന്റെ സുവിശേഷം തുടങ്ങി അഞ്ചു ചിത്രങ്ങളിൽ വേഷം ഇട്ടു. നിലവിൽ ബി. ജെ. പി യുടെ കേരളാ ഘടകത്തിന്റെ വൈസ് പ്രസിഡന്റ്. ചില ഷോർട്ട് മൂവിസ് തിരക്കഥയും സംവിധാനവും ചെയ്തു. കേന്ദ്ര ചലച്ചിത്ര സെൻസർ ബോർഡ് അംഗം, ഗുജറാത്തിലെ അത്ഭുദമായിമാറിയ അമുൽ വർഗീസ് കുര്യന്റെ ആത്മകഥ പുറത്തിറക്കി. മലയാളത്തിലെ ആദ്യത്തെ റിവേഴ്‌സ് ഡിക്ഷനറിയുടെ ചീഫ് എഡിറ്റർ, യൂണിവേഴ്സിറ്റി ഡോക്ടറൽ ഗൈഡ്, യുണൈറ്റഡ് നേഷൻസ് സമാധാന പുനഃസ്ഥാപന കമ്മിറ്റി അംഗം തുടങ്ങി നിരവധി ഇടപെടലുകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS