Activate your premium subscription today
തിരുവനന്തപുരം∙ ജലനിരപ്പ് താഴ്ന്നതോടെ കെഎസ്ഇബിയുടെ മൂഴിയാർ, പൊന്മുടി ഡാമുകളിലെ റെഡ് അലർട്ട് പിൻവലിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർപെരിയാർ ഡാമുകളിൽ റെഡ് അലർട്ട് തുടരും. ലോവർ പെരിയാറിൽ സംഭരണനില 100% ആയി. കല്ലാർകുട്ടിയിൽ 96.72%. കോഴിക്കോട് കുറ്റ്യാടി ഡാമിൽ ഓറഞ്ച് അലർട്ടാണ്.
കൊച്ചി ∙ സംഭരണികളിലെ കരുതൽ ജലശേഖരം വേണ്ടവിധം ഉപയോഗിക്കാതെ കെഎസ്ഇബി വരുത്തിവയ്ക്കുന്നതു കോടികളുടെ നഷ്ടം. തുടർച്ചയായ 5 –ാം വർഷമാണു കരുതൽ ശേഖരത്തിൽ കെഎസ്ഇബിക്ക് നഷ്ടം വരുന്നത്. ആസൂത്രണത്തിലെ ഇൗ പിടിപ്പുകേട് എനർജി സർചാർജ് ആയി ഉപഭോക്താക്കളിൽ എത്തുന്നു. വൈദ്യുതിക്ക് ഏറെ വിലയുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഈ ജലം ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ അളവു കുറയ്ക്കാനാകുമായിരുന്നു.
സലാലയില്‍ നിര്‍മിച്ച വാദി അനാര്‍ അണക്കെട്ട് നാടിന് സമര്‍പ്പിച്ചു. സലാലയിലെയും പരിസരങ്ങളിലെയും വെള്ളപ്പൊക്കക്കെടുതി തടയുകയെന്ന ലക്ഷ്യത്തോടെ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയമാണ് അണക്കെട്ട് നിര്‍മിച്ചത്.
തിരുവനന്തപുരം ∙ ഡാമുകൾക്കും ജലാശയങ്ങൾക്കു ചുറ്റും ഖനനം നിയന്ത്രിക്കാനുള്ള ജലവിഭവ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കാൻ ആലോചന. നിയന്ത്രണങ്ങൾ പൂർണമായോ ഭാഗികമായോ പിൻവലിക്കണോ എന്ന ചർച്ചയ്ക്ക് ശേഷം തുടർ നടപടികളുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസ് അറിയിച്ചു.
തിരുവനന്തപുരം ∙ ജലവിഭവ വകുപ്പിന്റെ ഡാമുകൾക്കു ചുറ്റും 20 മീറ്റർ ബഫർ സോണും 100 മീറ്റർ പരിധിയിൽ നിർമാണ നിയന്ത്രണവുമേർപ്പെടുത്തിയ വിവാദ ഉത്തരവ് പിൻവലിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നിയമസഭയിൽ ഈ വിഷയമുന്നയിച്ചു മോൻസ് ജോസഫ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിലാണു മന്ത്രിയുടെ പ്രഖ്യാപനം.
രാജകുമാരി∙ ജലവിഭവ വകുപ്പിന് കീഴിലുള്ള അണക്കെട്ടുകൾക്ക് 20 മീറ്റർ ചുറ്റളവിലെ ബഫർ സോൺ പ്രഖ്യാപനവും 100 മീറ്റർ ചുറ്റളവിൽ നിർമാണപ്രവർത്തനങ്ങൾക്ക് നിരാക്ഷേപ പത്രം (എൻഒസി) നിർബന്ധമാക്കിയതും കെഎസ്ഇബിയും പിന്തുടരുമോയെന്ന ആശങ്കയിൽ ഇടുക്കി. മുൻപ് മന്ത്രിമാർ നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് വ്യത്യസ്തമായി
ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമിക്കാനുള്ള പദ്ധതിയിലാണു ചൈന. ചൈനയിലെ ഏറ്റവും വലിയ ഡാമായ ത്രീ ഗോർജസ് ഡാമിന്റെ 3 മടങ്ങ് ഊർജം തരുന്ന ഡാം ബ്രഹ്മപുത്ര നദിക്കരയിലാകും സ്ഥിതി ചെയ്യുക. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്യൂരിറ്റി ആൻഡ് ഡവലപ്മെന്റ് പോളിസി–സ്റ്റോക്കോം ഈ ഡാമിനെപ്പറ്റി നടത്തിയ പഠനപ്രകാരം, ചൈനയുടെ അമിതമായ ഡാം നിർമാണ പ്രവർത്തനങ്ങൾ പ്രകൃതിയെ തിരിച്ചുകൊണ്ടുവരാനാകാത്ത രീതിയിൽ മാറ്റിമറിക്കുന്നെന്നു കണക്കാക്കി.
ന്യൂഡൽഹി ∙ ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ ചൈനയെ ആശങ്ക അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ചൈന രണ്ടിടത്ത് പുതിയ ജനവാസമേഖലകൾ (കൗണ്ടി) ആരംഭിക്കുന്നതിലും ആശങ്ക രേഖപ്പെടുത്തി. ലഡാക്കിന്റെ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് വക്താവ് ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യ അംഗീകരിക്കില്ല. നദികളിൽ വൻ പദ്ധതികൾ ആരംഭിക്കുന്നതിൽ നയതന്ത്രചാനലുകൾ വഴി ചൈനയെ ആശങ്ക അറിയിക്കാറുണ്ട്. ഇക്കാര്യത്തിൽ സുതാര്യത ഉറപ്പാക്കുകയും സമീപരാജ്യങ്ങളുമായി കൂടിയാലോചന നടത്തുകയും വേണമെന്നാണ് ആവശ്യം.
ഇറ്റാനഗർ ∙ അരുണാചൽ പ്രദേശിലെ സിയാങ്ങിൽ 1.13 ലക്ഷം കോടി രൂപ ചെലവഴിച്ച് കേന്ദ്രസർക്കാർ നിർമിക്കുന്ന അണക്കെട്ടിന്റെ പ്രധാനലക്ഷ്യം ദേശസുരക്ഷയാണെന്നും വൈദ്യുതോൽപാദനം രണ്ടാമത്തെ ലക്ഷ്യം മാത്രമാണെന്നും മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി.
ബെയ്ജിങ് ∙ ബ്രഹ്മപുത്ര നദിയിൽ നിർമിക്കാനുദ്ദേശിക്കുന്ന ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ചൈന പ്രസ്താവിച്ചു. പതിറ്റാണ്ടുകൾ നീണ്ട സുരക്ഷാപഠനത്തിനുശേഷമാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നു ചൈനയുടെ വിദേശകാര്യവക്താവ് മാവോ നിങ് പറഞ്ഞു.
Results 1-10 of 160