Activate your premium subscription today
‘എല്ലാവർക്കും കൂടുതൽ സ്നേഹം കുഞ്ഞിനോട്... കൊന്നു’ – എന്റെ വീട് അപ്പൂന്റെയും എന്ന സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു കണ്ണൂരിൽ പന്ത്രണ്ടു വയസ്സുകാരി നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത്. സിനിമയിൽ കണ്ടതുപോലെ, ഇളയ കുഞ്ഞ് വരുമ്പോൾ മൂത്തകുട്ടിക്കുണ്ടായ ഒറ്റപ്പെടലാണു ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. എങ്ങനെയാണ് നിഷ്കളങ്കമായ മനസ്സിൽ ഇത്രയും വൈരാഗ്യം നിറയുന്നത്? ഇത്തരത്തിലുള്ള സ്വഭാവമാറ്റത്തിൽ മാതാപിതാക്കളുടെ പങ്കെന്താണ്? പ്രശസ്ത കൗൺസലറും പാരന്റിങ് കോച്ചുമായ ലക്ഷ്മി ഗിരിഷ് കുറുപ്പ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു. ‘‘ഏതൊരു കുടുംബത്തിലും ആദ്യ കുഞ്ഞിന് ലഭിക്കുന്നത് ഗംഭീര വരവേൽപായിരിക്കും. മാതാപിതാക്കൾക്കും ഇത് എക്സ്പിരിമെന്റൽ പിരിയഡ് ആണ്. കുഞ്ഞിന്റെ ഓരോ അനക്കങ്ങള് പകർത്താനും ശ്രദ്ധപുലർത്താനുമെല്ലാം അവർ ഉത്സാഹം കാണിക്കുന്നു. അങ്ങനെ ആദ്യത്തെ കുഞ്ഞ് ഒരു രാജാവോ രാജ്ഞിയോ ആയി ജീവിക്കുന്നതിനിടെയാണ് രണ്ടാമത്തെയാള് എത്തുന്നത്. ഇവിടെ ആദ്യത്തെ കുഞ്ഞിന് കിട്ടിയ അത്ര പരിഗണനപോലും രണ്ടാമത്തെ കുഞ്ഞിന് ലഭിക്കാറില്ല. ആദ്യത്തെ കുഞ്ഞിന്റെ ഓരോ വളർച്ചയും വിഡിയോയാക്കാൻ കാണിച്ച ആവേശം രണ്ടാമത്തെയാളുടെ കാര്യത്തിൽ പലപ്പോഴും ഉണ്ടാകാറില്ല. ആ കുട്ടിക്ക് അഡാപ്റ്റിങ് കപ്പാസിറ്റി കൂടുതലാണ്. എവിടെ എങ്ങനെ നിൽക്കണമെന്ന് കണ്ടുപഠിക്കുന്നു. എന്നാൽ ഒന്നാമത്തെ കുട്ടി നിഷ്കളങ്കരായിരിക്കും, സെൻസിറ്റീവ് ആയിരിക്കും. അവരെ ലാളിച്ചും കൊഞ്ചിച്ചുമാണ് വളർത്തിയത്. പെട്ടെന്ന് അവർക്ക്
വിവാഹ ജീവിതത്തിൽ എന്നും സന്തോഷം മാത്രമല്ല ഉണ്ടാകുക. പരസ്പരം ചിന്തകളിലും പ്രവർത്തികളിലും യോജിച്ചു പോകാൻ സാധിച്ചില്ലെങ്കിൽ ഭാര്യാ- ഭർത്താക്കന്മാർ പിരിഞ്ഞു രണ്ട് വഴിക്ക് പോകുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഒരു കുഞ്ഞുണ്ടായ ശേഷമാണ് ഇത്തരത്തിൽ പിരിയാനുള്ള തീരുമാനം എടുക്കുന്നത് എങ്കിൽ
