കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലം

കോട്ടയം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം. കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല എന്നീ പഞ്ചായത്തുകളും, ചങ്ങനാശേരി താലൂക്കിൽ ഉൾപ്പെട്ട കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, വെള്ളാവൂർ എന്നീ പഞ്ചായത്തുകളും കോട്ടയം താലൂക്കിലെ പള്ളിക്കത്തോട് പഞ്ചായത്തും ഈ നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു. എൻ. ജയരാജാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.