ജാവ
Jawa

മൈസൂർ ആസ്ഥാനമായുള്ള ഐഡിയൽ ജാവ ഇന്ത്യ ലിമിറ്റഡ് ഒരു ഇന്ത്യൻ മോട്ടോർസൈക്കിൾ കമ്പനിയാണ്, 1960 മുതൽ ജാവ ബ്രാൻഡ് നാമത്തിലും 1973 മുതൽ യെസ്ഡി എന്ന പേരിലും ലൈസൻസുള്ള ജാവ മോട്ടോർസൈക്കിളുകൾ നിർമിച്ചു. 1996-ൽ കമ്പനി ഉൽപ്പാദനം നിർത്തി. 2016 ഒക്ടോബറിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അതിന്റെ അനുബന്ധ സ്ഥാപനമായ ക്ലാസിക് ലെജൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴി, JAWA ബ്രാൻഡ് നാമത്തിൽ ഇന്ത്യയിലും മറ്റ് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും മോട്ടോർ ബൈക്കുകൾ പുറത്തിറക്കുന്നതിനുള്ള ലൈസൻസിംഗ് കരാർ ഒപ്പിട്ടു.2018 നവംബർ 15-ന്, ക്ലാസിക് ലെജൻഡ്‌സ് മൂന്ന് ജാവ മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.