ADVERTISEMENT

യുക്രെയ്‌നിൽ റഷ്യൻ സേനയോട് തോളോടുതോൾ ചേർന്നു പൊരുതിയിരുന്ന വാഗ്‌നർ കൂലിപ്പട്ടാളത്തിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിന്റെ (62) വിമാനം തകർന്നുള്ള ദുരൂഹമരണത്തിന്റെ തൊട്ടടുത്ത ദിവസം റഷ്യൻ ഡപ്യൂട്ടി പ്രതിരോധ മന്ത്രി തിരക്കിട്ടു ലിബിയയിലെത്തി.

ആഫ്രിക്കൻ രാജ്യങ്ങളിലുള്ള വാഗ്‌നർ പട്ടാളത്തിന്റെ നിയന്ത്രണം സംബന്ധിച്ച ചില നിർണായക ഉറപ്പുകൾ നൽകാനായിരുന്നു ആ യാത്ര. വാഗ്‌നർ പട്ടാളക്കാർ ലിബിയയിൽ തുടരുമെന്ന ഉറപ്പ് അദ്ദേഹം നൽകിയതിനൊപ്പം മറ്റൊരു സുപ്രധാനതീരുമാനവും അദ്ദേഹം അറിയിച്ചു–വാഗ്‌നർ പട്ടാളത്തിന്റെ നിയന്ത്രണം ഇനി നേരിട്ടു മോസ്കോയിൽനിന്നായിരിക്കും എന്നതായിരുന്നു അത്. പ്രിഗോഷിനും ഉന്നത വാഗ്‌നർ കമാൻഡർമാരും കൊല്ലപ്പെട്ടതിനു പിന്നാലെ റഷ്യ നേരിട്ട് കൂലിപ്പട്ടാളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നുവെന്നതിന്റെ സൂചനയായി അത്.

പുടിന്റെ അപ്രീതി

രണ്ടു മാസം മുൻപു പുടിന്റെ അധികാരത്തെ ചോദ്യം ചെയ്ത് മോസ്കോയിലേക്കു നടത്തിയ സൈനികനീക്കത്തിനു ശേഷമാണു പ്രിഗോഷിൻ അനഭിമതനാകുന്നത്. കഴിഞ്ഞ ജൂൺ 24ന്, പ്രിഗോഷിന്റെ നേതൃത്വത്തിൽ തെക്കൻ റഷ്യൻ പട്ടണമായ റോസ്തോവ് പിടിച്ചെടുത്ത വാഗ്‌നർ ഗ്രൂപ്പ് മോസ്കോ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. പുടിനെതിരെ വിമതശബ്ദമുയർത്തിയശേഷം റഷ്യയിലും വിവിധ രാജ്യങ്ങളിലുമായി ദുരൂ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടവരുടെ നീണ്ട പട്ടികയിലേക്ക് ഇതോടെ പ്രിഗോഷിനും ചേരുന്നു.

ആരാണു വാഗ്‌നർ?

പ്രശസ്ത ജർമൻ സംഗീതജ്ഞൻ റിച്ചഡ് വാഗ്‌നറുടെ പേരിൽനിന്നാണ് കൂലിപ്പട്ടാളത്തിന് ഈ പേരു വന്നത്. കാൽ ലക്ഷത്തോളമാണ് അംഗസംഖ്യ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വിശ്വസ്ത സുഹൃത്തും ശതകോടീശ്വരനുമായിരുന്നു, യെവ്ഗിനി പ്രിഗോഷിൻ. സേനാംഗങ്ങളിൽ ഭൂരിഭാഗവും വിരമിച്ചതോ സേവനം പൂർത്തിയാക്കാത്തതോ ആയ സൈനിക, പൊലീസ് ഉദ്യോഗസ്ഥർ. ആഫ്രിക്കയിലും മധ്യപൂർവദേശത്തും റഷ്യയോട് ആഭിമുഖ്യം പുലർത്തിയിരുന്ന സർക്കാരുകളെ സംരക്ഷിക്കാനും അവരുടെ എതിരാളികളെ ഇല്ലായ്മ ചെയ്യാനും പ്രിഗോഷിൻ സംഘത്തിന്റെ സഹായം പുടിൻ നിർലോഭം ഉപയോഗിച്ചു. സിറിയയിൽ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സഹായത്തിനായി വാഗ്‌നർ സേന രംഗത്തുള്ളത് ഉദാഹരണം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com