Activate your premium subscription today
കൊച്ചി ∙ ഭാവി അനിശ്ചിതത്വത്തിലായ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിന്റെ ബാധ്യത 245 കോടിയിലേറെ രൂപ. 5 വർഷം മുൻപു വരെ ലാഭത്തിലായിരുന്ന കമ്പനിയെ വലച്ചതു പ്രവർത്തന മൂലധന അപര്യാപ്തയും ചെയർമാൻ പദവികളിലെ രാഷ്ട്രീയ നിയമനങ്ങളുമാണെന്നാണ് ആക്ഷേപം. ഉൽപന്നങ്ങൾക്കെല്ലാം ആവശ്യക്കാരുണ്ടെങ്കിലും പ്രവർത്തന
ആദ്യം മുടങ്ങിയത് ട്രാൻസ്പോർട്ട് ജീവനക്കാരുടെ ശമ്പളം. കേരളത്തിലേതുപോലെത്തന്നെയാണ് ദൈവത്തിന്റെ നാടായ ഹിമാചല്‍ പ്രദേശിലും സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ പുറത്തെത്തിയത്. ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെ 12,000ത്തോളം വരുന്ന ജീവനക്കാർക്കാണ് 2023 മേയ് മാസം ആദ്യമായി ശമ്പളം മുടങ്ങിയത്. തുടർന്ന്, കേരളം അഭിമുഖീകരിച്ച പ്രശ്നങ്ങളെല്ലാം 3000 കിലോമീറ്ററോളം അകലെയുള്ള ഈ കുഞ്ഞു സംസ്ഥാനവും നേരിട്ടു. ഇപ്പോഴിതാ സംസ്ഥാനത്തെ രണ്ടേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാർക്കുള്ള മാസശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഭൂപ്രകൃതിയിലും ജീവിത നിലവാരത്തിലും വരുമാനമാർഗത്തിലും കേരളവുമായി ഒരു സാമ്യവുമില്ലെങ്കിലും നിലവിൽ ഇരുസംസ്ഥാനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപോലെയാണ്. രണ്ടിടത്തും ഭരിക്കുന്നത് ബിജെപി ഇതര സർക്കാരുകളാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി ഈ രണ്ടു സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കുന്നതും. ഹിമാചല്‍ പ്രദേശിനുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളവും അതിവേഗം അടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിലും കഴിഞ്ഞ മാർച്ചിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. സാങ്കേതിക തകരാറെന്ന ന്യായംകൊണ്ടു പ്രശ്നത്തെ മൂടിവെച്ചെങ്കിലും
കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) കടബാധ്യത 14,500 കോടി രൂപയായി. ഇന്നലെ (ജൂലൈ 30) റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ (E-Kuber) പോർട്ടൽ വഴി കടപ്പത്രങ്ങളിറക്കി 2,000 രൂപ കൂടി കടമെടുത്തതോടെയാണ് ഈ വർഷത്തെ ആകെ കടം 14,500 കോടി രൂപയിലെത്തിയത്. ഡിസംബറിനകം 21,253 കോടി രൂപ
സാധാരണക്കാരെല്ലാം ഇപ്പോൾ യുപിഐ ഉപയോഗിച്ചാണ് പണമിടപാടുകൾ മിക്കതും നടത്തുന്നത്. ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുമ്പോഴും, കടകളിൽ പോയി വാങ്ങുമ്പോഴും എല്ലാം യുപിഐ വഴി പണം കൊടുക്കുമ്പോൾ കൂടുതലായി ചെലവഴിക്കാനുള്ള മനോഭാവം ഉണ്ടാകുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കറൻസി നോട്ട് എണ്ണി കൊടുക്കുമ്പോൾ
കൂടുതൽ കടമെടുപ്പിന് അനുമതി തേടിയുള്ള കേരളത്തിന്റെ ഹർജിയിൽ മാർച്ച് 21ന് വിധി വരാനിരിക്കുകയാണ്. സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് കേന്ദ്ര സർക്കാർ അനുവദിച്ച 13,608 കോടി രൂപയിൽ 8742 കോടിയുടെ കടമെടുപ്പ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പൂർത്തിയാക്കി. വൈദ്യുതി മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതും കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്തതും കണക്കിലെടുത്ത് കേരളത്തിന് 4866 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുമുണ്ട്. മാർച്ച് 26ന് ഇൗ തുക കൂടി വായ്പയെടുക്കുന്നതോടെ ഇൗ വർഷം കടമെടുപ്പു പൂർത്തിയാകും. അതിനിടെയാണ് കൂടുതൽ കടമെടുപ്പിന് അനുമതി തേടിയുള്ള ഹർജി സുപ്രീം കോടതിക്കു മുന്നിലെത്തുന്നത്. വിധി പ്രതികൂലമായാൽ വർഷാവസാന ചെലവുകൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യമായിരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പു കൂടി വന്നതോടെ കേന്ദ്രവുമായുള്ള പോരാട്ടം കേരളം ശക്തമാക്കുകയും ചെയ്തു. അനുവദിക്കേണ്ട തുകകളിൽ പലതും കേന്ദ്രം അശാസ്ത്രീയ നടപടികളിലൂടെ തടഞ്ഞെന്നും അവയിൽ നിയന്ത്രണം കൊണ്ടുവന്നുവെന്നുമാണ് കേരളം വാദിക്കുന്നത്. അതിന് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നടപടിയും.
