Activate your premium subscription today
ഡിജിറ്റൽ യുഗത്തിൽ മാറ്റം അതിവേഗമാണ് സംഭവിക്കുന്നത്. ഒന്നോ രണ്ടോ വർഷം കൊണ്ട് സർവമേഖലകളും മാറുന്നു. പേരന്റിങ് രീതികൾക്കും മാറ്റം അനിവാര്യമാണ്. ഇല്ലെങ്കിൽ കടുത്ത സമ്മർദത്തിലേക്ക് മാതാപിതാക്കളും കുട്ടികളും വീണു പോകും.
ഞാൻ ഇനി serious ആകില്ല ഡാ, delulu is my solulu. പക്ഷേ he is trying to rizz up, tbh എനിക്ക് skibidi behavior alert എന്നു പറയാനാ തോന്നിയെ. അവൻ ഒരു walking red flag ആണ്. Lowkey ഞാൻ okay ആണ്... highkey I need a therapist and a biriyani ! Ok byeee ily ttyl xoxo stay delulu, stay iconic skibidi out. ഇതേതു ഭാഷയെന്നു ഞെട്ടണ്ട, 2k കിഡ്സിന്റെ ഇൻസ്റ്റ, വാട്സാപ് ഒന്നു കയറി നോക്കിയാൽ മതി!
കുട്ടികളിലെ മാനസിക സമ്മർദം അവർക്കു കൈകാര്യം ചെയ്യാൻ പറ്റാവുന്നതിലും ഗുരുതരമായ അവസ്ഥയിലേക്കാണ് പോകുന്നത്. മാറേണ്ടത് കുട്ടികൾ മാത്രമല്ല, മാതാപിതാക്കളും അധ്യാപകരും സമൂഹവും കൂടിയാണ്. സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള കുട്ടികൾ മൊബൈൽ ഫോണിന് അടിമകളാകുന്നതും മാതാപിതാക്കളുടെയും അധ്യാപകരുടെയും അനുമതിയില്ലാതെ
‘‘ഞങ്ങളുടെ വീടിന് ഉറപ്പുള്ള വാതിലുകളുണ്ടായിരുന്നില്ല. പകൽ അതു തുറന്നുകിടന്നു. അടച്ചുറപ്പ് എന്ന സങ്കൽപമേ വീട്ടുകാർക്കില്ലായിരുന്നെന്നു തോന്നുന്നു. ഏതാണ്ട് അതേപോലെയായിരുന്നു അയൽവീടുകളും. അതുകൊണ്ട് ഞങ്ങൾ നാലു ചുവരുകൾക്കപ്പുറത്തേക്കുള്ള ഇടങ്ങളിൽ പറവകളായി. മലയിഞ്ചിക്കാട്ടിലും റബർത്തോട്ടത്തിലും കാട്ടിലും മലയിലും ആറ്റിലുമായി പറന്നു നടന്നു...’’– എഴുത്തുകാരി മൈന ഉമൈബാന്റെ ഈ വാക്കുകൾ ഇന്നത്തെകാലത്തെ എത്ര കുട്ടികൾ വിശ്വസിക്കും! കുട്ടികളെ വീടുകളിൽ അടച്ചിട്ട മുറിയിൽ സമയം ചെലവഴിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത് എന്ന അഭിപ്രായം ശക്തമാവുകയാണ്. ഒപ്പം മൊബൈൽ ഫോൺ നൽകി കുട്ടികളെ ‘തടവറയിൽ’ ഇടുന്ന അച്ഛനമ്മമാർക്കു നേരെയും ചോദ്യശരങ്ങൾ ഉയരുന്നുണ്ട്. യഥാർഥത്തിൽ നമ്മുടെ കുട്ടികൾക്ക് നന്മ നഷ്ടമാവുകയാണോ? സിനിമയിലെ വയലൻസും ഡിജിറ്റൽ ഡിവൈസുകളുമെല്ലാം അവരുടെ കുട്ടിക്കാലത്തെ കവർന്നെടുക്കുകയാണോ? ലഹരി അവരുടെ ജീവിതമുന്നേറ്റത്തിന്റെ വഴി തടയുകയാണോ? ചുറ്റിലും പൊതു കളിക്കളങ്ങളും കളിക്കാൻ കൂട്ടുകാരുമില്ലാത്ത കുട്ടികൾ പിന്നെന്തു ചെയ്യുമെന്നു ചോദിക്കുന്നത് മുതിർന്നവർ തന്നെയാണ്. സർക്കാർതലത്തിലെ ഇടപെടലിന്റെ സമയം അതിക്രമിച്ചെന്നും അവർ മുന്നറിയിപ്പു നൽകുന്നു. കുട്ടികളിൽ സാമൂഹിക അവബോധം വളർത്താൻ മുതിർന്നവരും കുട്ടികളും എന്തു ചെയ്യണം, എന്തെല്ലാം തിരിച്ചറിയണം? പ്രതികരിക്കുകയാണ് വിവിധ മേഖലയിലെ പ്രമുഖർ...
