Activate your premium subscription today
തിരുവനന്തപുരം ∙ വർഷങ്ങളായി മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ കൈവശമുള്ള ആനയ്ക്ക് ഉടമസ്ഥാവകാശമില്ലെന്നു വനംവകുപ്പ്. മുൻ വനംമന്ത്രി കൂടിയായ ഗണേഷിന് എങ്ങനെ ആനയെ കിട്ടിയെന്നു വനംവകുപ്പിന് അറിയില്ല. അദ്ദേഹത്തിന്റെ കയ്യിലുള്ള 2 ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശവും നൽകിയിട്ടില്ലെന്നു വിവരാവകാശ മറുപടിയിൽ പറയുന്നു.
ബത്തേരി∙ വയനാട് അതിർത്തിയായ തമിഴ്നാട്ടിലെ പന്തല്ലൂരിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ വനപാലക സംഘത്തിന്റെ വാഹനത്തിന് നേരെ കൊമ്പന്റെ ആക്രമണം. ആന വനപാലകരുടെ വാഹനം കുത്തിമറിച്ചിട്ടു. ആന ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാർ ചേർന്നാണ് ആനയെ തുരത്തി വനപാലകരെ രക്ഷിച്ചത്.
കൊച്ചി ∙ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിൽ മാർഗനിർദേശങ്ങൾ പാലിക്കാത്തിന് ക്ഷേത്രം ഭാരവാഹികൾക്കെതിരെ ഹൈക്കോടതി. കോടതിയലക്ഷ്യത്തിന് നടപടി എടുക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കാൻ ക്ഷേത്രം ദേവസ്വം ഓഫിസർ രഘുരാമന് ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ പ്രത്യേക ബെഞ്ച് നിർദേശം നൽകി. മതത്തിന്റെ പേരിൽ എന്തും ആകാമെന്ന് കരുതരുത് എന്നു പറഞ്ഞ കോടതി, ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് മാനദണ്ഡങ്ങളെന്നും അവ കർശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടർക്കും നിർദേശം നൽകി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ആനകളെ എഴുന്നള്ളിക്കുന്നതിൽ ഹൈക്കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിന്റെ പേരിൽ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം ഉത്സവ കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്. ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനിടെ ആനകളെ എഴുന്നെള്ളിച്ചപ്പോൾ 3 മീറ്റർ അകലം പാലിച്ചില്ല എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് കേസ്.
കൊച്ചി ∙ മൂന്ന് മീറ്റർ ദൂരപരിധിയെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്ന് ആനകളെ രണ്ടു നിരയാക്കി നിർത്തി തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കം. രാവിലെ ശീവേലി സമയത്താണ് ആനകളെ ആനപ്പന്തലിലും മുന്നിലുമായി രണ്ടുനിരയാക്കി നിർത്തിയത്.
ആനക്കൂട്ടം രാത്രി രണ്ടുമണി വരെ ചുറ്റും ഉണ്ടായിരുന്നുവെന്ന് കുട്ടമ്പുഴയിലെ വനത്തില് അകപ്പെട്ടുപോയ സ്ത്രീകള്. രാത്രി മുഴുവന് പേടിച്ചിരിക്കുകയായിരുന്നു. രണ്ടു മണിവരെ ആനക്കൂട്ടം ചുറ്റിനും ഉണ്ടായിരുന്നുവെന്നും പാറുക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. കുട്ടമ്പുഴയിലെ ഉള്ക്കാട്ടില് ആറുകിലോമീറ്റര് ദൂരത്തായാണ് ഡാര്ളിയെയും മായയെയും പാറുക്കുട്ടിയെയും കണ്ടെത്തിയത്.
കൊച്ചി ∙ ആനകളെ എഴുന്നെള്ളിക്കുന്നതിന് നിർദേശിച്ച മാർഗനിർദേശങ്ങളിൽ ഇളവ് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ വിദഗ്ധരുടെയും അഭിപ്രായം തേടി ഹൈക്കോടതി. ആനകളെ എത്ര ദൂരത്തിൽ ഇടവിട്ട് നിർത്താം തുടങ്ങിയ കാര്യങ്ങളിലാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവർ വിദഗ്ധാഭിപ്രായം തേടിയത്. വന്യജീവി വിദഗ്ധനും കേരള വനഗവേഷണകേന്ദ്രം മുൻ ഡയറക്ടറുമായ ഡോ. പി.എസ്.ഈസ ഇന്ന് ഹാജരായി കോടതിയുടെ സംശയങ്ങൾക്ക് മറുപടി നൽകി. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നെള്ളിക്കുന്നതുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഇന്ന് കോടതിയുടെ മുമ്പാകെ വന്നത്.
കൊച്ചി ∙ ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്നും ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള് തമ്മില് മൂന്നുമീറ്റര് അകലം വേണമെന്ന് നിർദേശിച്ചതെന്നും ഹൈക്കോടതി. രാജഭരണമല്ല, ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള നിയമവാഴ്ചയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ നിയമം പാലിച്ചു മാത്രമേ മുന്നോട്ടു പോകാനാവൂ.
വരവൂർ∙ ആന എഴുന്നള്ളിപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വരവൂർ പഞ്ചായത്തിലെ വിവിധ പൂരാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പാലയ്ക്കൽ റോഡിൽ നിന്നും വില്ലേജ് ഓഫിസ് പരിസരം വരെയായിരുന്നു മാർച്ച്. ഹൈക്കോടതി വിധി മൂലമുണ്ടായ ബുദ്ധിമുട്ടുകൾ
മൂലമറ്റം ∙ റിട്ട. അധ്യാപകന്റെ വീട്ടിൽ നിന്ന് ആനയുടെ പല്ലും തോക്കുകളും വനംവകുപ്പ് പിടിച്ചെടുത്തു. അറക്കുളം കള്ളിക്കാട്ടിൽ ഈപ്പച്ചന്റെ (59) വീട്ടിൽ നിന്നാണ് 3 തോക്കുകളും ആനയുടെ പല്ലും പിടികൂടിയത്. തൊടുപുഴ ഫ്ലയിങ് സ്ക്വാഡും തൊടുപുഴ റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരും ചേർന്നാണു പരിശോധന നടത്തിയത്.
Results 1-10 of 1182