ഹോളിവുഡ് ഇതിഹാസം വാൾട്ട് ഡിസ്നിയും ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ ഉപയോഗിച്ച മാർഗം ഒരു മലയാളിക്കും ലഭ്യമാണോ? അതെ എന്നാണുത്തരം. ആസ്തികൾ നിലനിർത്തിക്കൊണ്ട് എങ്ങനെ അതിനെടുത്ത വായ്പകൾ തിരിച്ചടയ്ക്കാതിരിക്കാം - അതിനുള്ള തന്ത്രങ്ങളാണ് ഈ ലേഖനത്തിലെന്ന് കരുതിയവർ തുടർന്നു
അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ മിൽട്ടൺ ഫ്രീഡ്മാൻ പറഞ്ഞത് നാലു തരത്തിൽ പണം ചെലവഴിക്കാമെന്നാണ്: 1) നിങ്ങളുടെ പണം നിങ്ങൾക്കുവേണ്ടി - അപ്പോൾ ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും ഉയർന്ന മൂല്യം നേടാൻ ശ്രദ്ധിക്കും 2) നിങ്ങളുടെ പണം മറ്റൊരാൾക്ക് വേണ്ടി - ഇവിടെ നിങ്ങൾ ചെലവ് കുറയ്ക്കാൻ ശ്രദ്ധിക്കുന്നു;
തിരുവോണം പടിക്കലെത്തി നിൽക്കുകയാണ്. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്നതാണ് മലയാളി സ്വായത്തമാക്കിയിരിക്കുന്ന ഒരു ചൊല്ല്. എന്നാൽ ഇത്തവണ കാണം വിറ്റാലും ഓണം ഉണ്ണാൻ കഴിയാത്ത സാഹചര്യമാണ്. ഓഗസ്റ്റില്‍ ശമ്പളം, പെൻഷൻ ഇനങ്ങളിൽ മാത്രം 6000 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. പലിശ തിരിച്ചടവ് 10,000 കോടിയും. ഓണക്കാലമായതിനാൽ ക്ഷേമ പെൻഷൻ, ബോണസ്, അഡ്വാൻസ് എന്നിവയ്ക്ക് 3500 കോടി രൂപ വേണം. 2500 കോടിയാണു കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. 1000 കോടി കൂടി മുടക്കിയാൽ ഈ ഓണക്കാലത്തു പിടിച്ചു നിൽക്കാം. അതും അവിചാരിതമായ മറ്റു ചെലവുകൾ വരാതിരുന്നാൽ മാത്രം. മുൻകാലങ്ങളിലെപ്പോലെ എല്ലാവർക്കും ഓണക്കിറ്റെന്നൊക്കെയുള്ള ധാരാളിത്തം ഇത്തവണ ഉണ്ടാകില്ല. ട്രഷറി നിയന്ത്രണം കടുപ്പിച്ചതോടെ ശമ്പളം, പെൻഷൻ, മരുന്നു വാങ്ങൽ എന്നിവ ഒഴികെയുള്ള എല്ലാ ബില്ലുകൾക്കുമേലും നിയന്ത്രണം വരും. ഇതൊക്കെ ഈ മാസത്തെ കാര്യമാണ്. മാസാവസാനമാകുന്നതോടെ ഓണം കഴിഞ്ഞു പോകും. അടുത്ത മാസത്തെ സ്ഥിതി എന്താണ്?
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ സർക്കാറിന്റെ മൊത്ത കടത്തിൽ വീണ്ടും വർധന. കടം കഴിഞ്ഞ വർഷത്തെക്കാൾ 34.1% വർധിച്ച് 58.6 ലക്ഷം കോടിയിലെത്തിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് ഈ മേയിൽ 2.6 ശതമാനം വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ
കൊച്ചി ∙ കേരളം കൂടുതൽ പണം വായ്പയെടുക്കുന്നത് കെ.വി.തോമസിന് ഓണറേറിയം നൽകാനാണോയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇത്ര നാളും
Results 1-10 of 18