കുട്ടികളിലെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് കുട്ടികളിലെ രൂപപ്പെടുന്ന അമിതമായ ഉത്കണ്ഠ. കുട്ടികൾക്ക് ഉത്കണ്ഠയും ഭയവും ബാല്യത്തിന്റെ അഭാഗമായി ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പരിധിവിട്ട ഉത്കണ്ഠയും ഭയവും കുട്ടികളുടെ മാനസികമായ വളർച്ചക്ക് തടസമാകും. പുതിയ സാഹചര്യങ്ങൾ, വ്യക്തികൾ, വീട് ,
കുഞ്ഞുങ്ങളെ അമിതമായി കൊഞ്ചിക്കുന്നത് നല്ലതല്ല, കുഞ്ഞുങ്ങൾ വഷളാകും. മാതാപിതാക്കളെന്ന നിലക്ക് കുഞ്ഞുങ്ങളെ നന്നായി വിമർശിക്കണം എന്നൊക്കെ പറയുന്ന ആളുകളെ കണ്ടിട്ടുണ്ടോ? ഇതിൽ എത്രമാത്രം കാര്യമുണ്ട്? കുഞ്ഞുങ്ങളെ അമിതമായി കൊഞ്ചിക്കുന്നതും അവരുടെ ഇഷ്ടങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതും ശരിയായ കാര്യമല്ലെന്ന
കുട്ടികൾ ജനിച്ചു കഴിഞ്ഞാൽ അവരുടെ ഓരോ വളർച്ചയും അച്ഛനമ്മമാരെ സംബന്ധിച്ച് വളരെ വലിയ മൈൽ സ്റ്റോണുകളാണ്. ആദ്യത്തെ പല്ലു വരുന്നതും പിച്ച വച്ച് നടക്കുന്നതും വർത്തമാനം പറഞ്ഞു തുടങ്ങുന്നതുമെല്ലാം അച്ഛനമ്മമാരുടെ മനസ്സിൽ വലിയ ആഘോഷങ്ങളാണ്. കൂട്ടത്തിൽ നിർണായകമായ ഒന്നാണ് കുഞ്ഞുങ്ങൾ വർത്തമാനം പറഞ്ഞു
ഓരോ എപ്പിസോഡിലും തുടരൻ ഷോട്ടുകൾ (continuous shots) മാത്രം. ഇത്തരത്തിൽ പരമാവധി ഒരു മണിക്കൂർ മാത്രം ദൈർഘ്യമുള്ള 4 എപ്പിസോഡുകൾ. എന്നാൽ 60 മിനിറ്റുള്ള ഓരോ കണ്ടിന്യുവസ് ഷോട്ടിലൂടെയും പങ്കുവയ്ക്കുന്നതാകട്ടെ സമകാലിക പ്രശസ്തിയുള്ള ഒട്ടേറെ വിഷയങ്ങളും. നെറ്റ്ഫ്ലിക്സ് സീരീസായ അഡോളസെൻസ് (Adolescence) വ്യത്യസ്തമാകുന്നത് ഇങ്ങനെ പല രീതിയിലാണ്. സിനിമകളിൽ കട്ട് പറയാതെ ഒരൊറ്റ ഷോട്ടിലൂടെ മുന്നോട്ടു പോകുന്ന രീതി പ്രയോഗിച്ചു പ്രശസ്തനായ ബ്രിട്ടിഷ് സംവിധായകൻ ഫിലിപ് ബാരന്റീനിയാണ് അഡോളസെൻസിനു പിന്നിലും. 