ഹോണ്ട ഡബ്ല്യു ആർ–വി
Honda WR-V

2017 മുതൽ ഹോണ്ട നിർമ്മിക്കുന്ന ഒരു സബ് കോംപാക്റ്റ് ക്രോസ്ഓവർ എസ്‌യുവിയാണ് ഹോണ്ട ഡബ്ല്യുആർ–വി. ഇന്ത്യ, മലേഷ്യ, തായ്‌ലാൻഡ് തുടങ്ങിയ എമേർജിങ് വിപണികൾക്കായി പുറത്തിറക്കിയ വാഹമാണ് ഡബ്ല്യുആർ–വി. 2016 ലെ സാവോ പോളോ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ അവതരിപ്പിച്ച ആദ്യ തലമുറ ഡബ്ല്യുആർ–വി നിർമിച്ച് ദക്ഷിണ അമേരിക്കൻ, ഇന്ത്യൻ വിപണികളിൽ വിൽപനയിലെത്തി. 2022-ൽ ഇന്തോനേഷ്യയിൽ അവതരിപ്പിച്ച രണ്ടാം തലമുറ, രണ്ടാം തലമുറയിലെ അമേസിന്റെ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. ഡബ്ല്യുആർ–വി എന്ന പേര് വിൻസം റൺബൗട്ട് വെഹിക്കിൾ എന്നാണ്.