ഫലപ്രദമായ ആശയവിനിമയം
Communication skills in kids

കുട്ടികളിൽ ഫലപ്രദമായ ആശയവിനിമയ കഴിവുകൾ വികസിപ്പിക്കുന്നത് അവരുടെ വ്യക്തിപരവും അക്കാദമികവും സാമൂഹികവുമായ വിജയത്തിന് നിർണായകമാണ്. പഠനത്തിൽ കഴിവുണ്ടായിട്ടും പലരും ജീവിതവിജയം നേടാത്തതിനു കാരണം ആശയവിനിമയത്തിലെ അപാകതകൾ കാരണമാണ്. ഏതൊരു മേഖലയിലും കമ്യൂണിക്കേഷൻ അത്രമാത്രം പ്രധാനമാണ്. ആശയവിനിമയം നടത്താനുള്ള മടികൊണ്ട് പലതിൽ നിന്നും ഒഴിഞ്ഞു മറുന്ന കുട്ടികൾ എല്ലാ ക്ലാസിലും കാണും.