മെഴ്സിഡീസ് ബെൻസ്
Mercedes Benz

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വാഹന നിർമാതാക്കളിലൊന്നാണ് മെഴ്സിഡീസ് ബെൻസ്. ഇന്റേണൽ കംമ്പസ്റ്റിൻ എൻജിൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ആദ്യ രൂപം നിർമിച്ചത് കാൾ ബെൻസായിരുന്നു. ഇന്ന് ലോകോത്ത ആഡംബര വാഹനങ്ങൾ നിർമിക്കുന്ന കമ്പനിയാണ് മെഴ്സിസീസ് ബെൻസ്. ബാഡെൻ-വ്യുർട്ടെൻബെർഗ് സംസ്ഥാനത്തിലെ സ്റ്റുട്ട്ഗാർട്ട് നഗരത്തിൽ ആണ് ഈ കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഓസ്ട്രിയൻ നയതന്ത്രജ്ഞനും ഡെയിംലർ മോട്ടോർ കമ്പനിയുടെ പ്രധാന ഡീലറുമായിരുന്ന എമിൽ ജെല്ലെനിക്കിന്റെ മകളായിരുന്ന മെഴ്‌സിഡീസ് ജെല്ലെനിക്കിന്റെ പേരിൽ നിന്നും ആന്തരിക ദഹന യന്ത്രത്തിനാൽ പ്രവർത്തിക്കുന്ന ആദ്യ കാർ നിർമ്മിച്ച കാൾ ബെൻസിന്റെയും പേരിൽ നിന്നാണ് മെഴ്‌സിഡീസ് ബെൻസ് എന്ന പേരു വന്നത്.