കളി കഴിഞ്ഞാൽ കളിപ്പാട്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക, പ്ലേടൈം കഴിഞ്ഞാലും വീട്ടിൽ കയറാതിരിക്കുക, ഉറക്കം കഴിഞ്ഞെഴുന്നേറ്റാലും പ്രാഥമിക കൃത്യങ്ങളിലേക്ക് കടക്കാതിരിക്കുക, സ്കൂൾ ബാഗിൽ പുസ്തകങ്ങൾ എടുത്ത് വയ്ക്കാതെ, ഹോം വർക്ക് ചെയ്യാതെ അലക്ഷ്യമായി നടക്കുക, ഓരോ ദിവസവും ഓരോ തരം തലവേദനകളാണ് കുട്ടികൾ
പുതിയകാലത്തെ കുട്ടികൾ പുതിയ സാങ്കേതികവിദ്യയ്ക്ക് ഒപ്പം വളരുന്നവരാണ്. അതുകൊണ്ടു തന്നെ ഡിജിറ്റൽ ഗാഡ്ജറ്റുകൾ അവരിൽ നിന്ന് മാറ്റിവെയ്ക്കുക എളുപ്പമല്ല. പഠനത്തിനാണ് പ്രാധാന്യം നൽകേണ്ടത് എന്നത് മറന്നാണ് പല കുട്ടികളും മൊബൈലിന്റെ പിന്നാലെ പോകുന്നത്. അതുകൊണ്ടു തന്നെ തങ്ങളുടെ കുട്ടികൾ സോഷ്യൽ മീഡിയ
'ചെറുപ്പകാലങ്ങളിൽ ഉള്ള ശീലം, മറക്കുമോ മാനുഷനുള്ള കാലം' എന്ന് മഹാകവി പാടിയത് വെറുതെയല്ല. കുഞ്ഞുനാളുകളിൽ നാം പഠിച്ച പല ശീലങ്ങളും എത്ര വലുതായാലും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. അതുകൊണ്ടാണ് ചെറുപ്പത്തിൽ തന്നെ കുട്ടികളെ നല്ല ശീലങ്ങൾ പഠിപ്പിക്കണമെന്ന് പറയുന്നത്. രക്ഷകർത്താക്കൾ കുട്ടികളുമായി ഒരു
ഓരോ കുഞ്ഞും മാതാപിതാക്കളുടെ ഹൃദയമാണ്. അത്രയും കരുതലും സ്നേഹവുമാണ് ഓരോ കുഞ്ഞുങ്ങളോടും മാതാപിതാക്കൾക്ക്. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ നിരവധി നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കണം. 'ചുട്ടയിലെ ശീലം ചുടല വരെ' എന്ന് കേട്ടിട്ടില്ലേ. ആരോഗ്യകാര്യങ്ങളിലും അത് അങ്ങനെ തന്നെയാണ്. നമ്മുടെ ഹൃദയാരോഗ്യം
അച്ഛൻ ആയിരിക്കും മിക്ക കുട്ടികളുടേയും ആദ്യത്തെ സൂപ്പർ ഹീറോ. അച്ഛൻ ചെയ്യുന്നതെന്തും അവർ അനുകരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ അച്ഛന്മാരുടെ ഒരോ പ്രവർത്തിയും വളരെ ശ്രദ്ധയോടെ വേണമെന്ന് വിദഗ്ധരും പറയുന്നു. കുട്ടികളെ നോക്കുന്നതിലും അവരുടെ കാര്യങ്ങൾ നോക്കുന്നതിലും നമ്മുടെ നാട്ടിലെ അച്ഛന്മാൻ
