അരുവിക്കുഴി വെള്ളച്ചാട്ടം
അരുവിക്കുഴി മനോഹരമായ ഒരു പിക്‌നിക് സ്ഥലവും സിനിമ ഷൂട്ടിങ് ലൊക്കേഷനുമാണ്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത തേടി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. ട്രെക്കിങ്ങിന് അനുയോജ്യമായ സ്ഥലമാണിത്, റബർ തോട്ടങ്ങൾക്ക് നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിനു മുകളിലാണ് പ്രസിദ്ധമായ സെന്റ് മേരീസ് പള്ളി സ്ഥിതി ചെയ്യുന്നത്. റബ്ബർ പ്ലാന്റേഷൻ സെന്റർ, പള്ളിക്കത്തോട്, ഈ സ്ഥലങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് അരുവിക്കുഴി വെള്ളച്ചാട്ടം.
ദൂരം: കോട്ടയത്തുനിന്ന് 19.3 കിലോമീറ്റർ.