Activate your premium subscription today
ന്യൂഡൽഹി∙ അതിരാവിലെ ഉറക്കത്തിൽനിന്ന് ഉണർത്തിയതു ഭൂമിക്കടിയിൽ നിന്നുള്ള ഉഗ്രശബ്ദം. ഒരുനിമിഷം കളയാതെ ഡൽഹി നിവാസികൾ ഭയന്നു വീടുകളിൽനിന്നു പുറത്തേക്കോടി. ഭൂചലനം രാജ്യതലസ്ഥാനത്തിനു പുതുമയുള്ളതല്ലെങ്കിലും പ്രകമ്പനത്തിനൊപ്പം ഭൂമിക്കടിയിൽനിന്നുണ്ടായ വലിയ ശബ്ദമാണു ജനത്തെ പരിഭ്രാന്തരാക്കിയത്.
ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ഭൂചലനം. പുലർച്ചെ 5:36നാണ് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വെസ്റ്റ് ടെക്സസിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു.
ഗ്രീക്ക് ദ്വീപായ സന്റോറിനിയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന ചെറുഭൂചലന പരമ്പര ഒരു വലിയ വിസ്ഫോടനത്തിനു വഴിവയ്ക്കാമെന്ന സാധ്യതയെത്തുടർന്ന് ഇസ്രയേലിൽ സൂനാമി ഭീഷണി. സുരക്ഷയ്ക്കായുള്ള നടപടികൾ കൈക്കൊള്ളാൻ ഇസ്രയേലിന്റെ ദേശീയ സെക്യൂരിറ്റി കൗൺസിൽ തീരുമാനമെടുത്തു.
വെള്ളരിക്കുണ്ട്∙ മലയോരത്തിന്റെ ഉറക്കംകെടുത്തിയ ഭൂമികുലുക്കത്തിന്റെ പ്രഭവസ്ഥാനം അറബിക്കടൽ. റിക്ടർ സ്കെയിലിൽ 2.5 രേഖപ്പെടുത്തിയ പ്രകമ്പനങ്ങൾ കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിലെ വിവിധയിടങ്ങളിലാണ് അനുഭവപ്പെട്ടത്. ബിരിക്കുളം, കാളിയാനം, പരപ്പ, പെരിയങ്ങാനം, കാരാട്ട്, തോടംചാൽ,
കാസർകോട്∙ ഇന്നു പുലർച്ചെ കാസർകോടിന്റെ മലയോര മേഖലകളിൽ അനുഭവപ്പെട്ട മുഴക്കത്തിന്റെ പ്രഭവ കേന്ദ്രം അറബിക്കടലിലെന്ന് നാഷ്നൽ സെന്റർ ഫോർ സീസ്മോളജി. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ സംഭവിച്ച മൂന്നു ചെറിയ ഭൂചലനങ്ങളുടെ ഭാഗമായാണ് കാസർകോട് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കടലിൽ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
മസ്കത്ത്∙ മസ്കത്തിലും പരിസരങ്ങളിലും നേരിയ ഭൂചലനം അുനുഭവപ്പെട്ടു. റൂവി, ദാര്‍സൈത്ത്, ഹമരിയ തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രവും ഇക്കാര്യം സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചക്ക് പ്രാദേശിക സമയം 2.43ന് ആണ് ഭൂചലനം
ടോക്കിയോ ∙ ജപ്പാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 37 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഹ്യൂഗ - നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മിയാസാക്കി∙ ജപ്പാനിലെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് തിങ്കളാഴ്ച ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ക്യൂഷു ദ്വീപിലെ മിയാസാക്കി പ്രിഫെക്ചറിലാണ്. പ്രാദേശിക സമയം രാത്രി 9.19നാണ് ഭൂചലനമുണ്ടായത്. മിയാസാക്കി, കൊച്ചി പ്രിഫെക്ചറുകളിൽ സുനാമി
ബെയ്ജിങ് ∙ ടിബറ്റിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സൈന്യം 400 പേരെ രക്ഷപ്പെടുത്തി. കൊടും തണുപ്പിൽ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. മൈനസ് 18 ഡിഗ്രി സെൽഷ്യസാണ് പ്രദേശത്തെ താപനില. വീടുകളും മറ്റും തകർന്ന് എല്ലാം നഷ്ടപ്പെട്ട് തുറസ്സായ പ്രദേശങ്ങളിൽ ടെന്റുകളിൽ കഴിയുന്നവർക്കും ഈ തണുപ്പ് ഭീഷണിയാണ്.
Results 1-10 of 305