കൂടെ നിന്ന് പാര വച്ച കൂട്ടുകാരും... ഒഴുക്കിനെതിരായുള്ള നീന്തലും

HIGHLIGHTS
  • അതോടെ എന്നെ ആരും വേഷം ചെയ്യാൻ വിളിക്കാതെ ആയി
  • ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് വീണുപോയ സമയങ്ങൾ ആയിരുന്നു അത്
Sini Varghese
SHARE

മലയാള മെഗാസീരിയൽ രംഗത്തെ മുൻനിര നായികമാരിൽ ഒരാളാണ് സിനി വർഗീസ്. നായികയായും വില്ലത്തിയായും തിളങ്ങുന്ന താരം. ഇൻഡസ്ട്രിയിലെ ചില മോശപ്പെട്ട പ്രവണതകളും സങ്കടപ്പെടുത്തിയ അനുഭവങ്ങളും പറയുകയാണ് സിനി.

‘‘സീരിയൽ നടി ആവണം എന്നു തീവ്രമായി ആഗ്രഹിച്ച് ഈ ഫീൽഡിലേക്കു വന്ന ആളല്ല ഞാൻ. മൂന്നാം വയസ്സു മുതൽ നൃത്തം പഠിക്കാൻ തുടങ്ങി. ഭരതനാട്യം ആയിരുന്നു പ്രധാന ഇനം.  പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടോടി നൃത്തത്തിന് സംസ്ഥാനതലത്തിൽ സമ്മാനം കിട്ടി. അങ്ങനെയാണ് സീരിയൽ രംഗത്തേക്ക് വിളി വരുന്നത്. കൂട്ടുകാരി ആയിരുന്നു ആദ്യ സീരിയൽ. പ്രസാദ് നൂറനാട് ആയിരുന്നു സംവിധായകൻ. പിന്നീട്, കൈനിറയെ സീരിയലുകൾ തേടി വന്നു. ആരോഗ്യ കാര്യത്തിലും, ശരീര - സൗന്ദര്യ സംരക്ഷണത്തിലും ഒന്നും ഞാൻ അത്ര ശ്രദ്ധാലു ആയിരുന്നില്ല. അതു കൊണ്ടു തന്നെ തടി അൽപ്പം കൂടി എനിക്ക്.

cini1

പിന്നെ, തൈറോയ്ഡിന്റെ പ്രശ്നവും. ഈ സമയത്താണ് എന്റെ സഹപ്രവർത്തകരിൽ ചിലർ, അതും ഞാൻ ജീവനെ പോലെ കൊണ്ടു നടന്നവർ എനിക്കെതിരെ കണ്ണിൽ ചോരയില്ലാത്ത ഒരു പ്രചരണം നടത്തിയത്. ഞാൻ അഭിനയം നിർത്തി എന്നതായിരുന്നു അത്. അതോടെ എന്നെ ആരും വേഷം ചെയ്യാൻ വിളിക്കാതെ ആയി. ഉദ്ഘാടനങ്ങൾ പോലും കിട്ടാതെയായി. കാരണം ഞാൻ അഭിനയം നിർത്തി എന്നു പ്രചരിപ്പിക്കുന്നത് എന്റെ ഉറ്റ സുഹൃത്തുക്കൾ തന്നെ ആണല്ലോ...!

sini3

ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് വീണുപോയ സമയങ്ങൾ ആയിരുന്നു അത്. എന്തിനാണ് പ്രിയ കൂട്ടുകാർ അങ്ങനെ ചെയ്തത് എന്ന് ഇപ്പോഴും അറിയില്ല. ഓർക്കുമ്പോൾ വേദന തോന്നാറുണ്ട്. ഏറെ വേദനിപ്പിച്ച മറ്റൊരു അനുഭവം ഒരു ചാനലിന്റെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റം ആണ്. ആ ചാനലിന്റെ ഒരു ഷോയിൽ ഞാനും പങ്കെടുത്തിരുന്നു. ഷോയ്ക്കിടയിൽ ഞാൻ വീണു. എന്റെ നട്ടെല്ലിന് പരുക്കേറ്റു. ഏഴു വർഷത്തോളം ചികിൽസയിൽ തുടർന്നു.

ചാനലിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം പോയിട്ട് എന്റെ അവസ്ഥ തിരക്കി ഒരു ഫോൺ കോൾ പോലും ഉണ്ടായില്ല. ഒരു പാട് വേദനിപ്പിച്ച ഒരു സംഭവം ആയിരുന്നു അത്. കലാകാരന്മാരും കലാകാരികൾക്കും ഒരു ഡിസ്പൊസിബിൾ ഗ്ലാസിന്റെ വില മാത്രം കിട്ടുന്ന അവസ്ഥ. എന്തായാലും ഒഴുക്കിനെതിരെ നീന്തുകയാണ്. ജീവിച്ചല്ലേ പറ്റൂ’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