വോൾവോ
Volvo

ആഡംബര വാഹനങ്ങള്‍ നിർമിക്കുന്ന ഒരു സ്വീഡിഷ് നിർമാണ കമ്പനിയാണ് വോൾവോ.എസ്‌യുവികൾ , സ്റ്റേഷൻ വാഗണുകൾ, സെഡാനുകൾ എന്നിവ കമ്പനി നിർമ്മിക്കുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളാണ് വോൾവോ നിർമിക്കുന്നത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2010 മുതൽ ചൈനീസ് വാഹന നിർമാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലാണ് വോൾവോ.