കാസോവരി
Cassowary

പറക്കാനാവില്ലെങ്കിലും അപകടകാരിയായ പക്ഷിയാണ് കാസോവരി. മനുഷ്യനെപ്പോലും പിന്തുടർന്ന് ആകമ്രിക്കുന്ന സ്വഭാവം ഇവയ്ക്കുണ്ട്. ന്യൂഗിനിയയിലും വടക്കുകിഴക്കൻ ഓസ്ട്രേലിയയിലും കാണപ്പെടുന്ന ഈ കൂറ്റൻപക്ഷി ഒളിച്ചുകഴിയുന്നവരുടെ കൂട്ടത്തിൽപ്പെട്ടതാണ്. തീറ്റ തേടലും കൂട്ടുകൂടലുമെല്ലാം കാട്ടിൽ തന്നെ. 1.5-1.8 മീറ്റർ വരെഉയരമുള്ള ഇവയ്ക്ക് 60 കിലോഗ്രാമോളമാണുഭാരം. പെൺ കാസോവരികൾക്കാണു വലുപ്പക്കൂടുതൽ. കാലുകളിൽ നല്ല മൂർച്ചയുള്ള നഖങ്ങളുണ്ട്. ഒളിച്ചിരുന്നു ശത്രുക്കളെ ആകമ്രിച്ചു കീഴ്പ്പെടുത്താനും മണ്ണുമാന്തി കുഴിയുണ്ടാക്കാനും സാധിക്കുന്നു.