മെഴ്‌സിഡീസ് ബെൻസ് ഇന്ത്യ
Mercedes Benz India

മെഴ്സിഡീസ് ബെൻസ് ഗ്രൂപ്പിന്റെ ഇന്ത്യൻ വിഭാഗമാണ് മെഴ്സിസീഡ് ബെൻസ് ഇന്ത്യ. 1994 ലാണ് മെഴ്സിഡീസ് ബെൻസ് ഇന്ത്യ സ്ഥാപിതമാകുന്നത്. മെഴ്‌സിഡസ്-ബെൻസ് 1994-ൽ ഇന്ത്യയിൽ അസംബ്ലിയും നിർമ്മാണവും ആരംഭിച്ചു. മഹാരാഷ്ട്രയിലെ പുണെ ചക്കനിലാണ് ബെൻസിന്റെ നിർമാണ ശാല. എ-ക്ലാസ് ലിമോസിൻ, ന്യൂ സി-ക്ലാസ്, ഇ-ക്ലാസ് ലോങ് വീൽബേസ്, എസ്-ക്ലാസ്, മെഴ്‌സിഡീസ് മെയ്ബാക്ക് എസ് 580 ലിമോസിൻ, ആഡംബര എസ്‌യുവികളായ ജിഎൽഎ, ജിഎൽസി, ജിഎൽസി കൂപ്പെ, ജിഎൽഇ, ജിഎൽഎസ് എന്നിവയുൾപ്പെടെ 14 കാറുകളാണ് കമ്പനി പ്രാദേശികമായി അസംബിൾ ചെയ്യുന്നത്. 2020-ൽ, മെഴ്‌സിഡീസ്-ബെൻസ് എഎംജി വാഹനങ്ങളുടെ പ്രാദേശിക നിർമ്മാണത്തിന് തുടക്കമിട്ടു‍. 2022-ൽ, ജർമ്മനിക്ക് പുറത്ത് മെഴ്‌സിഡീസ് ബെൻസിന്റെ മുൻനിര ആഡംബര ഇലക്ട്രിക് സെഡാൻ ഇകുഎസ് 580 ‍തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യത്തെ വിപണിയായി ഇന്ത്യ മാറി.