മെഴ്‌സിഡീസ് ബെന്‍സ് സി-ക്ലാസ്
Mercedes Benz C Class

മെഴ്‌സിഡീസ് ബെൻസ് നിർമിക്കുന്ന കോംപാക്റ്റ് എക്‌സിക്യൂട്ടീവ് കാറുകളുടെ സെ‍ഡാനാണ് സി-ക്ലാസ്. 190 (W201) ശ്രേണിക്ക് പകരമായി 1993-ൽ അവതരിപ്പിക്കപ്പെട്ട സി-ക്ലാസ് 1997-ൽ എ–ക്ലാസ് എത്തുന്നതുവരെ ബെൻസ് നിരയിലെ ഏറ്റവും ചെറിയ മോഡലായിരുന്നു. നിലവിൽ സി–ക്ലാസിന്റെ അഞ്ചാം തലമുറയാണ് വിപണിയിലുള്ളത്. സെഡാൻ, സ്റ്റേഷൻ വാഗൺ പതിപ്പുകളിൽ സി ക്ലാസ് ലഭ്യമാണ്.