ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ
Dubai Museum of Future

ലോകത്ത് ഏറ്റവും ഭംഗിയും പുതുമകളുമുള്ള 14 മ്യൂസിയങ്ങളിലൊന്നാണ് ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ. ഭാവിയിലെ കാഴ്ചകളും സാങ്കേതിക വിദ്യകളുമെല്ലാം പരിചയപ്പെടുത്തുന്ന 7 നില മ്യൂസിയം 2022 ഫെബ്രുവരി 22നാണ് സന്ദർശകർക്കായി തുറന്നത്. ദുബായിലെ ഏറ്റവും ആകർഷകമായ വാസ്തുവിദ്യാ വിസ്മയമാണിത്.