മെഴ്‌സിഡീസ് ബെന്‍സ് സിഎൽഎ
Mercedes Benz CLA

2013 മുതൽ മെഴ്‌സിഡീസ് ബെൻസ് നിർമ്മിക്കുന്ന ലക്ഷ്വറി കോം‌പാക്റ്റ് എക്‌സിക്യൂട്ടീവ് കാറാണ് സിഎൽഎ. എ–ക്ലാസ്, ബി–ക്ലാസ് ‍കോംപാക്റ്റ് കാറുകളുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഫോർ-ഡോർ സെഡാൻ ആയിരുന്നു ആദ്യ തലമുറ. യൂറോപ്പിൽ 2013 ഏപ്രിലിൽ വിൽപ്പനയ്‌ക്കെത്തി, തുടർന്ന് 2013 സെപ്റ്റംബറിൽ അമേരിക്കയിൽ അവതരിപ്പിച്ചു.പടിഞ്ഞാറൻ യൂറോപ്പും അമേരിക്കയുമാണ് ഇതിന്റെ ഏറ്റവും വലിയ വിപണികൾ. ആദ്യ വർഷത്തിൽ തന്നെ സിഎൽഎയുടെ വിൽപന 100,000 ൽ എത്തി, "20 വർഷത്തിനിടയിലെ ഞങ്ങളുടെ ഏറ്റവും മികച്ച ലോഞ്ച്" എന്ന് മെഴ്‌സിഡീസ് ബെൻസ് ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടും, മെഴ്‌സിഡീസ് ബെൻസ് സിഎൽഎ ആദ്യ തലമുറയുടെ ഏകദേശം 750,000 യൂണിറ്റുകൾ വിറ്റിട്ടുണ്ട്. 2019 ൽ വിപണിയിലെത്തിയ രണ്ടാം തലമുറയാണ് നിലവിലുള്ളത്.