ചെമ്പൻ പാണ്ട
Red Panda

കിഴക്കൻ ഹിമാലയത്തിലും തെക്കുപടിഞ്ഞാറൻ ചൈനയിലും കണ്ടുവരുന്ന ഒരു സസ്തനിയാണ് ചെമ്പൻ പാണ്ട. പൂച്ചയേക്കാൾ വലുപ്പമുള്ള ഇവ മരങ്ങളിലായിരിക്കും. ചെമ്പൻ രോമങ്ങളാൽ നിറഞ്ഞ ശരീരം. മിശ്രഭുക്കായ ചെമ്പൻ പാണ്ടയുടെ പ്രധാന ഭക്ഷണം മുള. മുട്ട, പക്ഷികൾ, ഷഡ്പദങ്ങൾ ചെറിയ സസ്തനികൾ എന്നിവയേയും കഴിക്കുന്നു.