റീട്യൂണ മാൾ
Retuna Mall

പുതിയ വസ്തുക്കളൊന്നും വാങ്ങാന്‍ കിട്ടില്ല. എല്ലാം സെക്കൻഡ് ഹാൻഡ് വസ്തുക്കളായിരിക്കും. അല്ലെങ്കില്‍ റീസൈക്കിൾ ചെയ്ത വസ്തുക്കള്‍, അതുമല്ലെങ്കിൽ പഴയ വസ്തുക്കളിന്മേൽ അറ്റകുറ്റപ്പണിയോ അലങ്കാരപ്പണിയോ ചെയ്തവ. കേരളത്തിനുൾപ്പെടെ മികച്ച മാതൃകയാക്കാവുന്ന ഈ മാൾ സ്വീഡനിലെ എസ്കിൽസ്റ്റൂണ മുനിസിപ്പാലിറ്റിയിലാണ്. സെക്കൻഡ് ഹാൻഡ് ഉൽപന്നങ്ങൾ മാത്രം വിൽക്കുന്ന ലോകത്തിലെ ആദ്യത്തെ മാളാണിത്.