Activate your premium subscription today
വ്യക്തികൾക്കും ബിസിനസുകൾക്കും ഗവൺമെന്റുകൾക്കും വിവിധ സാമ്പത്തിക സേവനങ്ങൾ നൽകുന്ന ബാങ്കുകൾ, ക്രെഡിറ്റ് യൂണിയനുകൾ എന്നിവ പോലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സംവിധാനത്തെ ബാങ്കിംഗ് എന്ന് വിളിക്കുന്നു.
തങ്ങളുടെ സ്ഥിര നിക്ഷേപങ്ങള്‍ ഇനി എന്തു ചെയ്യണമെന്ന ചോദ്യം റിസര്‍വ് ബാങ്ക് ഈ വര്‍ഷത്തെ രണ്ടാമത്തെ റിപോ നിരക്കു കുറയ്ക്കല്‍ പ്രഖ്യാപിച്ച ഏപ്രില്‍ ഒന്‍പതു മുതല്‍ പലരും ചോദിക്കുന്നുണ്ട്. രണ്ടാമത്തെ നിരക്കു കുറയ്ക്കലോടെ ആറു പോയിന്റിലെത്തിയ റിപോ നിരക്കുകളുടെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകളും കുറയുമെന്നതു
ന്യൂഡൽഹി∙ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.25% കുറച്ചതിനു പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടക്കമുള്ള ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെ(എഫ്ഡി) പലിശ കുറച്ചുതുടങ്ങി. വിവിധ കാലാവധികളിലെ നിരക്കുകളാണ് 0.1% മുതൽ 0.25% വരെ കുറച്ചത്. എസ്ബിഐയുടെ പുതിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിലാകും. പുതിയ നിക്ഷേപങ്ങൾക്കോ നിലവിലുള്ളതു പുതുക്കുമ്പോഴാ ആണു പുതിയ പലിശനിരക്കു ബാധകമാകുക. ഐസിഐസിഐ ബാങ്കിന്റെ പുതിയ നിരക്കുകൾ വെള്ളിയാഴ്ച പ്രാബല്യത്തിലായി. ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്കുകൾ നാളെ നിലവിൽ വരും. കൂടുതൽ ബാങ്കുകൾ വരും ദിവസങ്ങളിൽ നിരക്ക് കുറച്ചേക്കും.
ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നു ശാലിനി വാരിയർ രാജിവച്ചു.രാജിതീരുമാനം ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചു. രാജിക്കാര്യം ഫെഡറൽ ബാങ്ക് സെബിയെ അറിയിച്ചു. മേയ് 15 നു ശേഷം പദവിയൊഴിയാനുള്ള അനുമതി നൽകി. ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ശാലിനിക്ക് ബാങ്കിങ് രംഗത്ത് 30 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്.
ചെറിയ പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ ധനകാര്യ സ്ഥാപങ്ങൾക്കുള്ള അവധി പ്രഖ്യാപിച്ചു. 2025 മാർച്ച് 30 മുതൽ 2025 ഏപ്രിൽ 3 വരെ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് ഔദോഗിക അവധി തുടങ്ങുന്നതെങ്കിലും നാളത്തെ പ്രവർത്തി ദിനം കൂടി കഴിഞ്ഞാൽ വെള്ളി, ശനി വാരാന്ത്യ അവധിയാണ്. ഫലത്തിൽ ഈ വെള്ളിയച്ച മുതൽ ബാങ്കുകൾ ഏപ്രിൽ 5 വരെ അടഞ്ഞു കിടക്കും.
ന്യൂഡൽഹി ∙ ഈ മാസം 24, 25 തീയതികളിൽ പ്രഖ്യാപിച്ചിട്ടുള്ള ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഒഴിവാക്കാൻ ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ച പരാജയപ്പെട്ടു. അടുത്ത യോഗം 21ന് ആണ്. വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു).
‘എന്നാലും ഒരു കറിക്കത്തികാട്ടി ബാങ്കീന്ന് എത്ര അനായാസമാണ് പുള്ളി 15 ലക്ഷം രൂപ എടുത്തോണ്ടുപോയത്!’ ട്രയിനിൽ എതിര്‍സീറ്റിലിരുന്ന മധ്യവയസ്കന് ഉച്ചത്തില്‍ പറഞ്ഞു. ഞാന്‍ ഫോണില്‍നിന്നു തലയുയര്‍ത്തി പുള്ളിയെ നോക്കി ചിരിച്ചു. ഈയിടെ നടന്ന ബാങ്കുമോഷണവാര്ത്ത ഫോണില്‍ വായിച്ചശേഷമുള്ള പ്രതികരണമാണ്. ‘അതേയതേ,
കെ വൈ സി പുതുക്കണം എന്ന അറിയിപ്പ് ബാങ്കുകളിൽ നിന്നും കിട്ടാത്തവരായി ആരും ഇല്ല. ഒരു പ്രാവിശ്യം പുതുക്കിയ കെവൈ സി വീണ്ടും പുതുക്കണോ എന്ന സംശയം ഉപഭോക്താക്കൾക്ക് എല്ലാം ഉണ്ട്. മോഷണം, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ തടയുന്നതിനായി ധനകാര്യ സ്ഥാപനങ്ങൾ, അവരുടെ ഉപഭോക്താക്കള തിരിച്ചറിയാൻ ഉപയോഗിക്കുന്ന നോ
ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
കൊച്ചി∙ ഈ മാസം 24, 25 തീയതികളിൽ ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ 48 മണിക്കൂർ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. രാജ്യത്തെ പൊതുമേഖല, സ്വകാര്യ മേഖല, ഗ്രാമീണ, സഹകരണ ബാങ്കുകളിലെ ഓഫിസർമാർ പണിമുടക്കിൽ പങ്കെടുക്കുമെന്നു അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി എസ്.നാഗരാജൻ പറഞ്ഞു.
ചെന്നൈ ∙ മുതിർന്ന വ്യക്തികളുടെയും മാതാപിതാക്കളുടെയും പരിപാലനവും ക്ഷേമവുമായി ബന്ധപ്പെട്ട നിയമത്തിലെ സ്വത്തിന്റെ നിർവചനം ബാങ്കിലെ സ്ഥിര നിക്ഷേപത്തിനും ആഭരണങ്ങൾക്കും കൂടി ബാധകമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ബാങ്കിലെ 1.7 കോടി രൂപയുടെ നിക്ഷേപം മകൾ വ്യാജ ഒപ്പിലൂടെ കൈക്കലാക്കിയെന്ന പരാതിയിലാണ് ഉത്തരവ്. സ്ഥിര നിക്ഷേപവും ആഭരണങ്ങളും മാതാവിന്റെ പേരിലേക്കു തിരികെ മാറ്റണമെന്നും നിർദേശിച്ചു. മക്കളുടെ സ്നേഹവും പരിചരണവും ആഗ്രഹിച്ചാണ് മാതാവ് തന്റെ സ്വത്ത് നൽകിയതെന്നും ഓർമിപ്പിച്ചു.
Results 1-10 of 236