പുസ്തകത്തിനു പുറത്തെ പഠനം

HIGHLIGHTS
  • ഓരോ ദിവസവും 15 മിനിറ്റ് എങ്കിലും കണക്ക്, മലയാളം, ഇംഗ്ലിഷ് എന്നിവ പ്രാക്ടീസ് ചെയ്യേണ്ടതാണ്.
psc-exam
SHARE

കൂട്ടിച്ചേർക്കാം, വിവരങ്ങൾ

കേരള ഭരണം, നിയമങ്ങൾ, കല–സാഹിത്യം–സാംസ്കാരികം–കായികം തുടങ്ങിയ ടോപ്പിക്കുകൾ ടെക്സ്റ്റ് ബുക്കിൽ ഇല്ലാത്തവയാണ്. വിവിധ സോഴ്സുകൾ ഉപയോഗിച്ചു നോട്ട് തയാറാക്കി വേണം ഈ ഭാഗങ്ങൾ പഠിക്കാൻ. കൂടാതെ സിലബസിൽ പറഞ്ഞിരിക്കുന്ന എസ്‌സിഇആർടിയിലെ ഭാഗങ്ങളിലേക്കു കൂട്ടിച്ചേർക്കലുകൾ നടത്തുകയും വേണം.

ഉദാഹരണമായി, ഇന്ത്യൻ നവോത്ഥാനം എന്ന ഭാഗത്ത് രാജാ റാം മോഹൻ റോയ്, സ്വാമി ദയാനന്ദ സരസ്വതി എന്നിവരെക്കുറിച്ചൊന്നും അത്രയേറെ വിവരങ്ങൾ ടെക്സ്റ്റ് ബുക്കിൽ ഉണ്ടാവാറില്ല. ഇങ്ങനെയുള്ള ഭാഗങ്ങളിലേക്ക് ഇവരെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ ഉൾക്കൊള്ളുന്ന രീതിയിൽ കൂട്ടിച്ചേർക്കലുകൾ സിലബസിൽ ഉള്ള എല്ലാ ഭാഗങ്ങൾക്കും നടത്തേണ്ടതാണ്. അപ്പോൾ മാത്രമേ സിലബസിലെ ഭാഗങ്ങൾ പൂർണമാകൂ. ഇതിന്റെ കൂടെ ഓരോ ദിവസവും 15 മിനിറ്റ് എങ്കിലും കണക്ക്, മലയാളം, ഇംഗ്ലിഷ് എന്നിവ പ്രാക്ടീസ് ചെയ്യേണ്ടതാണ്.

കറന്റ് അഫയേഴ്സ്, ഐടി

ഇനി കറന്റ് അഫയേഴ്സിലേക്കു വരാം. പത്താം തരം മുതലുള്ള പരീക്ഷകളിൽ കറന്റ് അഫയേഴ്സിനു വലിയ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ പരന്ന വായനയും ആഴത്തിലുള്ള തയാറെടുപ്പും അത്യാവശ്യമാണ്. ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ച കാര്യങ്ങൾക്കാണു കൂടുതൽ പ്രാധാന്യം നൽകേണ്ടത്. പൊതുജനാരോഗ്യം മുൻനിർത്തിയുള്ള പദ്ധതികൾ, സാമൂഹികസുരക്ഷാ സംരക്ഷണ വിഭാഗങ്ങൾ, ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ എന്നിവയെല്ലാം പ്രാധാന്യം കൊടുത്തു വേണം നോട്ട് തയാറാക്കാൻ.

വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് 3 മാർക്കാണു സിലബസിലുള്ളത്. ഈ ഭാഗങ്ങൾക്കായി പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ മലയാളത്തിലുള്ള ഐടി പുസ്തകം ഉപയോഗിക്കാവുന്നതാണ്. സിലബസിലെ ഭാഗം കൃത്യമായി നോട്ട് ആക്കി എഴുതിയെടുത്താൽ ഈ ഭാഗത്തെ മൂന്നു മാർക്കും സ്കോർ ചെയ്യാൻ ബുദ്ധിമുട്ടില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Master Touch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS