ബുർജ് അൽ അറബ്
Burj Al Arab

ദുബായിയിലെ ‌പ്രധാന ആഡംബര ഹോട്ടലാണ് ബുർജ് അൽ അറബ്. ലോകത്തെ ഏറ്റവും സുന്ദരമായ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നാണിത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ കെട്ടിടങ്ങളിലൊന്നായ ബുർജ് അൽ അറബ് സ്ഥിതി ചെയ്യുന്നത് ജുമൈറ ബീച്ചിൽ നിന്ന് 280 മീറ്റർ അകലെയുള്ള കൃത്രിമ ദ്വീപിലാണ്.