‘‘വീട്ടിൽ പൊരിച്ച മീൻ നല്‍കിയിരുന്നത് ചേട്ടൻമാർക്കായിരുന്നു...’’ ആൺകുട്ടിയും പെൺകുട്ടിയും വീടുകളിൽ പോലും രണ്ട് തരത്തിൽ പരിഗണിക്കപ്പെടുന്നു എന്നതിന് തെളിവായി സ്വന്തം അനുഭവം പറഞ്ഞത് പ്രശസ്ത സിനിമാതാരമാണ്. വര്‍ഷങ്ങൾക്ക് മുൻപ് നേരിട്ട അനീതി ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ലെങ്കിൽ അന്ന് ആ കുഞ്ഞുമനസ്സ് എത്രമാത്രം വേദനിച്ചിരിക്കണം. പൊതുവേ 18 വയസ്സിനെയാണ് സ്വാതന്ത്ര്യത്തിന്റെ അടയാളമായി നമ്മുടെ സമൂഹം അംഗീകരിച്ചിട്ടുള്ളത്. അതിന് മുൻപുള്ളതെല്ലാം കുട്ടികളുടെ സ്വാതന്ത്ര്യത്തിനേക്കാളും അവകാശങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതെന്തേ, കുട്ടികൾക്ക് അഭിപ്രായങ്ങൾ പറയാനും, സ്വന്തം ഇഷ്ടങ്ങൾ നേടാനായി പ്രവർത്തിക്കാനുമുള്ള 'സ്വാതന്ത്ര്യം' വേണ്ടേ? പൊതുവേ കുട്ടികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവുമെല്ലാം മുതിർന്നവരാണ് പങ്കുവയ്ക്കുന്നത്. അപ്പോഴും കുട്ടികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് കുട്ടികളെ കേൾക്കാൻ നമുക്കിത്ര മടി? ഈ സ്വാതന്ത്ര്യദിനത്തിൽ തങ്ങൾക്ക് വേണ്ട സ്വാതന്ത്ര്യത്തിനെ കുറിച്ച് ഒരു കുട്ടി പറയുകയാണ്. യൂനിസെഫ് യൂത്ത് കണ്ടന്റ് ക്രിയേറ്ററായി കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത എസ്. ഉമയാണ് കുട്ടികളുടെ ചിന്തകളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും മനസ്സുതുറക്കുന്നത്. കൗമാര പ്രായത്തിലെത്തിയ കുട്ടിക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യത്തെ അഞ്ച് തലങ്ങളായി തിരിച്ചാണ് തിരുവനന്തപുരം കോട്ടൺഹിൽ ജിജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഉമ അവതരിപ്പിക്കുന്നത്. ഒപ്പം സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങളും ഉമ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുന്നു.
കുട്ടികളുടെ ബുദ്ധിവികാസൃത്തില് സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അവര്‍ക്ക് കളിക്കാന്‍ ലഭിക്കുന്ന കളിപ്പാട്ടങ്ങള്‍. കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അവരുടെ ശ്രദ്ധ കവരാനും നോട്ടം കൊണ്ടോ ചിരി കൊണ്ടോ ചലനം കൊണ്ടോ അവരുടെ പ്രതികരണങ്ങള്‍ അറിയാനും ഉപകരിക്കുന്ന, കിലുക്കാംപെട്ടി പോലെ നിറവും ശബ്ദവുമുള്ള
Results 1-10 of 19