13 വയസ്സ് മാത്രം പ്രായമുള്ള ജെയ്മി മില്ലർ എന്ന കൗമാരക്കാരന്റെ കഥയാണു സീരീസിൽ ബാരന്റീനി ചിത്രീകരിച്ചിരിക്കുന്നത്. നാലു പേർ മാത്രമുള്ള അണുകുടുംബം. അച്ഛൻ എഡി മില്ലർ (സ്റ്റീഫൻ ഗ്രഹാം) പ്ലമിങ് തൊഴിലാളിയാണ്. അമ്മ മാൻഡ മില്ലർ ഗൃഹനാഥയും. സഹോദരി ലിസ മില്ലർ വിദ്യാർഥിനിയാണ്. മൂവരും 13 വയസ്സുകാരൻ ജെയ്മി മില്ലറിനെ (അവൻ കൂപ്പർ) ഹൃദയം കവിഞ്ഞു സ്നേഹിക്കുന്നു. എന്നാൽ ഒരു സുപ്രഭാതത്തിൽ ആ വീട്ടിലേക്കു പൊലീസ് കയറി വരികയാണ്. ‘നിങ്ങൾ എന്താണു ചെയ്യുന്നതെന്ന തിരിച്ചറിവുണ്ടോ’ എന്ന അമ്മയുടെ ചോദ്യം പോലും വകവയ്ക്കാതെ പൊലീസ്
കുട്ടികളുടെ സ്വഭാവം പലപ്പോഴും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത രീതിയിലാണ്. നിനച്ചിരിക്കാത്തപ്പോൾ കരച്ചിലും വാശിയും ബഹളവും ഒക്കെയായി ഒരു വരവായിരിക്കും. മറ്റ് ചിലപ്പോൾ പ്രക്ഷുബ്ധമായ അവസ്ഥ പ്രതീക്ഷിച്ചാൽ അതോടു ഉണ്ടാകുകയുമില്ല. എന്നിരുന്നാലും പൊതുമധ്യത്തിൽ കുട്ടികൾ വാശിപിടിച്ചു കരയുന്ന രീതി പലപ്പോഴും
∙വെയിലത്ത് കുട്ടികളെ പുറത്തേക്കുവിടരുത് ∙ കുട്ടികൾക്കുള്ള സൺസ്ക്രീം ഉപയോഗിക്കാം ∙ വെള്ളം, സൂപ്പ്, ഇളനീർ, വീട്ടിൽ തയാറാക്കിയ ജ്യൂസ്, സംഭാരം, കഞ്ഞിവെള്ളം എന്നിവ കൊടുക്കാം ∙ അയഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കാം ∙ നനഞ്ഞ ഡയപ്പർ ഏറെനേരം ഉപയോഗിക്കരുത്. ഇടയ്ക്കിടെ മാറ്റണം. കോട്ടൺ തുണി ഉപയോഗിക്കുന്നതാണു നല്ലത്.
ചോദ്യം :എന്റെ കുഞ്ഞിന് ഇപ്പോൾ ഒരു മാസം പ്രായമായി. കഴിഞ്ഞ രണ്ടാഴ്ചയായി കുഞ്ഞിന്റെ ഡയപ്പർ ഭാഗത്തെ തൊലി ചുവന്ന് വീങ്ങിയിരിക്കുകയാണ്. ഡയപ്പര് മൂലമാണ് ഇതെന്നു കരുതി ഞാൻ ഇപ്പോൾ തുണിയാണ് ഉപയോഗിക്കുന്നത്. എന്നിട്ടും ഇതിനു കുറവൊന്നും കാണുന്നില്ല. എന്താണു ചെയ്യേണ്ടത് എന്നൊന്നു വിശദീകരിക്കാമോ? ഉത്തരം:
വിവാഹമോചനം ഒരു ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. പങ്കാളിയിൽ നിന്ന് വേർപിരിഞ്ഞ് പോകാൻ ഉത്സാഹം കാണിക്കുമ്പോൾ പലപ്പോഴും തനിച്ചായി പോകുന്ന മക്കളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. പഠിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുത്താൽ കടമകൾ തീർന്നെന്ന് കരുതരുത്. രക്ഷാകർത്താവ് എന്നത്
Results 1-10 of 214