ആമ
Tortoise

ഉരഗവർഗത്തിൽപ്പെടുന്ന വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന പുറംതോടുള്ള ജീവികളാണ്‌ ആമകൾ. വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ്‌ മുട്ടയിടുന്നത്. ഏകദേശം 270-ഓളം വംശജാതികൾ ഇന്ന് ജീവിച്ചിരിക്കുന്നു, ഇവയിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ്‌. മറ്റുള്ള ഉരഗങ്ങളെപ്പോലെ ആമകളും അവയുടെ ശരീരത്തിലെ ഊഷ്മാവ് (ശീത രക്തം) സമീപ പരിസ്ഥിതിക്കനുസരിച്ച് മാറ്റുന്നവയാണ്. ഇവ സാ‍ധാരണ ശീതരക്തമുള്ള ജീവികളായിട്ടാണ് അറിയപ്പെടുന്നത്.