അഫ്ഗാൻ പ്രതിസന്ധി ഉണ്ടാകും വരെ ‘ലോകത്തിലെ ഏറ്റവും വലിയ’ പ്രശ്നങ്ങളിലൊന്നായി അവതരിപ്പിക്കപ്പെടുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്ന ഇ ബുൾ ജെറ്റ് എവിടെപ്പോയി. വാർത്തയിലില്ല, പ്രവൃത്തികളിലുമില്ല. മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത വണ്ടിയുടെ പേപ്പറുകളടക്കം എല്ലാം റദ്ദാക്കിയോ, ക്രിമിനൽ വകുപ്പുകളിട്ടു പൊലീസ് പൂട്ടിയോ, അന്വേഷണം സംസ്ഥാനവും കടന്ന് ബിഹാർ വരെ പോയോ എന്നൊന്നും ആർക്കും അറിയില്ല. കേരളത്തിലെ ശരാശരി സാധാരണക്കാർ ഇത്തരം ബ്ലോഗുകൾക്കു പിറകെ പോകുന്നവരല്ലാത്തതുകൊണ്ട് ഇതിലെ കഥാനായകന്മാർക്ക് എന്തു പറ്റിയെന്നു ഫോളോ ചെയ്യുന്നുമില്ല.
HIGHLIGHTS
- നിയന്ത്രണം ഉടനെ എത്തുന്നുണ്ട്, കേന്ദ്രസർക്കാർ അതിനുള്ള കരടു രേഖകൾ തയാറാക്കുന്നു
- ആപ്പിളായാലും ആൻഡ്രോയിഡായാലും നമ്മുടെ എല്ലാ ചലനങ്ങളും മൊബൈൽ ഫോൺ ഒപ്പിയെടുക്കുന്നു