എന്തിനാണ് മെസി ഫൈവ് സ്റ്റാർ താമസം  ഉപേക്ഷിച്ചത്? അസാഡോയോട് ഇത്ര കൊതിയോ..! 05:17
29 Football Nights

എന്തിനാണ് മെസി ഫൈവ് സ്റ്റാർ താമസം ഉപേക്ഷിച്ചത്? അസാഡോയോട് ഇത്ര കൊതിയോ..!

 

ലോകകപ്പിന് ഖത്തറിലെത്തിയ ബെല്‍ജിയം ഫുട്ബോൾ ടീം താമസിക്കുന്ന വില്ലകളിലൊന്നിന് ഒരു ദിവസത്തെ വാടക അ‍‍ഞ്ചര ലക്ഷം രൂപയാണ്. പ്രൈവറ്റ് സ്വിമ്മിങ് പൂൾ, പ്രൈവറ്റ് ബീച്ച്, ട്രെയിനിങ്ങിനുള്ള ഗ്രൗണ്ട്, അണ്ടർ വാട്ടർ റസ്റ്ററന്റ് ഇതൊന്നും പോരാഞ്ഞ് ഒരു വാട്ടർ തീം പാർക്കും 56 റൈഡുകളുമുണ്ട് ബെൽജിയത്തിന്റെ താമസസ്ഥലത്ത്. ഫ്രാൻസ് താമസിക്കുന്ന വില്ലകളിലും റെന്റിനൊട്ടും കുറവില്ല, ഒരു വില്ലയ്ക്ക് കൊടുക്കേണ്ടത് ഒന്നര ലക്ഷം രൂപ. ഇത്തരത്തിൽ വമ്പൻ റിസോർട്ടുകളും പ‍ഞ്ചനക്ഷത്ര ഹോട്ടലുകളും വില്ലകളുമൊക്കെയാണ് ലോകകപ്പ് ടീമുകൾക്കു താമസിക്കാൻ ഖത്തറിലൊരുക്കിയിരിക്കുന്നത്. പക്ഷേ ലയണൽ മെസിയുടെ അർജന്റീനയ്ക്ക് ഒരു പഞ്ചനക്ഷത്ര ഹോട്ടലും വേണ്ട വില്ലയും വേണ്ട റിസോർട്ടും വേണ്ട. അവർ താമസിക്കാൻ തിരഞ്ഞെടുത്തത് ദോഹയിലെ ഖത്തർ യൂണിവേഴ്സിറ്റി കെട്ടിടത്തിലെ സ്റ്റുഡന്റ് ഹാളുകളാണ്. അതിനൊരൊന്നൊന്നര കാരണവുമുണ്ട്. അതെന്താണ്? കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്.