Activate your premium subscription today
മലയാളികളുടെ ‘സ്വന്തം’ വിമാനക്കമ്പനി എന്ന പെരുമയോടെ ഈവർഷം പ്രവർത്തനം ആരംഭിക്കുന്ന എയർ കേരള (Air Kerala) എയർലൈൻസിന് പറന്നുതുടങ്ങാൻ കണ്ണൂർ വിമാനത്താവളത്തിന് (Kannur Airport) പുറമേ മൈസൂരു വിമാനത്താവളവും (Mysuru Airport).
മട്ടന്നൂർ∙ ഇൻഡിഗോ എയർലൈൻസിന്റെ ദോഹ–കണ്ണൂർ റൂട്ടിൽ ഇനി ഖത്തർ എയർവേയ്സ് സർവീസ് നടത്തും. ഇൻഡിഗോ എയർലൈൻസ് വാടകയ്ക്കെടുത്ത വിമാനങ്ങളിൽ ഒന്നാണ് ദോഹ–കണ്ണൂർ സെക്ടറിൽ സർവീസിന് ഉപയോഗിക്കുക. ഇൻഡിഗോയ്ക്ക് വേണ്ടി ഖത്തർ എയർവേയ്സിന്റെ ആദ്യ വിമാനം യാത്രക്കാരുമായി ഇന്നലെ ഉച്ചയ്ക്ക് 2.55ന് കണ്ണൂരിൽ ഇറങ്ങി. 210
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മയിലുകൾ കൂടുന്നു. പാർക്കിങ്ങിലും റോഡിലും മയിലുകൾ എത്തി തുടങ്ങി. പ്രവേശന കവാടം കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിന്റെ ഇരുവശത്തുമുള്ള കാട്ടിലും പാർക്കിങ്ങിന് മുൻവശത്തുള്ള കാട്ടിലും രാജ്യാന്തര കാർഗോ കെട്ടിട പരിസരത്തും വിമാനത്താവള ചുറ്റുമതിലിന്
കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവള പരിസരത്തെ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താനുള്ള പദ്ധതികളുമായി കിയാൽ.ഒന്നാം ഗേറ്റിനു സമീപം ബിപിസിഎലിന്റെ പെട്രോൾ ബങ്കാണ് ആദ്യം യാഥാർഥ്യമാവുക. കിയാലും ബിപിസിഎലും തമ്മിൽ ധാരണാപത്രം കഴിഞ്ഞ ദിവസം ഒപ്പിട്ടു. ഭൂമി റജിസ്ട്രേഷൻ നടപടികളും പൂർത്തിയായി. ഭൂമി പൂജ
മട്ടന്നൂർ ∙ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനു കണക്കാക്കിയ ഭൂമി ഏറ്റെടുക്കുന്നത് അനിശ്ചിതമായി നീളുന്നതിനാൽ പ്രതിഷേധവുമായി ഭൂവുടമകൾ. കാനാട്, കോളിപ്പാലം, നല്ലാണി മേഖലയിലുള്ളവരാണു പ്രതിഷേധിക്കുന്നത്. വോട്ട് ചോദിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കാരും ഇങ്ങോട്ടു വരേണ്ടെന്ന് ബോർഡ് സ്ഥാപിച്ചാണു പ്രതിഷേധം.
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് നാളെ 5 വയസ്സ്. ഇതുവരെ വിമാനത്താവളം വഴി യാത്ര ചെയ്തത് 51.86 ലക്ഷം പേർ. 2018 ഡിസംബർ 9ന് ആണ് കണ്ണൂരിൽ നിന്ന് ആദ്യ വിമാനം പറന്നത്. ഉദ്ഘാടനം ചെയ്ത് 10 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാർ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു ചരിത്രം കുറിച്ചു. ഇക്കഴിഞ്ഞ
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 61 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കണ്ണൂർ ഡിആർഐ യൂണിറ്റാണു വെള്ളിയാഴ്ച രാത്രി റിയാദിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് സ്വദേശി അബ്ദുൽ റഷീദിൽ നിന്ന് 996 ഗ്രാം സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണ
മട്ടന്നൂർ∙ കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഉടൻ ലഭ്യമാക്കണമെന്ന് യുഡിഎഫ് മട്ടന്നൂർ നിയോജക മ ണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. കേന്ദ്ര-കേരള സർക്കാരുകളുടെ അവഗണനയും അനാസ്ഥയുമാണ് വിമാനത്താവളത്തിന്റെ വികസനത്തിനു തടസ്സം. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
മട്ടന്നൂർ∙ വിമാനത്താവളത്തിൽ നിന്നു വെള്ളം കുത്തിയൊഴുകി ജനവാസ കേന്ദ്രത്തിലെത്തുന്നത് തടയുന്നതിന് നടപടി സ്വീകരിക്കാൻ കെ.കെ. ശൈലജ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗത്തിൽ തീരുമാനം. കല്ലേരിക്കരയിൽ ഓവുചാൽ നിർമാണം ഉടൻ ആരംഭിക്കാനും കാര തോട്ടിലെ ചെളി നീക്കം ചെയ്യാനും തീരുമാനിച്ചു. വിമാനത്താവളത്തിൽ നിന്നു വെള്ളം
കണ്ണൂർ രാജ്യാന്തര വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. 2420 കോടി രൂപയോളം ചെലവിൽ നിർമാണം പൂർത്തിയാക്കിയ വിമാനത്താളത്തിൽ നിന്ന് ഇപ്പോൾ സർവീസ് നടത്തുന്നത് കേവലം രണ്ടു വിമാനക്കമ്പനികൾ മാത്രം. വിമാന സർവീസുകൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ കൂടി. ദൈനംദിന ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ പോലും വിമാനത്താവള കമ്പനി പ്രയാസപ്പെടുന്ന സ്ഥിതി. ഇന്ന് ലോകത്ത് സർവീസ് നടത്തുന്ന ഏതുതരം വിമാനവും സുരക്ഷിതമായി പറന്നിറങ്ങാൻ സാധിക്കുന്നത്ര വിശാലമായ റൺവേയും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടെർമിനലും എല്ലാം ഉണ്ടായിട്ടും കണ്ണൂർ കിതയ്ക്കുന്നത് എന്തുകൊണ്ട്?
Results 1-10 of 18