Activate your premium subscription today
ചക്കരക്കൽ ∙ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ചെമ്പിലോട് പഞ്ചായത്തിലെ കണയന്നൂർ വങ്കണയിൽ നാസറിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. വീട്ടമ്മ അലമാരയിൽ തുണി അടുക്കി വയ്ക്കുന്നതിനിടെ അസാധാരണമായ ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് റെസ്ക്യൂ അംഗം സന്ദീപ് കണയന്നൂരിനെ വിവരം അറിയിച്ചു. ഇതിനെ ആവാസവ്യവസ്ഥയിലേക്കു തുറന്നുവിടും.
തേവലക്കര ∙ യാത്രയ്ക്കിടെ സ്കൂട്ടറിൽ കയറിപ്പറ്റിയ പാമ്പിനെ അടുത്ത ദിവസം ഉച്ചയ്ക്കു പൂച്ചകൾ തടഞ്ഞുവച്ചു ഉടമയെ അറിയിച്ചു. ഫൊട്ടോഗ്രഫർ കോയിവിള മണക്കാട്ടക്കര ശ്രുതികയിൽ പ്രദീപ് അപ്പാളുവിന്റെ സ്കൂട്ടറിലാണ് യാത്രയ്ക്കിടെ തേവലക്കര–കുറ്റിവട്ടം റോഡിൽ ആലയിൽ ഇറക്കത്തു വച്ചു മൂർഖൻ കയറിയത്. 4നു വൈകിട്ട് 6.45നു
പാമ്പുകളെന്ന് കേട്ടാൽ തന്നെ ഭയപ്പെടുന്നവരാണ് പലരും. എന്നാൽ സൊഹൈൽ എന്ന യുവാവ് ഉഗ്രവിഷമുള്ള പാമ്പുകളെപ്പോലും നിസാരമായാണ് കൈകാര്യം ചെയ്യുന്നത്. പാമ്പുപിടിത്തത്തിൽ പരിശീലനം ലഭിച്ച യുവാവ് മൂർഖൻ പാമ്പുകൾക്കൊപ്പം കളിക്കുന്ന നിരവധി വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
മൂർഖൻ പാമ്പുകളുടെ മുട്ടവിരിയൽ സീസൺ ആരംഭിച്ചിരിക്കുകയാണ്. ദിവസവും പത്തിലധികം മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെയാണ് സ്നേക്ക് റെസ്ക്യൂ ടീം പിടികൂടുന്നത്. മുതിർന്ന പാമ്പുകളെപ്പോലെ തന്നെ കുഞ്ഞുപാമ്പുകൾക്കും വിഷമുണ്ട്
കുറവിലങ്ങാട് ∙നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കോഴിക്കൂട്ടിലും മുയൽക്കൂട്ടിലും കയറി കോഴികളെയും മുയലുകളെയും കടിച്ചു കൊന്ന മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി.കുറവിലങ്ങാട് പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചു കോട്ടയം സർപ്പ സ്നേക്ക് റെസ്ക്യൂ സംഘാംഗം കുറുപ്പന്തറ സ്വദേശി ജോമോൻ ശാരികയാണ് ആറടിയിലധികം
കടുത്തുരുത്തി ∙ ആയാംകുടി മധുരവേലി ആറ്റിക്കരപ്പറമ്പിൽ മോഹനന്റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ ആറടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ എസ്ഐപി സ്നേക്ക് റെസ്ക്യൂ ടീമിലെ കുറുപ്പന്തറ ജോമോൻ ശാരിക പിടികൂടി. മുട്ട കാണാതാകുന്നത് പതിവായതോടെ മോഹനനും കുടുംബവും നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് വനം
ലോകത്തിലെ ഏറ്റവും മികച്ച പാമ്പുകടി പ്രതിരോധ വിഷം (ആന്റിവെനം) വികസിപ്പിക്കാനായി സ്വന്തം ശരീരത്തെ വിഷത്തിന് ഇരയാക്കി ടിം ഫ്രീഡ്. 2001-ലാണ് ടിം ഫ്രീഡ് സ്വയം പാമ്പുകടിയേൽക്കാൻ തീരുമാനിക്കുന്നത്.
പൊതുവേ ആരെയും ഭയപ്പെടുത്താത്ത സാധു ജീവികളായാണ് അണ്ണാറക്കണ്ണന്മാർ അറിയപ്പെടുന്നത്. എത്ര ശാന്ത പ്രകൃതമുള്ളവരായാലും സ്വന്തം കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ അതൊക്കെ മാറും. തന്റെ കുഞ്ഞുങ്ങളെ പിടിച്ചെടുക്കാൻ എത്തിയ കൂറ്റൻ ഒരു മൂർഖൻ പാമ്പിനോട് തെല്ലും പതറാതെ പോരാടുന്ന ഒരു അണ്ണാന്റെ ദൃശ്യം ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
കോതനല്ലൂർ ∙വളർത്തുനായ രക്ഷകനായി. കയ്യാലയുടെ പൊത്തിൽനിന്നു സ്നേക്ക് റെസ്ക്യൂവർ കുറുപ്പന്തറ ജോമോൻ ശാരിക എട്ടടിമൂർഖനെയും ഒപ്പം 31 മുട്ടകളും പുറത്തെടുത്തു. കാണക്കാരി നെല്ലിക്കുന്ന് ചെരിവ്പുരയിടം എൻ.എം. ജോസഫിന്റെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കയ്യാലയുടെ പൊത്തിൽ 31 മുട്ടകളുമായി അടയിരിക്കുകയായിരുന്ന
പാമ്പും ഡ്യൂപ്പല്ല, നായകനും ഡ്യൂപ്പല്ല. മൂർഖൻ പാമ്പിനെ പേടിയില്ലാതെ വലയിലാക്കി നടൻ ടൊവിനോ. ജനവാസകേന്ദ്രങ്ങളിൽ നിന്നു വിഷപ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന വനംവകുപ്പിന്റെ ‘സർപ്പ’ പദ്ധതിയുടെ അംബാസഡർ എന്ന നിലയിലാണു ടൊവിനോ പാമ്പുപിടിക്കാൻ പരിശീലനം നേടിയത്
Results 1-10 of 159