ജിയോ ഫിനാൻഷ്യൽ സർവിസസ്
Jio Financial Services

റിലയന്‍സ് ഇന്‍ഡസ്ട്രീസിൽ നിന്നും വേർപെട്ട ജിയോ ഫിനാൻഷ്യൽ സർവീസസ് ആറ് കമ്പനികളിൽ നിക്ഷേപമുള്ള ഒരു സാമ്പത്തിക സേവന കമ്പനിയാണ്: റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ്സ് (RIIHL), റിലയൻസ് പേയ്‌മെന്റ് സൊല്യൂഷൻസ്, റിലയൻസ് റീട്ടെയിൽ ഫിനാൻസ്, ജിയോ പേയ്‌മെന്റ് ബാങ്ക്, ജിയോ ഇൻഫർമേഷൻ അഗ്രഗേറ്റർ സർവീസസ്, റിലയൻസ് റീട്ടെയിൽ ഇൻഷുറൻസ് ബ്രോക്കിങ് ലിമിറ്റഡ് എന്നിവയാണ് അവ.  വ്യാപാരികൾക്ക് വായ്പ – മൂലധനം നൽകുക, ഇത്  കൂടാതെ അസറ്റ് മാനേജ്‌മെന്റ്, ഇൻഷുറൻസ്, ഡിജിറ്റൽ ബ്രോക്കിങ്, അടുത്ത മൂന്ന് വർഷത്തെ ബിസിനസ് പ്രവർത്തനങ്ങൾക്കുള്ള പേയ്‌മെന്റുകൾ എന്നിവ പോലുള്ള മറ്റ് സാമ്പത്തിക സേവനങ്ങളാണുള്ളത്.