ജോണിന്റെ മരണം ആത്മഹത്യയാണോ?

HIGHLIGHTS
  • പ്രത്യേകിച്ചൊരു ഭാവഭേദവും അന്നു ജോണിൽ ആരും കണ്ടിരുന്നില്ല
  • കുറ്റാന്വേഷണ വിദഗ്ധർക്ക് എന്തു പറ്റി?
death-of-police-officer-john-the-case-diary
SHARE

∙ ജോൺ സ്റ്റുവർട് ബേസ്‍ലീ, വയസ് 46.

∙ ജോലി– അമേരിക്കൻ ഫെഡറൽ സേനയിലെ കമ്യൂണിറ്റി പൊലീസ് ഇൻസ്പെക്ടർ.

(ഇന്ന് ഉച്ചയ്ക്കു ശേഷം കാൺമാനില്ല. അവസാനം കണ്ടത് ഓഫിസിലെ പൊലീസുകാരാണ്. പ്രത്യേകിച്ചൊരു ഭാവഭേദവും അന്നു ജോണിൽ ആരും കണ്ടിരുന്നില്ല.)

∙എന്തല്ലാമാണ് അദ്ദേഹത്തിന്റെ താൽപര്യങ്ങൾ?

ഭാരോദ്വഹന പരിശീലനം, ബേസ്ബോൾ, ആരോഗ്യ സംരക്ഷണത്തെ പറ്റിയുള്ള ബ്ലോഗ് എഴുത്ത്... പരമ രസികൻ.

കാണാതായതു പൊലീസുകാരനെയാണ്. അയാളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ യുഎസ് പൊലീസിലുള്ള ജനങ്ങളുടെ വിശ്വാസം തന്നെ ഇല്ലാതാകും. പൊലീസിനെ കാണാതായാലുള്ള സ്ഥിതി ഇതാണെങ്കിൽ ഞങ്ങളുടെ അവസ്ഥയെന്താകുമെന്ന് അവർ ആശങ്കപ്പെടും.

അന്നു രാത്രി തന്നെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഭൂമിയിലും ആകാശം വഴിയും സൈബർ ലോകത്തും ഒരേ സമയം അന്വേഷണം തുടങ്ങി.

ഓഗസ്റ്റ് 7ന്, ജോൺ ബേസ്‌ലീയുടെ മൃതദേഹം വീടിനു സമീപത്തെ കാടിനുള്ളിൽ കണ്ടെത്തി. സമീപം സർവീസ് തോക്ക്. അവിടേക്കുള്ള  വഴിയിൽ സെൽഫോൺ ബാറ്ററി ഊരിയ നിലയിൽ മൂന്നു കഷണങ്ങളായി കിടക്കുന്നു.

അന്ന്, ഉച്ചയ്ക്കു തന്നെ ബേയ്ടൗൺ പൊലീസ് കേസ് ഫയൽ അടച്ചു. നിഗമനം വളരെ എളുപ്പമായിരുന്നു ‘ജോൺ ആത്മഹത്യ ചെയ്തതാണ്’. അതോടെ കേസിൽ മാധ്യമങ്ങൾക്കുള്ള താൽപര്യം ഇല്ലാതായി. അതിനൊരു കാരണമുണ്ട്, 2017 ജനുവരി തുടങ്ങി ജോൺ മരിച്ച 2018 ഓഗസ്‌റ്റ്‌ വരെയുള്ള കണക്കെടുത്താൽ യുഎസ് ഫെഡറൽ പൊലീസിലെ 140 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ ആഗോളപ്രതിഭാസമായി മാറുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണു ലോകാരോഗ്യ സംഘടനയുടെ ‘രഹസ്യ കണക്കു പുസ്തക’ത്തിലുള്ളത്.

കുറ്റാന്വേഷണ വിദഗ്ധർക്ക് എന്തു പറ്റി?

പൊലീസ് ഉദ്യോഗത്തിന് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ലോകരാജ്യമാണു യുഎസ്. ഇന്ത്യൻ രൂപയിൽ മാസം 3.65 ലക്ഷം രൂപയാണു തുടക്ക ശമ്പളം. അവിടെ സർവകലാശാല അധ്യാപകന്റെ തുടക്ക ശമ്പളം 3.29 ലക്ഷം രൂപയാണ്. ജോൺ ബേസ്‌ലീയുടെ സേവനകാലം കണക്കാക്കുമ്പോൾ മാസം 6 ലക്ഷം രൂപയിൽ അധികം അദ്ദേഹത്തിനു ശമ്പളമുണ്ട്. 

സാമ്പത്തിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും ഇല്ലെന്നാണു കേസ് ഡയറിയിൽ പറയുന്നത്.

എന്തിനാണ് ആത്മഹത്യ ചെയ്തത്?

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിന് 2 ദിവസത്തിൽ അധികം പഴക്കം പറയുന്നില്ല. ഓഗസ്റ്റ് 2 നു കാണാതായ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുന്നത് അഞ്ചാം ദിവസം ഓഗസ്റ്റ് 7 ന്. അതിനു 2 ദിവസത്തെ പഴക്കമെന്നു പറയുമ്പോൾ ഓഗസ്റ്റ് 5 നാവണം മരണം. അപ്പോൾ ഓഗസ്റ്റ് 2 നു രാത്രി. 3, 4 തീയതികളിലെ പകലും രാത്രിയും അങ്ങനെ ഏകദേശം 60 മണിക്കൂർ സമയം ഈ പൊലീസ് ഉദ്യോഗസ്ഥൻ എവിടെയായിരുന്നു?

അദ്ദേഹം വാങ്ങിയ പുതിയ വീട്ടിൽ നിന്ന് അധികം ദൂരത്തല്ല പൊലീസ് മൃതദേഹം കണ്ടെത്തിയത്. 3 കഷണങ്ങളായി ചിതറിക്കിടന്ന സെൽഫോൺ... ഇവയൊന്നും പരിഗണിക്കാതെ എത്രവേഗമാണു യുഎസ് പൊലീസിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാർ അവരുടെ സഹപ്രവർത്തകന്റെ അസ്വാഭാവിക മരണത്തെ വളരെ എളുപ്പത്തിൽ ആത്മഹത്യയാക്കിയത്. ഇതിലും എത്രയോ ഭേദമാണു നമ്മുടെ കുറ്റാന്വേഷകർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